Get Updates
Get notified of breaking news, exclusive insights, and must-see stories!

ശുഹൈബ് വധ കേസിലെ പ്രതി ആകാശ് തില്ലങ്കേരി വിവാഹിതനായി

കണ്ണൂർ: സി.പി.എം സൈബർ പോരാളിയും ശുഹൈബ് വധ കേസിലെ പ്രതിയുമായ ആകാശ് തില്ലങ്കേരി വിവാഹിതനായി. വ്യാഴാഴ്ച്ച രാവിലെ പത്തരയ്ക്ക് ഏച്ചൂർ സി.ആർ. ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് വാരം സ്വദേശിനിയും ഹോമിയോ ഡോക്ടറുമായ അനുപമ ജയതിലകന്റെ കഴുത്തിൽ ആകാശ് വരണമാല്യം അണിയിച്ചത്.

Recommended Video

cmsvideo
    Akash Thillankery Marriage | അമ്പോ ഒരു കൊലപാതക കേസിലെ പ്രതിയുടെ കല്യാണം കെങ്കേമം | Oneindia

    വധൂ - വരൻമാരുടെ ബന്ധുമിത്രാദികളും ആകാശിന്റെ സുഹൃത്തുക്കളും സോഷ്യൽ മീഡിയ ഫോളോവേഴ്സുമടക്കം നൂറ് കണക്കിനാളുകൾ വിവാഹത്തിൽ പങ്കെടുത്തു. എന്നാൽ പാർട്ടിയിൽ നിന്നും പുറത്താക്കിയതിനാൽ ആകാശിന്റെ ആരാധ്യപുരുഷനായ പി.ജയരാജൻ ഉൾപ്പെടെയുള്ളവർ വിവാഹത്തിൽ പങ്കെടുത്തിട്ടില്ല. കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതിയായ അർജുൻ ആയങ്കിയുടെ അടുത്ത സുഹൃത്തുകൂടിയാണ് ആകാശ്'.

    cpm

    ആയങ്കിയെ അറസ്റ്റു ചെയ്തതിനു ശേഷം ആകാശിന്റെ തില്ലങ്കേരിയിലെ വീട്ടിലും കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. എന്നാൽ തെളിവൊന്നും ലഭിക്കാത്തതിനാൽ കേസിൽ പ്രതിയാക്കി ചേർത്തിരുന്നില്ല. കരിപ്പൂർ സ്വർണക്കടത്തിലെ പ്രതിയായി അർജുൻ ആയ ങ്കി അറസ്റ്റിലായതിനു ശേഷം സി.പി.എം സൈബർ പോരാളികളായ അർജുൻ ആയങ്കി ക്കും ആകാശിനുമെതിരെ സ്വരം കടുപ്പിച്ചതോടെയാണ് ഇരുവരും പാർട്ടിക്കെതിരെയും ഡി.വൈ.എഫ്.ഐ ക്കെതിരെയും വിമർശനമാരംഭിച്ചത്. ഇതിനെതിരെ ഡി.വൈ.എഫ്.ഐ നേതാക്കൾ കണ്ണൂർ സീറ്റി പൊലിസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. സ്വർണക്കടത്ത് കാ ചുമത്തി അറസ്റ്റു ചെയ്യാനുള്ള നീക്കങ്ങളും പൊലിസ് നടത്തി വരികയാണ് ഈ മാസം 20 ന് കണ്ണുർസിറ്റി പൊലിസ് കമ്മിഷണർ ആർ.ഇളങ്കോയ്ക്കു മുൻപിൽ ഹാജരാകാൻ പൊലിസ് ആയങ്കിയോട് നിർദ്ദേശിച്ചിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+