കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിന്റെ മലയോരത്ത് വീശിയടിച്ചത് യൂഡിഎഫ് ചുഴലിക്കാറ്റ്; കടപുഴകിയത് മുടക്കോഴിയും പായവും മുഴക്കുന്നും, പാര്‍ട്ടി ഗ്രാമങ്ങളിലെ വോട്ടുചോര്‍ച്ചയില്‍ അമ്പരന്ന് സിപിഎം നേതൃത്വം!!

  • By Desk
Google Oneindia Malayalam News

ഇരിട്ടി: കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മലയോര മണ്ഡലമായ പേരാവൂരില്‍ ഇടതുകോട്ടകളില്‍ ആധിപത്യം നേടിയത് യു.ഡി. എഫ്. നിയോജക മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും ഇരിട്ടി നഗരസഭയിലും മികച്ച ഭൂരിപക്ഷം നേടിയാണ് യു.ഡി. എഫ് മുന്നേറ്റം നടത്തിയത്.

<strong>സിപി എമ്മിന് ലഭിച്ച സീറ്റുകള്‍ രാഹുലിന്റെ ഔദാര്യം; അക്രമ മാര്‍ഗത്തിലൂടെ സഞ്ചരിച്ച സിപിഎം ത്രിപുരയിലും,ബംഗാളിലും,കേരളത്തിലും തകര്‍ന്നടിഞ്ഞെന്ന് കൃഷ്ണദാസ്</strong>സിപി എമ്മിന് ലഭിച്ച സീറ്റുകള്‍ രാഹുലിന്റെ ഔദാര്യം; അക്രമ മാര്‍ഗത്തിലൂടെ സഞ്ചരിച്ച സിപിഎം ത്രിപുരയിലും,ബംഗാളിലും,കേരളത്തിലും തകര്‍ന്നടിഞ്ഞെന്ന് കൃഷ്ണദാസ്

മലയോരത്ത് സി.പി. എമ്മിന്റെ ഉരുക്കു കോട്ടയായ പായവും, മുഴക്കുന്നും കൈവിട്ടത് കനത്ത തിരിച്ചടിയായി. പായം രക്തസാക്ഷികളുടെ നാട്ടിലും മുടക്കോഴിമലയുള്‍പ്പെടുന്ന പാര്‍ട്ടി ഗ്രാമമായ മുഴക്കുന്നിലുമുണ്ടായ വോട്ടുചോര്‍ച്ച പാര്‍ട്ടി നേതൃത്വത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.

Kannur

പേരാവൂര്‍ നിയോജക മണ്ഡലത്തില്‍ 23,665 വോട്ടിന്റെ ഭൂരിപക്ഷമാണ് കെ.സുധാകരന് ലഭിച്ചത്. മണ്ഡലത്തിലെ എക്കാലത്തെയും വലിയ ഭൂരിപക്ഷമാണിത്. 2014ല്‍ പേരാവൂരില്‍ സുധാകരന് ലഭിച്ചത് 8200 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു

മണ്ഡലത്തിലെ നാല് പഞ്ചായത്തുകളും ഇരിട്ടി നഗരസഭയും ഭരിക്കുന്നത് എല്‍.ഡി. എഫാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പാര്‍ട്ടി ഗ്രാമങ്ങളിലെ വോട്ടുചോര്‍ച്ച അടക്കേണ്ടത് സി.പി. എമ്മിനു അനിവാര്യമാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പേരാവൂര്‍ മണ്ഢലത്തില്‍ സണ്ണി ജോസഫ് 7889 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത് 2009-ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ കെ സുധാകരന് മണ്ഡലം നല്‍കിയത് 19,153 വോട്ടിന്റെ ഭൂരിപക്ഷമാണ്.യു.ഡി. എഫ് സ്വാധീനപ്രദേശങ്ങളായ ആറളവും , അയ്യങ്കുന്നും കണിച്ചാറും കൊട്ടിയൂരും മികച്ച ഭൂരിപക്ഷം നല്‍കിയപ്പോള്‍ എല്‍. ഡി.എഫിന്റെ സ്വാധീന മേഖലകളായ പായവും മുഴക്കുന്നും പേരാവൂരും അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.

പായത്ത് എല്‍.ഡി.എഫിന് 8588 വോട്ടു ലഭിച്ചപ്പോള്‍ യു.ഡി.എഫ് 8818 വോട്ടുനേടി ചുവന്ന കോട്ടയില്‍ ഇരച്ചു കയറി.230 വോട്ടിന്റെ അവിശ്വസിനീയമായ ഭൂരിപക്ഷമാണ് പായത്ത് യു.ഡി. എഫിന് ലഭിച്ചത്.പായം പഞ്ചായത്ത് നിലവില്‍ വന്ന ശേഷം ഇവിടെ ഒരു തവണ മാത്രമാണ് യു.ഡി. എഫ് ഭരിച്ചത്്.1269 വോട്ടു നേടി ബിജെപിയും പായത്ത് കരുത്തുകാട്ടി.യുഡിഎഫ് കോട്ടയായ അയ്യങ്കുന്നില്‍ 5719 വോട്ടിന്റെ ഭൂരിപക്ഷമാണ് സുധാകരന് ലഭിച്ചത്.

3863 വോട്ട് എല്‍.ഡി. എഫിന്റെ പെട്ടിയില്‍ വീണപ്പോള്‍ കെ.സുധാകരന് ലഭിച്ചത് 9582 വോട്ടാണ്.എല്‍.ഡി.എഫ് ഭരിക്കുന്ന ഇരിട്ടി നഗരസഭയില്‍ 3785 വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫിന് ലഭിച്ചത് .12903 വോട്ട് യു.ഡി.എഫിന് ലഭിച്ചപ്പോള്‍ എല്‍.ഡി.എഫിന് ലഭിച്ചത് 9118 വോട്ടാണ്. ഇവിടെ 3359 വോട്ടു നേടി ബിജെപി കരുത്തുകാട്ടി

മുഴക്കുന്നില്‍ ബിജെപിയുടെ വോട്ടുവര്‍ധിച്ചപ്പോള്‍ 510 വോട്ടിന്റെ ഭൂരിപക്ഷം നേടി യൂ.ഡി. എഫ് എല്‍.ഡി.എഫിനെ ഞെട്ടിച്ചു. ഇവിടെ യൂ.ഡി. എഫ്് 6491 വോട്ട് കരസ്ഥമാക്കിയപ്പോള്‍ എല്‍.ഡി. എഫിന്് ലഭിച്ചത്് 5981 വോട്ടാണ്. 1135 വോട്ട് ബി.ജെ.പിക്കും ലഭിച്ചു.

എല്‍.ഡി. എഫ്, യൂ.ഡി. എഫ് മുന്നണികള്‍ മാറി മാറി ഭരിച്ച ആറളത്ത് 4803 വോട്ടിന്റെ ഭൂരിപക്ഷമാണ് കെ സുധാകരന് ഇത്തവണ ലഭിച്ചത്ണ 10865 വോട്ട് യൂ.ഡി. എഫ് പെട്ടിയില്‍ വീണപ്പോള്‍ 6062 വോട്ടു മാത്രമാണ് എല്‍.ഡി. എഫിനു ലഭിച്ചത്്. ഇവിടെ ബി.ജെ.പിക്ക് 856 വോട്ട്ുലഭിച്ചു.

കണിച്ചാര്‍ പഞ്ചായത്തില്‍ 2456 വോട്ടിന്റെ ഭൂരിപക്ഷമാണ് സുധാകരന് ലഭിച്ചത്.5851 വോട്ട് യൂ.ഡി. എഫ് നേടിയപ്പോള്‍ 3346 വോട്ടുകൊണ്ട് എല്‍.ഡി. എഫിന് തൃപ്തിപ്പെടേണ്ടി വന്നു. 342 വോട്ട് ബി.ജെ.പിയും കരസ്ഥമാക്കി.എല്‍.ഡി.എഫ് ഭരിക്കുന്ന പേരാവൂരില്‍ 1172 വോട്ടിന്റെ മേല്‍ക്കൈയാണ് യൂ.ഡി. എഫിന് ലഭിച്ചത്. ഇവിടെ എല്‍.ഡി.എഫിന് 6502 വോട്ട് ലഭിച്ചപ്പോള്‍ 7674 വോട്ടു നേടി യൂ.ഡി. എഫ് ഒന്നാമതായി 1443 വോട്ടാണ് ബി.ജെ.പിക്ക് ലഭിച്ചത്.

കേളകത്ത് ഇക്കുറി 1976 വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി. എഫിന് ലഭിച്ചത്.5980 വോട്ട് യൂ.ഡി. എഫ് നേടിയപ്പോള്‍ എല്‍.ഡി. എഫിന് ലഭിച്ചത് 4004 വോട്ടാണ് 441 വോട്ട് ബി.ജെ.പിയും നേടി.ദക്ഷിണകാശിയെന്നറിയപ്പെടുന്ന കൊട്ടിയൂരിലും മികച്ച ഭൂരിപക്ഷം സുധാകരന് ലഭിച്ചു.3015 വോട്ടിന്റെ ലീഡാണ് കൊട്ടിയൂര്‍ നല്‍കിയത്. ഇവിടെ 6425 വോട്ട് യൂ.ഡി. എഫ് നേടിയപ്പോള്‍ 3410 വോട്ട് എല്‍.ഡി. എും 517 വോട്ട് ബി.ജെ.പിയും കരസ്ഥമാക്കി.

English summary
CPM has lost votes in the hill station in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X