Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഐ - സിപിഎം ബന്ധം നല്ലത്, മദ്യനയത്തെ സിപിഐ എതിര്‍ത്തിട്ടില്ല: കോടിയേരി

കണ്ണൂര്‍: സിപിഎമ്മും സിപിഐയും തമ്മില്‍ നല്ല ബന്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഐ മദ്യനയത്തെ എതിര്‍ക്കുന്ന സാഹചര്യം ഉണ്ടായില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ വിശദീകരിച്ചു. കള്ളുഷാപ്പുമായി ബന്ധപ്പെട്ട ഭൂപരിധിയുടെ പ്രശ്‌നമാണ് എഐടിയുസി ഉന്നയിച്ചത്. ഈ ആവശ്യം തന്നെ ചെത്തുയൂണിയന്‍ തൊഴിലാളി യൂണിയനും ഉന്നയിച്ചിട്ടുണ്ട്. ഈ വിഷയം നിലവില്‍ കോടതിയുടെ പരിഗണനയിലാണെന്നും കോടിയേരി ബാലകൃഷ്ണന്‍ കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ചതാണ് മാണി സി കാപ്പന്‍. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് എല്‍ഡിഎഫിലേക്ക് വരാനാകില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എംഎല്‍എ സ്ഥാനം രാജിവെച്ചാല്‍ മാത്രമേ എല്‍ഡിഎഫിലേക്ക് വരാനാകൂവെന്നും കാപ്പനെ എല്‍ഡിഎഫിലേക്ക് തിരിച്ചെടുക്കുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

മദ്യനയത്തിന് അംഗീകാരം

2022-23 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള മദ്യനയത്തിന് കഴിഞ്ഞ മന്ത്രിസഭ യോഗമാണ് അംഗീകാരം നല്‍കിയത്. ഐടി മേഖലയില്‍ ബാര്‍ റെസ്റ്റോറന്റുകള്‍ തുടങ്ങാനും വിദേശമദ്യ ചില്ലറ വില്‍പന ശാലകളുടെ എണ്ണം വര്‍ധിപ്പിക്കാനും സര്‍ക്കാരിന്റെ പുതിയ മദ്യനയം വ്യവസ്ഥ ചെയ്യുന്നുണ്ട്. നൂറില്‍പരം വിദേശമദ്യ ചില്ലറ വില്‍പന ശാലകള്‍ പുതുതായി തുറക്കാനാണ് ലക്ഷ്യമിടുന്നത്. ജനവാസ മേഖലയില്‍നിന്ന് മാറി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ ബെവ്കോയുടേയും കണ്‍സ്യൂമര്‍ ഫെഡിന്റെയും കീഴിയിരിക്കും ഇവ തുറക്കുകയെന്നും പറയുന്നു.

ബിജെപി

അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണമെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു. . മലയാളിയെ കൂടുതല്‍ മദ്യപാനിയാക്കുന്നതാണ് പുതിയ മദ്യനയത്തിന്റെ ലക്ഷ്യം. കേരളത്തില്‍ വ്യാപകമായി മദ്യമൊഴുകാന്‍ പോകുകയാണെന്നും എല്ലാ അര്‍ഥത്തിലും ഗുരുതരമായ സാമൂഹിക പ്രത്യാഘാതം ഇതുമൂലം ഉണ്ടാകുമെന്നും പികെ കൃഷ്ണദാസ് പ്രതികരിച്ചു.

 കെ സുധാകരന്‍

കേരളത്തെ മദ്യത്തില്‍ മുക്കി സര്‍ക്കാരിന്റെ വരുമാനം ഇരട്ടിയാക്കുകയും പാര്‍ട്ടിക്ക് പണമുണ്ടാക്കുകയുമാണ് പിണറായി സര്‍ക്കാര്‍ പുതിയ മദ്യനയത്തിലൂടെ ലക്ഷ്യം വക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പ്രതികരിച്ചു. വീടും ജോലിയിടങ്ങളും മദ്യന ിര്‍മാണ ശാലകളും ബാറുകളുമായി പരിണമിക്കും. രണ്ടാം പിണറായി സര്‍ക്കാരിന്റെ പുതിയ മദ്യനയം വന്‍ദുരന്തത്തിലേക്കുള്ള ചുവടുവയ്പാണെന്നും കെ സുധാകരന്‍ വിമര്‍ശിച്ചു. കേരളത്തിന്റെ വരുമാനത്തിലേക്ക് ഏറ്റവും വലിയ ഭാഗം സംഭാവന ചെയ്യുന്നത് മദ്യത്തില്‍ നിന്നുള്ള വരുമാനമാണ്. കഴിഞ്ഞ വര്‍ഷം 22,962 കോടി രൂപയാണ് മദ്യത്തില്‍ നിന്നും പെട്രോളിയം ഉല്പന്നങ്ങളില്‍ നിന്നും ലഭിച്ചത്. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് നിരന്തരം വില കൂട്ടുന്നതിലൂടെ സംസ്ഥാന സര്‍ക്കാരിനും ആനുപാതികമായി വരുമാനം ലഭിക്കുന്നത്.

Recommended Video

cmsvideo
    തന്റെ സ്ഥലത്ത് കെ റയിലിന്റെ കല്ലിട്ടാൽ പിഴുതെറിയുമോ ? ഒമർ ലുലു പറയുന്നു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+