സ്ത്രീ ശാക്തീകരണത്തിന് മതില്‍ കെട്ടിയവര്‍ സ്ത്രീകളെ ആക്ഷേപിക്കുന്നു: പികെ കൃഷ്ണദാസ്
കണ്ണൂര്‍: കേരളത്തില്‍ സിപിഎം ഭരണത്തുടര്‍ച്ച ദുരന്തമായി മാറാന്‍ പോവുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ് പറഞ്ഞു. കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ കെ.ജി മാരാര്‍ സ്മൃതിദിനത്തിന്റെ ഭാഗമായി പുഷ്പാര്‍ച്ചനയ്ക്കു ശേഷം നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്ത്രീശാക്തീകരണത്തിന് മതില്‍ കെട്ടിയവര്‍ തന്നെ സ്ത്രീകളെ ആക്ഷേപിക്കുകയാണ്. തങ്ങള്‍ക്ക് യാതൊരു രാഷ്ട്രീയ ബന്ധവുമില്ലാത്ത തലശ്ശേരിയിലെ കൊലപാതകത്തില്‍ സിപിഎം നല്‍കിയ ലിസ്റ്റെടുത്താണ് കേസെടുത്തത്. ഞങ്ങള്‍ അന്നേ ഹരിദാസന്റെ കൊലപാതകം തള്ളി പറഞ്ഞതാണ്. കേസുമായി യാതൊരു ബന്ധവുമില്ലാത്തവരെ കള്ളകേസില്‍ കുടുക്കി പൊലിസിനെ ഉപയോഗിച്ചു വേട്ടയാടുകയാണ് ചെയ്യുന്നത്.

പിണറായിയിലെ സിപിഎം അനുഭാവി കുടുംബത്തിനെതിരെ നേതൃത്വം അക്രമം നടത്തിയത്. സ്ത്രീ വിരുദ്ധതയില്‍ സിപിഎം കേരളത്തില്‍ ഒറ്റപ്പെടാന്‍ പോവുകയാണ്. സിപിഎം അപചയത്തിന്റെ പാതയിലാണ്. ഉത്തരേന്ത്യയിലെ വിഷയങ്ങളില്‍ മാത്രം പ്രതികരിക്കുന്ന സാംസ്‌കാരിക നായകന്മാര്‍ ഇപ്പോള്‍ മൗനം പാലിക്കുകയാണെന്നും കൃഷ്ണദാസ് ആരോപിച്ചു. അപചയം ജീര്‍ണ്ണതയും ബാധിച്ച ഇന്നത്തെ രാഷ്ട്രീയം സംശുദ്ധമാക്കണമെന്നാഗ്രഹിക്കുന്നവര്‍ക്കുള്ള സാധനാപാഠമാണ് കെജി മാരാര്‍ എന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു. നിഷ്‌കളങ്കമായിരുന്നു മാരാര്‍ജിയുടെ ജീവിതം അതുകൊണ്ടാണ് അദ്ദേഹത്തിന് സ്വന്തം പാര്‍ട്ടിക്ക് പുറത്ത് നിന്നും ആളുകളെ തന്നിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞത്. രണ്ടു ജോഡി ഡ്രസുകളും ഒരു തുണി ബാഗും മാത്രമേ കെജി മാരാര്‍ക്കുണ്ടായിരുന്നുന്നുള്ളു.
അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥജീവിതം നമ്മിലേക്ക് പകര്‍ത്താന്‍ സാധിച്ചാല്‍ തീര്‍ച്ചയായും പൊതു പ്രവര്‍ത്തനരംഗത്ത് വലിയ മാറ്റം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. അക്ഷരാര്‍ത്ഥത്തില്‍ നന്‍മയുടെ പൂമരമായിരുന്നു മാരാര്‍ ജി ആദര്‍ശത്തിന്റെ ആള്‍രൂപമായിരുന്നു അദ്ദേഹം. ആദര്‍ശത്തിന്റെ സുഗന്ധം പരത്തിയ ജീവിതമായിരുന്നു. അധ്യാപക ജോലി രാജിവെച്ചാണ് അദ്ദേഹം താന്‍ വിശ്വസിച്ച ആദര്‍ശത്തിന് വേണ്ടി പ്രവര്‍ത്തിച്ചത്. വ്യക്തിപരമായ താല്‍പര്യങ്ങളെല്ലാം മാറ്റിവെച്ചാണ് ജീവിതാവസാനം വരെ അദ്ദേഹം സമാജപ്രവര്‍ത്തനം നടത്തിയത്. അതുകൊണ്ടാണ് ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്കെല്ലാമതീതമായി പൊതുമനസ്സില്‍ അദ്ദേഹത്തിന് സ്ഥിരപ്രതിഷ്ഠ നേടാന്‍ സാധിച്ചത്.
രാവും പകലും വ്യത്യാസമില്ലാതെ സംഘടനാ പ്രവര്‍ത്തനത്തിന് കേരളത്തിലങ്ങോളമിങ്ങോളം പ്രവര്‍ത്തിച്ചു. ആ കഠിനപ്രവര്‍ത്തനത്തിന്റെ ഫലമാണ് കേരളത്തില്‍ രു രാഷ്ട്രീയ പോരാട്ടം നടത്താന്‍ സാധിക്കുന്ന തരത്തിലേക്ക് നമുക്കുയരാന്‍ സാധിച്ചത്. പ്രവര്‍ത്തകരുമായും കുടുംബാംഗങ്ങളുമായും അദ്ദേഹം വലിയ ബന്ധം സ്ഥാപിച്ചു. സംഘടനാ ചട്ടക്കൂടിന് പുറത്ത് അദ്ദേഹത്തിന് സാധിച്ചത് നഷ്‌കളങ്കമായ സ്നേഹത്തിലൂടെയാണ്. എല്ലാവരെയും അദ്ദേഹത്തിലേക്ക് അടുപ്പിക്കാനും എല്ലാവരിലേക്കും ഇറങ്ങിച്ചെല്ലാനും അദ്ദേഹത്തിന് സാധിച്ചു. സഹപ്രവര്‍ത്തകരുടെ കാര്യങ്ങളില്‍ അദ്ദേഹം എന്നും ശ്രദ്ധാലുവായിരുന്നു.
നിരവധി ശ്രദ്ധേയരായ പ്രവര്‍ത്തകരെ രൂപപ്പെടുത്തിയയെടുത്തത് അദ്ദേഹത്തിന്റെ ജീവിത ശൈലിയായിരുന്നു. രാഷ്ട്രീയമായ പോരാട്ടം നടത്തുമ്പോഴും എതിരാളികളെ തന്നിലേക്ക് അടുപ്പിച്ച് നിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. പ്രസംഗത്തില്‍ കൂടിയും അദ്ദേഹം പൊതുസമൂഹത്തെയും എതിരാളികളെയും ആകര്‍ഷിച്ച് നിര്‍ത്തി. പൊതു സമൂഹത്തില്‍ നിന്ന് ഒരു നിമിഷം പോലും മാറിനല്‍ക്കാന്‍ അദ്ദേഹം തയ്യറായില്ല. നൂറുകണക്കിനാളുകളെ അദ്ദേഹം തന്റെ പ്രസംഗത്തിലൂടെ ആകര്‍ഷിച്ച് നിര്‍ത്തി. അദ്ദേഹം സ്വീകരിച്ച ആദര്‍ശത്തിന്റെ പ്രത്യേകതയാണ് അദ്ദേഹത്തെ പൊതുസമൂഹത്തിന് സ്വീകാര്യനാക്കിയത്.
രാജനൈതിക രംഗത്ത് ബിജെപി നിര്‍ണ്ണായക ശക്തിയാകുമെന്ന് അദ്ദേഹം നേരത്തെ തന്നെ പ്രവചിച്ചു. അതോടൊപ്പം കേരളത്തിലെ മതമൗലിക വാദത്തെയും അദ്ദേഹം മുന്‍കൂട്ടി കണ്ടു. മതമൗലികവാദത്തെകുറിച്ച് അദ്ദേഹം നമുക്ക് മുന്നറിയിപ്പ് നല്‍കി. കേരളത്തില്‍ രണ്ട് മുന്നണിയെന്ന നിലയില്‍ നിന്ന് കേന്ദ്രം ഭരിക്കുന്ന മുന്നണിയും കേരള ഭരിക്കുന്ന മുന്നണിയുമെന്ന നിലയിലേക്ക് രാഷ്ടീയ സാഹചര്യം മാറി. കോണ്‍ഗ്രസ്സ് തിരികെ വരാത്തവിധം തകര്‍ന്നു കഴിഞ്ഞു. കേവലംതെരഞ്ഞെടുപ്പ് പരാജയം മാത്രമല്ല. മറിച്ച് ജനങ്ങള്‍ കോണ്‍ഗ്രസ്സിനെ തള്ളി. ആര്‍ക്കും രക്ഷപ്പെടുത്താനാവാത്ത നിലയിലാണ് കോണ്‍ഗ്രസ്സ്. ലീഗിനെ മുന്നണിയേലക്ക് സ്വീകരിക്കാനുള്ള നീക്കമാണ് സിപിഎം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. . ചടങ്ങില്‍ ജില്ലാപ്രസിഡന്റ് എ ഹരിദാസ് അധ്യക്ഷനായി. ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം കെ ദാമോദരന്‍, സി. സത്യപ്രകാശ്, എന്നിവര്‍ സംസാരിച്ചു. പി ആര്‍ രാജന്‍ അധ്യക്ഷനായി. സമ്മേളനത്തിന്റെ ഭാഗമായി പയ്യാമ്പലം മാരാര്‍ജി സ്മൃതി മണ്ഡപത്തിലും ബി.ജെ.പി ജില്ലാ ഓഫിസിലും പുഷ്പാര്‍ച്ചന നടത്തി












Click it and Unblock the Notifications