Get Updates
Get notified of breaking news, exclusive insights, and must-see stories!

കലാബോധമല്ല, കലാപ ചിന്ത; ആര്‍എസ്എസിനെതിരെ രൂക്ഷമായ ഭാഷയില്‍ എംവി ജയരാജന്‍

കണ്ണൂര്‍: നീയാം തണല്‍ എന്ന സിനിമാ സെറ്റിലുണ്ടായ ആക്രമണവും തൃശൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളുടെ നൃത്തത്തിനെതിരായ വിദ്വേഷ പ്രചാരണവും ആര്‍എസ്എസിന്റെ കലാപ ചിന്തയുടെ ഭാഗമാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട രണ്ട് സംഭവങ്ങളായിരുന്നു ഇവ. പാലക്കാട്ടെ സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ ആക്രമണത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഈ അക്രമത്തിനെതിരെ പല കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരിക്കെയാണ് എംവി ജയരാജന്റെ പ്രതികരണം. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ...

p

കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം, വെസ്റ്റേണ് പെരിഫറല്‍ എക്‌സ്പ്രസ് വേ തടഞ്ഞ് കര്‍ഷകര്‍

സംഘപരിവാര്‍ ജനിതക മാറ്റം സംഭവിച്ച ബ്രിട്ടീഷ് വൈറസാണ്.
======================================
' നീയാം തണല്‍ ' എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ നടത്തിയ അക്രമവും റാറാ റാസ്പുടിന്‍ എന്ന ഗാനത്തിന് ചുവട് വച്ച തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളായ ജാനകിക്കും നവീനും നേരെ നടത്തിയ ആക്രോശവും ആര്‍ എസ് എസുകാര്‍ക്ക് കാലബോധമല്ല പകരം കലാപ ചിന്തയാണ് ഉള്ളതെന്ന് വ്യക്തമാക്കുന്നു. എന്നാല്‍ മലയാളികള്‍ സംഘികള്‍ ഉല്‍പ്പാദിപ്പിക്കുന്ന വെറുപ്പിനൊപ്പമല്ല ആര്‍ എസ് എസിന്റെ ജനനം മുതല്‍ ഉണ്ടായ ശീലമാണ് വെറുപ്പ്. മനുഷ്യരോട് സ്‌നേഹമല്ല വിദ്വേഷമാണ് ഇവര്‍ പഠിപ്പിക്കുന്ന പ്രത്യയശാസ്ത്രം . കോവിഡ് വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടായ ബ്രിട്ടീഷ് വൈറസ് പകര്‍ച്ച നിരക്കും മരണ നിരക്കും ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. സ്വാതന്ത്രസമര വേളയില്‍ ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി രാജ്യത്തെ ഒറ്റു കൊടുത്തവര്‍ക്ക് ഇപ്പോള്‍ ബ്രിട്ടീഷ് വൈറസ് പിടികൂടിയിരിക്കുന്നു. നാം ജാഗ്രത പാലിക്കണം.

നടി അനഘയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+