11 ല്‍ 11 ലും സിപിഎം മാത്രം; 96 ല്‍ വിജയിച്ച പിണറായി മന്ത്രിയുമായി, മണ്ഡലം പരിചയം-പയ്യന്നൂര്‍
കണ്ണൂര്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ ജ്വലിക്കുന്ന ഓര്‍മ്മകളിലൊന്നായ കരിവെള്ളൂര്‍ അടക്കമുള്ള കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് വേദിയായ മണ്ണാണ് പയ്യന്നൂരിന്‍റേത്. കണ്ണൂരില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ അടിത്തറയുള്ള മണ്ഡലം കൂടിയാണ് പയ്യന്നൂര്‍. 1967 ല്‍ മണ്ഡലം രൂപീകൃതമായതിന് ശേഷം ഇന്നുവരേയുള്ള തിരഞ്ഞെടുപ്പുകളില്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് ഇവിടെ വിജിയിച്ചു പോന്നിട്ടുള്ളത്.
2016 സിപിഎമ്മിലെ സി കൃഷ്ണന്‍ 40263 വോട്ടുകളുടെ വോട്ടിനായിരുന്നു കോണ്‍ഗ്രസിലെ സാജിദിനെ പരാജയപ്പെടുത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ വലിയ മേല്‍ക്കൈ ആണ് മണ്ഡലത്തില്‍ എല്‍ഡിഎഫിന് ഉള്ളത്. ഇത്തവണയും മണ്ഡലത്തില്‍ വലിയ വിജയം ഇടുപക്ഷം പ്രതീക്ഷിക്കുന്നു. ടിഐ മധുസൂദനന്‍ ആണ് ഇത്തവണ എല്‍ഡിഎഫിനായി മത്സരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നും എം പ്രദീപ് കുമാറും, ബിജെപിയില്‍ നിന്ന് അഡ്വ. ശ്രീധരനും മത്സര രംഗത്തുണ്ട്.

1967 ല്‍ പയ്യന്നൂർ മണ്ഡലം രൂപംകൊണ്ടശേഷമുള്ള ആദ്യ രണ്ട് തെരഞ്ഞെടുപ്പുകളിൽ കരിവെള്ളൂർ കര്‍ഷക പ്രക്ഷോഭത്തിലെ സമരനായകൻ എ വി കുഞ്ഞമ്പുവായിരുന്നു മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധി. 1977 ലും 1980 ലും എന്‍ സുബ്രഹ്മണ്യ ഷേണായി സിപിഎം ടിക്കറ്റില്‍ വിജയിച്ചു. 1982--ൽ എം വി രാഘവനും '87ലും '91ലും സി പി നാരായണനും തെരഞ്ഞെടുക്കപ്പെട്ടു.
1996 ല്‍ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പയ്യന്നൂരില്‍ നിന്നും വിജയിച്ച് നായനാര്‍ മന്ത്രിസഭയിലെ വൈദ്യുതി വകുപ്പ് മന്ത്രിയായി. 2001 ലും 2006 ലും പികെ ശ്രീമതിയായിരുന്നു മണ്ഡലത്തില്‍ നിന്നുള്ള വിജയി. വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭയിലെ ആരോഗ്യവകുപ്പ് മന്ത്രിയായിരുന്നു പികെ ശ്രീമതി. പയ്യന്നൂർ നഗരസഭയ്ക്കൊപ്പം പെരിങ്ങോം-വയക്കര, കാങ്കോൽ-ആലപ്പടമ്പ്, കരിവെള്ളൂർ പെരളം, തളിപ്പറമ്പ് താലൂക്കിൽപ്പെടുന്ന രാമന്തളി, എരമം-കുറ്റൂർ,ചെറുപുഴ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് പയ്യന്നൂര്‍ മണ്ഡലം. എല്ലായിടത്തും ഇടതുപക്ഷമാണ് ഭരണത്തില്‍.
തമിഴ്നാട് ഭരണം പിടിക്കാൻ ഡിഎംകെ, തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങൾ കാണാം
പയ്യന്നൂർ താലൂക്ക് നിലവിൽവന്നതുൾപ്പെടെയുള്ള വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് സിപിഎം പ്രചാരണം ശക്തമാക്കുന്നത്. റോഡ് നവീകരണം, പാലം നിർമാണം, ആശുപത്രികളുടെയും വിദ്യാലയങ്ങളുടെയും മികവുയർത്തൽ തുടങ്ങിയവയെല്ലാം വോട്ടായി മാറുമെന്നാണ് ഇടത് പ്രതീക്ഷ. മറുവശത്താവട്ടെ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപിയും കോണ്‍ഗ്രസും
നടി ഷിഫാലി ജരിവാലയുടെ ചിത്രങ്ങള്‍












Click it and Unblock the Notifications