കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ സിപിഎമ്മും കെ സുധാകരനും നേർക്കുനേർ: പോരിന് കച്ചകെട്ടിയിറങ്ങി ഇരുവിഭാഗവും

കണ്ണൂരിൽ സിപിഎമ്മും കെ സുധാകരനും നേർക്കുനേർ: പോരിന് കച്ചകെട്ടിയിറങ്ങി ഇരുവിഭാഗവും!!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: രണ്ടു പതിറ്റാണ്ടുകൾക്കു ശേഷം ചില കണക്കുകൾ പറയാനും ചിലത് തീർക്കാനും സിപിഎമ്മും കെ സുധാകരൻ നയിക്കുന്ന കോൺഗ്രസും കളത്തിലിറങ്ങുന്നു. കോടിയേരി ബാലകൃഷ്ണൻ ജില്ലാ സെക്രട്ടറിയായതു മുതൽ തുടങ്ങിയ ഏറ്റുമുട്ടൽ രണ്ടു പതിറ്റാണ്ടുകളോളമായി ശീതീകരിക്കപ്പെട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ വർഷം കെ സുധാകരന്റെ വലം കൈയ്യായ എടയന്നൂരിലെ ശുഹൈബ് കൊല്ലപ്പെട്ടതിനെ തുടർന്നാണ് അത് പുനരാരംഭിച്ചത്. എന്നാൽ അന്ന് അടിക്ക് തിരിച്ചടിയെന്ന പതിവു ശൈലി വിട്ട് സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം ജന മധ്യത്തിൽ രാഷ്ട്രീയമായി തുറന്നു കാണിക്കാനാണ് സുധാകരനും കോൺഗ്രസും ശ്രമിച്ചത്.

അനധികൃത സ്വത്ത് സമ്പാദന കേസ്; മുന്‍ മന്ത്രി വിഎസ് ശിവകുമാറിന്‍റെ വീട്ടില്‍ വിജിലന്‍സ് റെയിഡ്അനധികൃത സ്വത്ത് സമ്പാദന കേസ്; മുന്‍ മന്ത്രി വിഎസ് ശിവകുമാറിന്‍റെ വീട്ടില്‍ വിജിലന്‍സ് റെയിഡ്

വേണ്ടത്ര സ്ഥാനമാനങ്ങളൊന്നുമില്ലാതെ സംസ്ഥാന രാഷ്ട്രീയത്തിൽ അപ്രസക്തനായി തുടങ്ങിയ സുധാകരന് പുതുജീവൻ നൽകുന്നതായിരുന്നു പിന്നീടുള്ള സംഭവ വികാസങ്ങൾ ശുഹൈബ് വധക്കേസിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് സുധാകരൻ കണ്ണൂർ കലക്ടറേറ്റിനു മുൻപിൽ നടത്തിയ അനിശ്ചിതകാല നിരാഹാര സമരം രാഷ്ട്രീയ കേരളത്തിന്റെ മുഴുവൻ ശ്രദ്ധയും പിടിച്ചുപറ്റി. ഇതോടൊപ്പം പദയാത്രകളും തുടർ പ്രക്ഷോഭങ്ങളുമായി ജില്ലാ കോൺഗ്രസ് അധ്യക്ഷൻ സതീശൻ പാച്ചേനിയുടെ നേത്യത്വത്തിൽ കോൺഗ്രസും വൻ പ്രചരണമഴിച്ചുവിട്ടതോടെ സിപിഎം പ്രതിരോധത്തിലായി.

sudhakaran-15

പിന്നീട് നടന്ന കണ്ണൂർ പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തകർപ്പൻ വിജയം സമ്മാനിച്ചുവെന്നതാണ് ഇതിന്റെ രാഷ്ട്രീയ നേട്ടം. വൻ ഭൂരിപക്ഷത്തിൽ ജയിച്ച സുധാകരൻ വീണ്ടും എം പിയാവുകയും താൻ കാരണം നഷ്ടപ്പെട്ട കണ്ണുർ കോർപറേഷൻ ഭരണം വിമതനായി ചേരിമാറിയ പി കെ രാഗേഷിനെ അനുനയിപ്പിക്കുക വഴി തിരിച്ചുപിടിക്കുകയായിരുന്നു. സുധാകരൻ വിഭാഗം വനിതാ നേതാവായ സുമാ ബാലകൃഷ്ണനെ മേയറായിയായിരുന്നു സുധാകരന്റെ വൻ തിരിച്ചു വരവ്.

എന്നാൽ മേയർക്കെതിരെ സിപിഎം നടത്തി വരുന്ന പ്രതിഷേധവും എതിർപ്പും പരോക്ഷമായി ലക്ഷ്യം വയ്ക്കുന്നത് സുധാകരനെ തന്നെയാണ്. തെരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ ബാക്കിനിൽക്കെ വീണ്ടും ഭരണം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യമാണ് എൽഡിഎഫിനുള്ളത്. വികസന മുരടിപ്പും കെടുകാര്യസ്ഥതയും ആരോപിച്ചാണ് കോർപറേഷൻ ഭരണത്തിനെതിരെ എൽഡിഎഫ് രംഗത്തിറങ്ങിയിട്ടുള്ളത്. ഇത് ഒടുവിൽ മേയറെ കൈയ്യേറ്റം ചെയ്യുന്നതിൽ വരെ എത്തി. സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നേതൃത്യത്തിലാണ് പ്രക്ഷോഭം നടത്തുന്നത്.

protest-15

എൽഡിഎഫിന്റെ രാഷ്ട്രീയ നീക്കം മുന്നിൽ കണ്ട് ഇതിനെ എതിരിടാൻ സുധാകരന്റെ നേതൃത്വത്തിൽ തന്നെയാണ് കോണ്ഗ്രസ് കളത്തിലിറങ്ങിയിട്ടുള്ളത്. മേയറെ കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താലും പ്രതിഷേധ സമരങ്ങളും സുധാകരന്റെ തിരുമാന പ്രകാരമാണ് നടന്നത്. മേയർക്കെതിരെ അക്രമം നടന്നതറിഞ്ഞ് കോർപറേഷൻ കാര്യാലയത്തിൽ പാഞ്ഞെത്തിയ സുധാകാരൻ കൺമുന്നിൽ അക്രമം നടന്നിട്ടും നോക്കി നിന്ന പോലീസുകാരോട് പരസ്യമായി കയർക്കുകയും ചെയ്യുകയുണ്ടായി.

English summary
CPM and K Sudhakaran fight going on over political reasons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X