കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വ്യാജ ബോംബേറ് നാടകം സൃഷ്ടിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പ്രവര്‍ത്തകനും കുടുങ്ങി:

  • By Desk
Google Oneindia Malayalam News

തലശ്ശേരി: മനപൂര്‍വം സംഘര്‍ഷ ഭീതി സൃഷ്ടിക്കാന്‍ ബോംബെറിയിപ്പിച്ച സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും അറസ്റ്റില്‍. സിപിഎം പന്തോക്കാട് ഊരോത്തുമ്മല്‍ ഭാഗം ബ്രാഞ്ച് സെക്രട്ടറി കെ.പി ബിജു (37), ഇയാളുടെ സുഹൃത്തും സി.പി.എം പ്രവര്‍ത്തകനുമായ വിനോദ് (25) എന്നിവരെയാണ് പള്ളൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ 22ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം.

അവര്‍ എന്റെ മതത്തെ തകര്‍ക്കുന്നു... വേദങ്ങളും ഉപനിഷത്തുകളും അതിനുള്ളതാണോയെന്ന് തരൂര്‍!!അവര്‍ എന്റെ മതത്തെ തകര്‍ക്കുന്നു... വേദങ്ങളും ഉപനിഷത്തുകളും അതിനുള്ളതാണോയെന്ന് തരൂര്‍!!

സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന തനിക്കു നേരെ പള്ളൂര്‍ ഊരോത്തുമ്മല്‍ കവാടത്തിനു സമീപം വച്ച് ബോംബെറിഞ്ഞുവെന്ന് കാണിച്ചാണ് ബിജു പൊലിസില്‍ പരാതി നല്‍കിയത്. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോഴാണ് വാദി പ്രതിയായത്. ബിജുവിനെ ബോംബെറിഞ്ഞെങ്കിലും സ്‌കൂട്ടറില്‍ തട്ടിയിയിരുന്നില്ല. മാഹി എസ്.പി സി.എച്ച് രാധാകൃഷ്ണയുടെ മേല്‍നോട്ടത്തിലായിരുന്നു കേസന്വേഷണം നടന്നത്. സംഭവത്തെ കുറിച്ച് അന്ന് തന്നെ സംശയമുïായിരുന്നു. സ്‌കൂട്ടര്‍ കയറ്റം കയറുന്നനിടയില്‍ മൊബൈല്‍ ഫോണില്‍ വിളിവന്നതിനാല്‍ സ്‌കൂട്ടര്‍ നിര്‍ത്തി ഫോണെടുക്കുന്നതിനിടയിലാണ് ബോംബേറ് എന്നായിരുന്നു ബിജു പൊലിസിനോട് പറഞ്ഞത്.

cpim-600x338-

എന്നാല്‍ കയറ്റം കയറുമ്പോള്‍ സ്‌കൂട്ടര്‍ നിര്‍ത്തി ഫോണ്‍ അറ്റന്‍ഡ് ചെയ്യാനുള്ള സാധ്യത കുറവാണെന്ന് പൊലിസ് നിരീക്ഷിച്ചിരുന്നു. സംശയം തോന്നിയ പൊലിസ് പ്രദേശത്തെ സി.സി.ടി.വി ക്യാമറ പരിശോധിച്ചിരുന്നു. സംഭവം നടക്കുമ്പോള്‍ വിനോദ് ബിജുവിന്റെ തൊട്ടടുത്തുïായിരുന്നു. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ബിജുവിന്റെ സുഹൃത്തായ വിനോദിനെ കൊï് ബോംബെറിയിപ്പിക്കുകയാണെന്ന് പൊലിസ് കïെത്തിയത്. ബോംബേറിനു പിന്നില്‍ ആര്‍.എസ്.എസ് സി.പി.എം ആരോപിച്ചിരുന്നു. മനപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനാണ് പ്രതികള്‍ ശ്രമിച്ചതെന്ന് പള്ളൂര്‍ എസ്.ഐ സെന്തില്‍ കുമാര്‍ പറഞ്ഞു. അറസ്റ്റിലായ ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.

English summary
CPM branch secratary and worker trapped in fake bomb hurling case in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X