കെ സുധാകരന് വേണ്ടി പോലീസുകാര്‍ സര്‍ക്കാര്‍ വിരുദ്ധ പ്രചാരണം നടത്തി; പരാതിയുമായി സിപിഎം
കണ്ണൂര്‍: കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന് വേണ്ടി മാങ്ങാട്ട് പറമ്പ് കെഎപിയിലെ പൊലിസുകാരുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രചാരണം നടത്തിയെന്ന് പരാതി. സ്റ്റാഫ് റിക്രിയേഷന്‍ വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച് കൊണ്ട് സര്‍ക്കാര്‍ വിരുദ്ധ പ്രചാരണം നടത്തിയതെന്നാണ് ആരോപണം. ടിവി ശശികുമാറെന്ന ആപൊലിസുകാരനാണ് സഹപ്രവര്‍ത്തകരായ പൊലിസുകാര്‍ക്ക് ലഭിക്കുന്ന സേവന വേതന വ്യവസ്ഥകളെ കുറിച്ചുള്ള വ്യാജപ്രചരണം നടത്തിയെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ജീവനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന വാട്സാപ്പ് പോസ്റ്ററുകള്‍ തയ്യാറാക്കി പ്രചരിപ്പിക്കുന്നത്. നിരവധി പേരുള്ള ഗ്രൂപ്പിലാണ് ഇത് പ്രചരിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്ക്രീന്‍ ഷോട്ടിന്റെ തെളിവോട്കൂടി എല്‍ഡിഎഫ് ലോകസഭ മണ്ഡലം സെക്രട്ടറി എന്‍ ചന്ദ്രന് ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടര്‍ക്ക് പരാതി നല്കി. സംഭവത്തെ കുറിച്ചു സത്വര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടു.

ഇതേ സമയം പെരുമാറ്റചട്ടം ലംഘിച്ച് കെ സുധാകരന് വേണ്ടി മസ്കത്ത് കെഎംസിസിയുടെ പ്രചാരണം നടത്തിയെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. കെ. സുധാകരന്റെ പോസ്റ്റര്‍ സ്റ്റാറ്റസ് വെച്ച് സമ്മാനം നേടൂവെന്ന പോസ്റ്ററാണ് വ്യാപകമായി പ്രചരിപ്പിക്കുന്നത്. വോട്ട് ചെയ്യുന്നതിന് എന്തെങ്കിലും സമ്മാനം നല്കുന്നതോ സാമ്പത്തികം നല്കുന്നതോ പെരുമാറ്റചട്ടത്തിന്റെ ലംഘനമാണ്. ഇത് അറിഞ്ഞ് കൊണ്ട് തന്നെയാണ് യുഡിഎഫിന് വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചുള്ള പോസ്റ്ററുകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്.
മസ്ക്കത്ത് കെഎംസിസി ഇരിക്കൂര്‍ മണ്ഡലം കമ്മിറ്റിയാണ് കെ സുധാകരന്റെയും രാഹുല്‍ ഗാന്ധിയുടെയും ഫോട്ടോ വെച്ച പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നത്. സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്ക്രീന്‍ ഷോട്ടിന്റെ തെളിവോട്കൂടി എല്‍ഡിഎഫ് ലോകസഭ മണ്ഡലം സെക്രട്ടറി എന്‍ ചന്ദ്രന് ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതേ സമയം
ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് പോളിങ് ബൂത്തുകളില്‍ ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ അരുണ്‍ കെ വിജയന് അറിയിച്ചു.അന്ധത മൂലം ബാലറ്റ് യൂനിറ്റില്‍ പതിപ്പിച്ച ചിഹ്നങ്ങള്‍ കാണാന്‍ സാധിക്കാതിരിക്കുകയോ ശാരീരിക അവശത മൂലം ബാലറ്റ് യൂനിറ്റില്‍ വിരല്‍ അമര്‍ത്തി വോട്ട് ചെയ്യാന്‍ സാധിക്കാതിരിക്കുകയോ ചെയ്യുന്ന വോട്ടര്‍ക്ക് സഹായിയുടെ സേവനം അനുവദിക്കും. വോട്ടറുടെ ഇടത് ചൂണ്ടുവിരലിലും സഹായിയുടെ വലതു ചൂണ്ടുവിരലിലുമാണ് മഷി പുരട്ടുകയെന്ന് കലക്ടര്‍ അറിയിച്ചു.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം












Click it and Unblock the Notifications