കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുഖ്യമന്ത്രി വിളിച്ചു തിരിച്ചുവാമോനേ... പി ശശി ഭരണലാവണത്തിലേക്ക്, പൊളിറ്റിക്കൽ സെക്രട്ടറിയാകാൻ സാധ്യത?

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: സിപിഎം മുന്‍ജില്ലാസെക്രട്ടറി പി ശശിക്ക് പുതിയ പദവി നല്‍കിയേക്കും. പെരുമാറ്റദൂഷ്യത്തിന്റെ പേരില്‍ പാര്‍ട്ടി പുറത്താക്കിയ പി ശശി എം.വി ജയരാജനു പകരം മുഖ്യമന്ത്രിയുടെ പൊളിറ്റക്കല്‍ സെക്രട്ടറി പദവിലെത്തിയേക്കും. ഇതു സംബന്ധിച്ചു സിപിഎം സം്‌സ്ഥാന കമ്മിറ്റിയില്‍ അനൗപചാരികമായ തീരുമാനമെടുത്തുവെന്നാണ്‌സൂചന. കണ്ണൂര്‍ ജില്ലാകമ്മിറ്റിയോഗവും ഈ തീരുമാനം അംഗീകരിച്ചിട്ടുണ്ട്.

<strong><br>പുല്‍വാമ ആക്രമണത്തിന് പിന്നിലെ സൂത്രധാരന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്</strong>
പുല്‍വാമ ആക്രമണത്തിന് പിന്നിലെ സൂത്രധാരന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും നിലവിലുള്ള ജില്ലാസെക്രട്ടറി പി.ജയരാജന്‍ മത്സരിക്കാനിറങ്ങിയതോടെയാണ് പകരം മുഖ്യമന്ത്രിയുടെ പി. എ എം.വി ജയരാജന്‍ നിയോഗിതനായത്. ഇതോടെ പൊളിറ്റക്കല്‍ സെക്രട്ടറി പദവിയിലേക്ക് പി.ശശിക്ക് വഴിതുറക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറ്റഅനുയായിയും മന:സാക്ഷി സൂക്ഷിപ്പുകാരനുമാണ് പി.ശശി.

P Sasi

നേരത്തെ ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായപ്പോള്‍ പൊളിറ്റക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച പരിചയവും ശശിക്കുണ്ട്. പി.ശശിയെ വീണ്ടും ജില്ലാകമ്മിറ്റിയിലെടുത്തുവെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്ഥിരീകരിച്ചിരുന്നു. ശശിയെ നേരത്തെ തന്നെ ജില്ലാകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും നിങ്ങള്‍ അറിയാന്‍ വൈകിപോയെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകരോട് ഇതുസംബന്ധിച്ചുള്ള ചോദ്യത്തിന് കോടിയേരി പറഞ്ഞത്.

സിപിഎമ്മില്‍ രൂക്ഷമായ വിഭാഗീയത നില നിന്ന കാലത്താണ് പി.ശശിയെ ഡി.വൈ. എഫ്. ഐ നേതാവിന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്ന കുറ്റത്തിന് പാര്‍ട്ടി പുറത്താക്കുന്നത്. ശശിക്കെതിരെ ക്രൈം പത്രാധിപര്‍ ടി.പി നന്ദകുമാര്‍ നല്‍കിയ കേസില്‍ 2016- ല്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. തുടര്‍ന്ന് ശശിയെ തലശേരി കോടതി അഭിഭാഷക ബ്രാഞ്ചില്‍ ഉള്‍പ്പെടുത്തി.

സിപിഎം അനുകൂല അഭിഭാഷക സംഘടനയായ ഡെമോക്രാറ്റിക്ക് ലോയേഴ്‌സ് യൂനിയന്റെ ജില്ലാപ്രസിഡന്റുമാക്കി. പാര്‍ട്ടിയില്‍ നിന്നും പുറത്തായതിനു ശേഷവും ടിപി വധക്കേസുള്‍പ്പെടെ പ്രമാദമായ കേസുകള്‍ പി ശശി കൈക്കാര്യം ചെയ്തു. ഗ്‌ളോബല്‍ ലോയേഴ്‌സ് ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിന്റെ അമരക്കാരനായി ശശി പ്രവര്‍ത്തിച്ചുവരികയാണ്.

English summary
CPM former kannur district secretary P Sasi will get a new status in politics?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X