എം.വി. ആറിന്റെ ബദല്‍രേഖ സി.പി.എം അഖിലേന്ത്യാ നേതൃത്വം അംഗീകരിച്ചു: എം.വി രാജേഷ്
കണ്ണൂര്‍: സി.പി. എമ്മില്‍ നിന്നും പുറത്താക്കപ്പെട്ട എം.വിരാഘവന്റെ ബദല്‍ രേഖ ഇപ്പോള്‍ സി.പി. എം അഖിലേന്ത്യാ നേതൃത്വം അംഗീകരിച്ചിരിക്കുകയാണെന്ന് എം.വി ആറിന്റെ മകനും സി. എം.പി നേതാവുമായ എം.വി രാജേഷ്. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി. എം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്യൂരിയും ത്രിപുര, ബംഗാള്‍ സംസ്ഥാന ഘടകങ്ങളും ഇപ്പോള്‍ പറയുന്നത് അന്നു എം. വി. ആര്‍ മുന്‍പോട്ടുവെച്ച ബദല്‍ രേഖയിലെ അതേ കാര്യങ്ങള്‍ തന്നെയാണ്. ഈക്കാര്യത്തില്‍ ഇനിയെങ്കിലും സി.പി. എം പരസ്യമായി തെറ്റുസമ്മതിക്കാന്‍ തയ്യാറാകണമെന്നും രാജേഷ് ആവശ്യപ്പെട്ടു. എം. വി. ആര്‍ തന്റെ അവസാനകാലത്ത് സി.പി. എമ്മില്‍ ചേരാന്‍ ആഗ്രഹിച്ചുവെന്നത് അവിശ്വസിനീയമായ കാര്യമാണ്. അദ്ദേഹം രോഗാവസ്ഥയിലായ കാലത്ത് ഓര്‍മ്മപോലും നഷ്ടപ്പെട്ടിരുന്നു. മറ്റുചിലരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും രാജേഷ് പറഞ്ഞു.
ബദല്‍ രേഖ അവതരിപ്പിച്ചതിന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട എം.വി. രാഘവന്‍ തന്റെ രാഷ്ട്രീയ ജീവിതത്തില്‍ അനുഭവിച്ചത് തീര്‍ത്താല്‍ തീരാത്ത സഹനവും വേട്ടയാടലുമാണ്. താന്‍ എം.വി ആറിനെ അക്കാലത്ത് സംരക്ഷിച്ചിരുന്നുവെന്ന കാര്യം ഇപ്പോഴത്തെ കെ.പി.സി.സി അധ്യക്ഷനും അക്കാലത്ത് കണ്ണൂരിന്റെ കോണ്‍ഗ്രസിന്റെ അമരക്കാരനുമായിരുന്ന കെ.സുധാകരന്‍ പലതവണ തുറന്നുപറഞ്ഞിട്ടുണ്ട്.

ചാനല്‍ സംവാദത്തിനിടെ തന്റെ സഹോദരന്‍ എം.വി നികേഷ് കുമാറിനോടും അദ്ദേഹം പലതവണ പറഞ്ഞിട്ടുണ്ട്. സുധാകരന്റെ അവകാശവാദം തള്ളിക്കൊണ്ടു നികേഷ് പരസ്യസംവാദത്തിന് കണ്ണൂരിന്റെ മണ്ണില്‍വെച്ചു എം.വി ആറിന്റെ ഏഴാം ചരമവാര്‍ഷിക ദിനചാരണവേദിയില്‍ വെച്ചു സുധാകരനെ വെല്ലുവിളിച്ചിരിക്കുകയാണ്. എന്നാല്‍ ഈ സാഹചര്യത്തില്‍ എം.വി. ആറിന്റെ രാഷ്ട്രീയജീവിതത്തില്‍ സുധാകരന്‍ മാത്രമല്ല മറ്റുപലരും പിന്‍തുണച്ചിട്ടുണ്ടെന്നും രാജേഷ് പറഞ്ഞു. എംവി.ആറിനെ സി.പി.എം വിട്ട സമയത്ത് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ സംരക്ഷിച്ചുവെന്ന വാദത്തിനോട് യോജിക്കുന്നുവെന്നും എം.വി രാജേഷ് വ്യക്തമാക്കി.
പക്ഷെ എം.വി.ആറിനെപ്പോലുള്ള ഒരു നേതാവ് സി.പി.എമ്മില്‍ നിന്നും പുറത്തുവന്ന സമയത്ത് അന്നത്തെ ഡി.സിസി പ്രസിഡന്റായ കെ.സുധാകരന്‍ സംരക്ഷണമല്ല രാഷ്ട്രീയ പിന്‍തുണയാണ് കൊടുത്തത്. രാഷ്ട്രീയപരമായി സുധാകരന്‍ നല്‍കിയ പിന്‍തുണയെ സംരക്ഷണമെന്ന് അദ്ദേഹം പറയുന്നതില്‍ തെറ്റില്ല. എന്നാല്‍
Recommended Video
യു.ഡി.എഫ് മന്ത്രിസഭയില്‍ മന്ത്രിയാക്കിയും അന്ന് പൊലിസ് സുരക്ഷ നല്‍കിയും അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന്‍ അദ്ദേഹത്തെ സംരക്ഷിച്ചിട്ടുണ്ട്. രാഷ്ട്രീയപരമായ പിന്‍തുണയും കെ.കരുണാകരന്‍ നല്‍കി. ഈ കാര്യത്തില്‍ നികേഷ് കുമാര്‍ സംവാദം നടത്തുന്നതില്‍ തെറ്റില്ല. രാഷ്ട്രീയത്തില്‍ ആരോഗ്യപരമായ ചര്‍ച്ചകളും വേണമെന്നും രാജേഷ് കുമാര്‍ പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളേജിന്റെ നടത്തിപ്പുമായി ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ അന്വേഷിക്കേണ്ടത് സര്‍ക്കാരാണ് നടത്തിപ്പിലെ കെട്ടുകാര്യസ്ഥതയാണ് ഇപ്പോഴുണ്ടായ പ്രശ്‌നങ്ങള്‍ക്കു കാരണം.എം.വി.ആര്‍ സി.എം.പി യില്‍ അവസാന കാലത്ത് കൂട്ടുചേരാന്‍ തീരുമാനിച്ചത് അദ്ദേഹത്തിന്റെ അറിവോടെയാണെന്ന് കരുതുന്നില്ല. കമ്യുണിസ്റ്റ് പ്രസ്ഥാനത്തിന് അദ്ദേഹത്തിന്റെ വിയോഗം ഒരു തീരാവേദനയും നഷ്ടവുമാണ് 1986 ല്‍ സി.പി.എം എം.വി ആറിനെ പുറത്താക്കാന്‍ കാരണമായ ബദല്‍ രേഖ ശരിയാണെന്ന് കാലം തെളിയിച്ച കാര്യമാണ്. അതിനാലാണ് സി.പി.എം എം വി ആറിന്റെ നയങ്ങള്‍ ഇന്ന് അംഗീകരിക്കുന്നതിനോടൊപ്പം അദ്ദേഹത്തെ സി.പി. എം ആദരിക്കുന്നത്.1986 ല്‍ എം.വി ആറിനെ പുറത്താക്കിയ നടപടി തെറ്റാണെന്ന് ഏറ്റു പറയാന്‍ എം.വി.ആറിനെ ആദരിക്കുന്ന ഈ കാലഘട്ടത്തില്‍ തയ്യാറാകണം നവംബര്‍ ഒന്‍പതിന് രാവിലെ എട്ടു മണിക്ക് കണ്ണുര്‍ പയ്യാമ്പലത്തെ സ്മൃതി മന്ദിരത്തില്‍ എം.വി.ആര്‍ ഏഴാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് പതിനൊന്നരയോടെ മഹാത്മ മന്ദിരത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ ചൂര്യായി ചന്ദ്രന്‍ ' ഷാജി പാണ്ട്യാല, അഡ്വ.പി.സന്തോഷ് കുമാര്‍ പി.കെ രാഗേഷ് തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും രാജേഷ് അറിയിച്ചു.












Click it and Unblock the Notifications