Get Updates
Get notified of breaking news, exclusive insights, and must-see stories!

എരിപുരത്തെ ചുവപ്പിച്ച് സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനം സമാപിച്ചു

കണ്ണുര്‍: സമൂലമാറ്റവുമായി സി.പി.എം കണ്ണുര്‍ ജില്ലാ സമ്മേളനം സമാപിച്ചു. പഴയങ്ങാടിയെ ചെങ്കടലാക്കി കൊണ്ടാണ് സി.പി.എം സമാപന പൊതുസമ്മേളനം നടന്നത്. സി. പി. എം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എം.വി ഗോവിന്ദന്‍ ,ഇ പി ജയരാജന്‍, പി കെ ശ്രീമതി, സി.പി.എം കണ്ണുര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ തുടങ്ങിയവര്‍ വന്‍ നേതൃത്വനിര നല്‍കി.എരിപുരത്ത് സമാപിച്ച ജില്ലാ സമ്മേളനത്തില്‍സി.പി.എം ജില്ലാ കമ്മിറ്റി, സെക്രട്ടറിയേറ്റ് അംഗങ്ങളെ തെരഞ്ഞെടുത്തു.

im

നേരത്തെ സെക്രട്ടറിയേറ്റ് അംഗമായ കാരായി രാജന്‍ ഇക്കുറിയും 12 അംഗ സെക്രട്ടറിയേറ്റ് അംഗത്വം നിലനിര്‍ത്തുകയായിരുന്നു.മുന്‍ ഏരിയാ സെക്രട്ടറി എം.സി പവിത്രന്‍, പി.ശശി, പിണറായി എരിയാ സെക്രട്ടറി കെ ശശിധരന്‍, പാനൂര്‍ ഏരിയാ സെക്രട്ടറി കെ.' ഇ കുഞ്ഞബ്ദുള്ള എന്നിവര്‍ ജില്ലാ കമ്മിറ്റിയില്‍ ഇടം പിടിച്ചു.അമ്പത് അംഗ ജില്ലാകമ്മിറ്റിയെയാണ് എരിപുരത്ത് നടന്ന സിപി എം കണ്ണൂര്‍ ജില്ലാ സമ്മേളനം തെരഞ്ഞെടുത്തത് ഇതില്‍. 11 പേര്‍ പുതുമുഖങ്ങളാണ്. 12 അംഗ ജില്ലാ സെക്രട്ടറിയറ്റിനെയും സമ്മേളനം തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായി എം വി ജയരാജന്‍ (സെക്രട്ടറി), സി കൃഷ്ണന്‍, എം പ്രകാശന്‍, വി നാരായണന്‍, എം സുരേന്ദ്രന്‍, വത്സന്‍ പനോളി, കാരായി രാജന്‍, എന്‍ ചന്ദ്രന്‍, ടി ഐ മധുസൂദനന്‍, പി സന്തോഷ്, സി സത്യപാലന്‍, എം ഷാജര്‍, എം കരുണാകരന്‍, ടി കെ ഗോവിന്ദന്‍, പി വി ഗോപിനാഥ്, കെ വി സുമേഷ്, കെ സന്തോഷ്, പി പി ദിവ്യ, കെ ചന്ദ്രന്‍, എന്‍ സുകന്യ, എം സി പവിത്രന്‍, പി ഹരീന്ദ്രന്‍, കെ കെ പവിത്രന്‍, കെ ലീല, കെ ധനഞ്ജയന്‍, പി പുരുഷോത്തമന്‍, എം വി സരള, എന്‍ വി ചന്ദ്രബാബു, കെ ശ്രീധരന്‍, ബിനോയ്കുര്യന്‍, വി ജി പത്മനാഭന്‍, കെ മനോഹരന്‍, എം വിജിന്‍, വി കെ സനോജ്, പി കെ ശ്യാമള, പി മുകുന്ദന്‍, പി കെ ശബരീഷ് കുമാര്‍, പി ശശി, സി വി ശശീന്ദ്രന്‍ എന്നിവരെയും പുതുമുഖങളായ ടി ഷബ്ന, കെ പത്മനാഭന്‍, അഡ്വ. എം രാജന്‍, കെ ഇ കുഞ്ഞബ്ദുള്ള, കെ ശശിധരന്‍, കെ സി ഹരികൃഷ്ണന്‍, മനു തോമസ്, എം കെ മുരളി, കെ ബാബുരാജ്, പി ശശിധരന്‍, കെ മോഹനന്‍ എന്നിവരെയും തെരഞ്ഞെടുത്തു.

Recommended Video

cmsvideo
    ഫൈസര്‍ വാക്‌സിന്റെ ബുസ്റ്റര്‍ ഡോസ് ഒമിക്രോണിനെതിരെ ഫലപ്രദം | Oneindia Malayalam

    എം പ്രകാശന്‍, എം സുരേന്ദ്രന്‍, വത്സന്‍ പനോളി, എന്‍ ചന്ദ്രന്‍, കാരായി രാജന്‍, ടി ഐ മധുസൂദനന്‍, ടി കെ ഗോവിന്ദന്‍, പി വി ഗോപിനാഥ്, പി ഹരീന്ദ്രന്‍, പി പുരുഷോത്തമന്‍, എന്‍ സുകന്യ എന്നിവരാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+