Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇങ്ങനെയായാല്‍ ബംഗാളും ത്രിപുരയും പോലെയാകും: സിപിഎം വടക്കന്‍ മേഖല റിപ്പോര്‍ട്ടില്‍ വിമര്‍ശനം

കണ്ണൂര്‍: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വി പരിശോധിക്കാന്‍ കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ ചേര്‍ന്ന വടക്കന്‍ മേഖലാ യോഗത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭരണ പാളിച്ചകള്‍ തിരിച്ചടിയായെന്ന കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേരളത്തില്‍ ഭരണ വിരുദ്ധ വികാരമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചു പറയുന്നതിനിടെയാണ് തോല്‍വിക്ക് കാരണം പിണറായി സര്‍ക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം തന്നെയാണെന്ന് കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് അവതരിപ്പിച്ച് സിപിഎം പൊളിറ്റ് ബ്യുറോ അംഗം പ്രകാശ് കാരാട്ട് രംഗത്തെത്തിയത്.

പാര്‍ട്ടിയോട് അടുത്തു നിന്നിരുന്ന അടിസ്ഥാന ജനവിഭാഗങ്ങളുടെ വോട്ട് നഷ്ടപ്പെട്ടു. ന്യൂനപക്ഷ വോട്ടുകള്‍ എല്‍ഡിഎഫിനെക്കാള്‍ യുഡിഎഫിനെയാണ് വിശ്വസിച്ചത്. കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ഭരണ വിരുദ്ധ വികാരം കേരളത്തിലും ഉയര്‍ന്നുവെങ്കിലും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിനാണ് ഇതു ഗുണം ചെയ്തതെന്നും കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

kannur

കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഭാഗമായി തെറ്റുതിരുത്തല്‍ മാര്‍ഗരേഖയും അവതരിപ്പിക്കുമെന്ന് കാരാട്ട് അറിയിച്ചു. ഏപ്രിലില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുമ്പോഴാണ് മാര്‍ഗരേഖ അവതരിപ്പിക്കുക. കേന്ദ്രകമ്മിറ്റി കരട് റിപ്പോര്‍ട്ട് ഏരിയ, ലോക്കല്‍ ബ്രാഞ്ച് അവലോകന സമ്മേളനങ്ങള്‍ ചര്‍ച്ച ചെയ്തതിനു ശേഷം വീണ്ടും കേന്ദ്ര കമ്മിറ്റിയില്‍ അയക്കും ഇവിടെ നിന്നും കോഡ്രീകരിച്ചാണ് തെറ്റുതിരുത്തല്‍ റിപ്പോര്‍ട്ട് അന്തിമ രൂപമുണ്ടാക്കി ഘടകങ്ങളില്‍ ചര്‍ച്ചയ്ക്ക് വയ്ക്കുക.

എന്നാല്‍ സംസ്ഥാന കമ്മിറ്റിക്കായി തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് അവതരിപ്പിച്ച പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ കൃത്യമായ നിലപാടാണ് അവലോകന റിപ്പോര്‍ട്ടില്‍ സ്വീകരിച്ചത്. മുകള്‍ തട്ടു മുതല്‍ താഴെ തട്ടില്‍ വരെ പ്രവര്‍ത്തിക്കുന്ന സഖാക്കള്‍ അധികാര കേന്ദ്രമാകരുതെന്ന് ഗോവിന്ദന്‍ പറഞ്ഞു. തെറ്റു തിരുത്തുമെന്ന് വെറുതെ പറഞ്ഞാല്‍പ്പോര അതു ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കുകയും വേണം.

ബംഗാളിലും ത്രിപുരയിലും നമുക്കുണ്ടായ അനുഭവങ്ങള്‍ ഓര്‍ക്കണം ബിജെപിയിലേക്ക് വോട്ടുകള്‍ പോയാല്‍ പിന്നെ തിരിച്ചു വരില്ല. യുഡിഎഫിലേക്കാണ് നമ്മുടെ വോട്ടു പോയതെങ്കില്‍ എങ്ങനെയെങ്കിലും തിരിച്ചു പിടിക്കാം. അതു മനസിലാക്കി വേണം നമ്മുടെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍. സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങളുമായി ഒരു തരത്തിലും പാര്‍ട്ടി നേതാക്കളെ പ്രവര്‍ത്തകരോ ബന്ധപ്പെടാന്‍ പാടില്ല.

അത്തരക്കാരുടെ മെമ്പര്‍ഷിപ്പ് പുതുക്കേണ്ടയെന്ന കര്‍ശന നിലപാട് സ്വീകരിക്കുമെന്നും എംവി ഗോവിന്ദന്‍ മുന്നറിയിപ്പ് നല്‍കി. കണ്ണൂര്‍ ബര്‍ണശേരി നായനാര്‍ അക്കാദമി ഹാളില്‍ നടന്ന മേഖലാ യോഗത്തില്‍ കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇപി ജയരാജന്‍, പികെ ശ്രീമതി കെകെ ശൈലജ. സംസ്ഥാന കമ്മിറ്റിയംഗമായ പി ജയരാജന്‍, എംവി ജയരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജൂലായ് മൂന്നിന് കോഴിക്കോട്, എറണാകുളം മേഖലകളിലും നാലിന് കൊല്ലത്തും അവലോകന യോഗം നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+