കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോടിയേരി പങ്കെടുക്കുന്ന സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം നാളെ: ജയരാജനെതിരെ വിമർശനമുയരും

  • By Desk
Google Oneindia Malayalam News

കണ്ണൂർ: ആന്തൂർ വിഷയം ചർച്ച ചെയ്യുന്നതിനായി സിപിഎം ജില്ലാ കമ്മിറ്റി യോഗം നാളെ ചേരും സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്യത്തിലാണ് യോഗം വിളിച്ചു ചേർത്തത്.ആന്തൂർ വിഷയത്തിൽ സി.പി.എം സംസ്ഥാന നേതൃത്വവും കണ്ണൂർ ജില്ലാ ഘടകവും വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചത് അണികളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.

ഇന്ത്യ-ശ്രീലങ്ക മത്സരത്തിനിടെ ഇന്ത്യന്‍ വിരുദ്ധ ബാനറുകള്‍; ബിസിസിഐ ഐസിസിക്ക് കത്തെഴുതി ഇന്ത്യ-ശ്രീലങ്ക മത്സരത്തിനിടെ ഇന്ത്യന്‍ വിരുദ്ധ ബാനറുകള്‍; ബിസിസിഐ ഐസിസിക്ക് കത്തെഴുതി

പ്രവാസി വ്യവസായിയും ബക്കളം പാർത്ഥാസ് കൺവെൻഷൻ സെന്റർ ഉടമയുമായ കണ്ണൂർ കൊറ്റാളി സ്വദേശി സാജൻ പാറയിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂർ നഗരസഭയ്ക്കും നഗരസഭാ ചെയർപേഴ്സൺ പി.കെ ശ്യാമളയ്ക്കും വീഴ്ച സംഭവിച്ചുവെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ. പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം കൂടിയായ പി.കെ ശ്യാമളയെ വേദിയിലിരുത്തി കൊണ്ടാണ് ധർമശാലയിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ പി.ജയരാജൻ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത വിഷയത്തിൽ ഭരണ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന കാര്യം തുറന്നു സമ്മതിച്ചത്.പാർട്ടി ജില്ലാ സെക്രട്ടറി എം.വി.ജയരാജനും ഈ കാര്യത്തിൽ പി.കെ.ശ്യാമളയ്ക്കു ഉദ്യോഗസ്ഥരെ നിലയ്ക്കു നിർത്താൻ കഴിഞ്ഞില്ലെന്ന അഭിപ്രായക്കാരനായിരുന്നു ഇതോടെയാണ് സി.പി.എം കണ്ണൂർ ജില്ലാ നേതൃത്വത്തിലെ വിഭാഗീയത പുറത്തുവന്നത്.

jayarajan-156

ഇതിനിടെ തളിപ്പറമ്പ് എം.എൽ.എ കൂടിയായ ജയിംസ് മാത്യം താൻ തദ്ദേശ സ്വയംഭരണ മന്ത്രിക്ക് നിവേദനം കൊടുത്തതിന് പിന്നാലെ എം വി ഗോവിന്ദൻ മന്ത്രിയുടെ പി.എയെ വിളിച്ചു കൺവെൻഷൻ സെന്ററിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടന്ന് ആരോപിച്ചു.ഇതോടെ സി.പി എമ്മിനുള്ളിൽ അണയാതെ കിടന്ന വിഭാഗീയത അതിന്റെ ഉയർന്ന തലത്തിലെത്തി.

ശ്യാമളയെ ന്യായീകരിച്ച് മുഖ്യമന്ത്രി നിയമസഭയിലും കോടിയേരി ബാലകൃഷ്ണൻ പുറത്തും രംഗത്തുവന്നതോടെ ഉൾപാർട്ടിഅഭിപ്രായ ഭിന്നതകൾ ജയരാജനെന്ന വ്യക്തിയിലൊതുങ്ങി. തുടർച്ചയായി പാർട്ടി വിരുദ്ധ പ്രസ്താവനകളാണ് ജയരാജൻ ഒരു ബിംബമായി മാറാൻ ശ്രമിക്കുന്നുവെന്നും പാർട്ടിക്കുള്ളിൽ ആരോപണമുണ്ട്. അതു കൊണ്ടു തന്നെ എട്ടിന് ചേരുന്ന കണ്ണൂർ കില്ലാ കമ്മിറ്റി യോഗത്തിൽ ജയരാജനെതിരെയുള്ള കുറ്റപത്രം തന്നെയാവും അവതരിപ്പിക്കുക

English summary
CPM Kannur district commitee meeting on Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X