കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പി ജയരാജനെയും ജില്ലാസെക്രട്ടറിയേറ്റിനെയും ശാസിക്കാന്‍ സംസ്ഥാന നേതൃത്വം; ആന്തൂര്‍വിഷയം ചര്‍ച്ചചെയ്യാന്‍ സിപിഎം കണ്ണൂര്‍ ജില്ലാകമ്മിറ്റിയോഗം എട്ടിന് ചേരും!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: പാര്‍ട്ടിയില്‍ വന്‍വിവാദമുണ്ടാക്കിയ ആന്തൂര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി സിപിഎം കണ്ണൂര്‍ ജില്ലാകമ്മിറ്റി ഈ മാസം എട്ടിന്കണ്ണൂര്‍ അഴീക്കോടന്‍ മന്ദിരത്തില്‍ ചേരും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്രകമ്മിറ്റിയംഗങ്ങളായ എംവി ഗോവിന്ദന്‍, ഇപി ജയരാജന്‍, പികെ ശ്രീമതി തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.

<strong>കാരുണ്യ ലോട്ടറിയും ബെനഫലന്റ് ഫണ്ടും നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ നീക്കം; ഐഎന്‍ടിയുസി സംസ്ഥാന വ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്നു!</strong>കാരുണ്യ ലോട്ടറിയും ബെനഫലന്റ് ഫണ്ടും നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ നീക്കം; ഐഎന്‍ടിയുസി സംസ്ഥാന വ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്നു!

ആന്തൂരില്‍ പാര്‍ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമ കണ്ണൂര്‍ കൊറ്റാളി സ്വദേശി പാറയില്‍ സാജന്‍ ആത്മഹത്യ ചെയ്യാനിടയായ സംഭവവും അതിനെ തുടര്‍ന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും സ്വീകരിച്ച നിലപാടുകളും യോഗത്തില്‍ ചര്‍ച്ച ചെയ്യും.

ജയരാജന് വീണ്ടും ശാസന

ജയരാജന് വീണ്ടും ശാസന

പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനത്തിന് വിരുദ്ധമായി ധര്‍മശാലയില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമളയ്ക്കു വീഴ്ചപറ്റിയെന്നും അവര്‍ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്നും പ്രസംഗിച്ച പി.ജയരാജനെതിരെ കര്‍ശനനിലപാട് സംസ്ഥാന നേതൃത്വം സ്വീകരിച്ചേക്കും. ഇതിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ ജയരാജനെ ശാസിച്ചേക്കുമെന്നാണ് സൂചന. ഈ വിഷയം ബ്രാഞ്ച് തലങ്ങളില്‍ വരെ റിപ്പോര്‍ട്ടു ചെയ്യാനും ശ്യാമള ടീച്ചറുടെ നിരപരാധിത്വവും പാര്‍ട്ടി സ്വീകരിച്ച നിലപാടും ജനങ്ങളിലെത്തിക്കാനും കുടുംബയോഗങ്ങളും സ്‌ക്വാഡ് പ്രവര്‍ത്തനവും നടത്തും.

പി ജയരാജന്‍ പൊതു വികാരത്തിനൊപ്പം

പി ജയരാജന്‍ പൊതു വികാരത്തിനൊപ്പം

പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ പി ജയരാജന്‍ ജില്ലാസെക്രട്ടറിയേറ്റിന്റെ പൊതുവികാരത്തിനൊപ്പം നിന്നത് പ്രശ്‌നം വഷളാക്കിയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. ജയരാജന്റെപ്രസംഗം ഉയര്‍ത്തിപ്പിടിച്ചാണ് നിയമസഭയില്‍ പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരെ ആക്ഷേപമുന്നയിച്ചത്. ഇങ്ങനെ പാര്‍ട്ടിവിരുദ്ധര്‍ക്ക് ആഞ്ഞടിക്കാന്‍ ജയരാജന്‍ വടിയായി മാറിയെന്ന വിമര്‍ശനവും കോടിയേരി ഉന്നയിച്ചേക്കും.

ശ്യാമളയും ഗോവിന്ദനും കണ്ണൂര്‍ ജില്ലാസെക്രട്ടറിയേറ്റും

ശ്യാമളയും ഗോവിന്ദനും കണ്ണൂര്‍ ജില്ലാസെക്രട്ടറിയേറ്റും

സി.പി. എം ജില്ലാസെക്രട്ടറിയേറ്റ് ആന്തൂര്‍ വിഷയത്തില്‍ സ്വീകരിച്ച നിലപാടില്‍ പിശകുകള്‍ പറ്റിയിട്ടുണ്ടെന്ന വികാരമാണ് സംസ്ഥാന നേതൃത്വത്തിനുള്ളത്. അതുകൊണ്ടു തന്നെ തളിപ്പറമ്പ് ഏരിയാകമ്മിറ്റിയുടെയും ആന്തൂര്‍ ലോക്കല്‍ കമ്മിറ്റിയുടെയും നിലപാടുകള്‍ക്കൊപ്പം പാര്‍ട്ടിയുടെ ജില്ലാസെക്രട്ടറിയേറ്റ് കൂടെ നിന്നത് ശരിയായില്ല.

എംവി ഗോവിന്ദനെതിരെ കടന്നാക്രമണം

എംവി ഗോവിന്ദനെതിരെ കടന്നാക്രമണം

ഒരുവിഭാഗം മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗം കൂടിയായ എംവി ഗോവിന്ദനെയും ജില്ലാകമ്മിറ്റിഅംഗമായ പികെ ശ്യാമളയെയും രൂക്ഷമായി കടന്നാക്രമിക്കുമ്പോള്‍ വേണ്ടത്ര പ്രതിരോധം തീര്‍ക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റിനു കഴിഞ്ഞിട്ടില്ലെന്ന വിമര്‍ശനവും സംസ്ഥാന നേതൃത്വത്തിനുണ്ട്. ഈ വിഷയവും എട്ടിന് ചേരുന്ന ജില്ലാകമ്മിറ്റിയോഗത്തില്‍ ഉന്നയിക്കപ്പെടും. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകള്‍ക്കൊപ്പം നിലയുറപ്പിക്കലേ ജില്ലാ നേതൃത്വത്തിന്റെ മുന്‍പില്‍ വഴിയിള്ളൂ. അതുകൊണ്ടു തന്നെ പ്രതിരോധിക്കാനും എതിര്‍ക്കാനും കണ്ണൂരിലെ നേതാക്കള്‍ തയ്യാറാവില്ലെന്നാണ് സൂചന.

English summary
CPM Kannur District Committee will meet on May 8th
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X