കീഴാറ്റൂരില്‍ സിപിഎം- സിപിഐ പോര് കനക്കുന്നു: പിഴുതെടുത്ത കൊടിമരം പുന:സ്ഥാപിക്കുമെന്ന് സിപിഐ നേതൃത്വം
തളിപ്പറമ്പ്: കീഴാറ്റൂര്‍ മാന്ധം കുണ്ടില്‍ ഇടതു മുന്നണിയിലെ പ്രധാനപാര്‍ട്ടികളായ സി.പി. എമ്മും സി.പി. ഐയും തമ്മിലുള്ള ബന്ധം വഷളാകുന്നു. സി.പി. എം പുറത്താക്കിയ മുന്‍തളിപ്പറമ്പ് ഏരിയാകമ്മിറ്റിയംഗം കോമത്ത് മുരളീധരനെ സി.പി. ഐ സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് ഇരുപാര്‍ട്ടികള്‍ക്കുമിടെയില്‍ അസ്വാരസ്യമുയര്‍ന്നത്.

ഇടതുഘടകകക്ഷികള്‍ തമ്മില്‍ നേരത്തെ ഉരസലും സംഘര്‍ഷവുമൊക്കെയുണ്ടായിരുന്നുവെങ്കിലും നേതാക്കള്‍ തമ്മില്‍ തുറന്നപോരിലെത്തുന്നത് ആദ്യമായിട്ടാണ്.സി. പി. ഐ വിട്ടുവന്നവരാണ് സി.പി. എം രൂപീകരിച്ചതെന്നു ഓര്‍ക്കണമെന്ന സി.പി. എം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ എം.വി ജയരാജനോടുള്ള മറുപടി സ്ഥിതി വഷളാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കീഴാറ്റൂരില്‍ നടന്ന പൊതുയോഗത്തില്‍ സി. പി. എം ജില്ലാസെക്രട്ടറി എം.വി ജയരാജന്‍ ആര്‍ക്കും കയറിക്കിടക്കാവുന്ന പാര്‍ട്ടിയായി സി.പി. ഐമാറിയെന്നു ആരോപണമുന്നയിച്ചിരുന്നു.
ഇതിനു ശേഷം ഇന്നലെ നടന്ന വാര്‍ത്താസമ്മേളനത്തിലും ഈക്കാര്യം അടിവരയിട്ടുകൊണ്ടു സി.പി. ഐയെ വിമര്‍ശിക്കുകയും പാര്‍ട്ടി ശക്തികേന്ദ്രമായ മാന്ധംകുണ്ടില്‍ സി.പി. ഐ പതാകയോകൊടിമരമോ സ്ഥാപിക്കാന്‍ അ നുവദിക്കില്ലെന്നും മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതോടെയാണ് അതിശക്തമായ പ്രതിരോധവുമായി സി.പി. ഐയും രംഗത്തുവന്നത്.
കഴിഞ്ഞ ദിവസം സി.പി. എം നടത്തിയ പൊതുയോഗത്തിന് ബദലായി കീഴാറ്റൂരില്‍ മാന്ധംകുണ്ടില്‍ സി.പി. ഐ പ്രതിഷേധംപ്രകടനം നടത്താനും സി.പി. എം പിഴുതെടുത്ത കൊടിമരം പഴയസ്ഥാനത്തു തന്നെ പുന:സ്ഥാപിക്കാനും തീരുമാനമായി. തര്‍ക്കസ്ഥലത്തെല്ലെങ്കില്‍ അതിനു സമീപത്തെ എവിടെയെങ്കിലുമാണ് കൊടിമരം സ്ഥാപിക്കുക. സി.പി. ഐ ജില്ലാസെക്രട്ടറി പി.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ കീഴാറ്റൂരില്‍ നടന്ന യോഗത്തിലാണ് ഈക്കാര്യത്തില്‍ തീരുമാനമായത്. പൊതുയോഗത്തിന്റെ തീയ്യതിയും മറ്റുകാര്യങ്ങളും ഇന്ന് തളിപ്പറമ്പില്‍ നടക്കുന്ന മണ്ഡലംകമ്മിറ്റിയോഗത്തില്‍ തീരുമാനിച്ചേക്കും. കഴിഞ്ഞ ദിവസം മാന്ധം കുണ്ടില്‍ നടന്ന സി.പി. എം പൊതുയോഗത്തില്‍ സി.പി. എം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന്‍ അതിരൂക്ഷമായ ഭാഷയിലാണ് കോമത്ത് മുരളീധരനെയും സംഘത്തെയും പാര്‍ട്ടിയിലേക്ക് എടുത്ത സി.പി. ഐ നേതൃത്വത്തെ വിമര്‍ശിച്ചത്.സി.പി. എംപുറത്താക്കിയ കോമത്ത് മുരളീധരനെയും സംഘത്തെയുംസി.പി. ഐ സ്വീകരിച്ചത് എന്തടിസ്ഥാനത്തിലാണെന്നും ജയരാജന്‍ ചോദിച്ചു.
ഇരുപാര്‍ട്ടികളും തര്‍ക്കമുന്നയിച്ചു സ്ഥാപിച്ച സി.പി. ഐ കൊടിമരം നേതാക്കളുടെ സാന്നിധ്യത്തിലാണ് അണികള്‍ പിഴുതുമാറ്റിയത്. ഈ സ്ഥലം സന്ദര്‍ശിച്ച സി.പി. ഐ ജില്ലാസെക്രട്ടറി പി.സന്തോഷ്‌കുമാര്‍, സംസഥാനകൗണ്‍സില്‍ അംഗം സി.പി സന്തോഷ് എന്നിവര്‍ സന്ദര്‍ശിച്ചു. ഇതിനു ശേഷം കോമത്ത് മുരളീധരന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തിലാണ് സി.പി. ഐയും പൊതുയോഗം നടത്താന്‍ തീരുമാനിച്ചത്. പാര്‍ട്ടി സ്ഥാന , ജില്ലാനേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് നേതൃത്വത്തിന്റെ അറിയിപ്പ്.












Click it and Unblock the Notifications