Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടങ്ങി, നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമര്‍ശനം

കണ്ണൂര്‍: സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ പാര്‍ട്ടി ശക്തി കേന്ദ്രങ്ങളായ കണ്ണൂരില്‍ തുടങ്ങി. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ പാര്‍ട്ടി നേതൃത്വത്തിനും സര്‍ക്കാരിനുമെതിരെ അതിരൂക്ഷവിമര്‍ശനമാണ് മിക്കവാറും ബ്രാഞ്ച് സമ്മേളനങ്ങളില്‍ ഉയര്‍ന്നത്്. മുഖ്യമന്ത്രി പിണറായി ഏകാധിപത്യശൈലിയില്‍ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരിനെ ദുര്‍ബലമാക്കുന്നുവെന്ന ആരോപണവും ബ്രാഞ്ച് സമ്മേളനങ്ങളില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

ഇടതുസര്‍ക്കാരിന്റെ ഭരണപരാജയവും ക്ഷേമപെന്‍ഷന്‍ കുടിശികയായതും പ്രാദേശികവിഷയങ്ങളും ബ്രാഞ്ച് സമ്മേളനങ്ങളില്‍ ചര്‍ച്ചയായി. പാര്‍ട്ടി നടപ്പിലാക്കുന്ന തെറ്റുതിരുത്തല്‍ രേഖ ഫലപ്രദമല്ലെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. പാര്‍ട്ടി സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദന്‍ പരാജയമാണെന്ന വിമര്‍ശനം അദ്ദേഹത്തിന്റെ മണ്ഡലമായ തളിപറമ്പില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.

cpm-kannur

4394 ബ്രാഞ്ചുകളില്‍ 211 ബ്രാഞ്ച് സമ്മേളനങ്ങളാണ് സെപ്തംബര്‍ ഒന്നിന് നടന്നത്. ജില്ല, ഏരിയ, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ സമ്മേളനങ്ങളില്‍ പങ്കെടുത്തു. രാവിലെ പതാക ഉയര്‍ത്തിയും പതാകഗാനം ആലപിച്ചുമാണ് സമ്മേളനനടപടികള്‍ക്ക് തുടക്കം കുറിച്ചത്. സമ്മേളനസമാപനം ഇന്റര്‍നാഷണല്‍ ഗാനത്തോടുകൂടിയായിരുന്നു. എല്ലാ ബ്രാഞ്ചുകളും പൊതുഇടങ്ങള്‍ സമ്മേളനത്തിന്റെ ഭാഗമായി ശുചീകരിച്ചു. സമ്മേളനം നടന്ന സ്ഥലങ്ങളില്‍ അനുഭാവികളുടെ യോഗങ്ങളും ഇക്കുറി നടത്തുന്നുണ്ട്. ബ്രാഞ്ച് സെക്രട്ടറി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ വിമര്‍ശന സ്വയംവിമര്‍ശനാടിസ്ഥാനത്തിലുള്ള ചര്‍ച്ചകള്‍ക്ക് മേല്‍കമ്മിറ്റി പ്രതിനിധികള്‍ മറുപടി പറഞ്ഞു.

ബ്രാഞ്ച് പരിധിയിലെ പാര്‍ട്ടിയുടെയും വര്‍ഗബഹുജന സംഘടനകളുടെയും വളര്‍ച്ചയ്ക്ക് സഹായകമായ ഭാവി കടമകള്‍ അംഗീകരിച്ചുകൊണ്ടാണ് സമ്മേളനം പിരിഞ്ഞത്. ലോക്കല്‍ സമ്മേളന പ്രതിനിധികളെയും പുതിയ ബ്രാഞ്ച് സെക്രട്ടറിമാരെയും സമ്മേളനം തെരഞ്ഞെടുത്തു സെപ്തംബര്‍ രണ്ടിന് കണ്ണൂര്‍ ജില്ലയില്‍ 200 ബ്രാഞ്ച് സമ്മേളനങ്ങളാണ് നടക്കുക.

സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായി നടക്കുന്ന പാര്‍ട്ടിയുടെ അടിസ്ഥാന ഘടകമായ ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തീകരിച്ചതിനുശേഷം ഒക്ടോബര്‍ മാസം ലോക്കല്‍ സമ്മേളനങ്ങള്‍ ആരംഭിക്കും. കൊല്ലത്താണ് ഇക്കുറി പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം നടക്കുക. ഏപ്രിലില്‍ തമിഴ്നാട്ടിലെ മധുരയിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+