പൂജയ്ക്കിടയില്‍ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; സിപിഎം നേതാവിനെ നാട്ടുകാർ പിടികൂടി, സംഭവം കണ്ണൂരിൽ!
കണ്ണൂര്‍: പൂജയ്ക്കിടെ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ കടന്നു പിടിക്കുകയും മാനഭംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത പൂജാരിയായ സിപിഎം നേതാവിനെ നാട്ടുകാര്‍ പിടികൂടി കൈക്കാര്യം ചെയ്തു.വീട്ടില്‍ പൂജയ്‌ക്കെത്തിയ പൂജാരിയായ നേതാവ് പെണ്‍കുട്ടി കിടക്കുന്ന മുറിയില്‍ കയറി വെള്ളം ചോദിച്ചതിനു ശേഷം കടന്നുപിടിക്കുകയായിരുന്നു.
കുട്ടി നിലവിളിച്ചെങ്കിലും ഇയാള്‍ വിട്ടില്ല. ഒടുവില്‍ രക്ഷിതാക്കളെത്തി പിടിച്ചു മാറ്റുകയായിരുന്നു. ബഹളം കേട്ടെത്തിയ അയല്‍വാസികളും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ പിടിച്ചുമാറ്റിയത്. തുടര്‍ന്ന് രോഷാകൂലരായ അയല്‍വാസികള്‍ ഇയാളെ പൊതിരെ തല്ലുകയായിരുന്നു. പൂജാരിയുടെ കൂടെ സഹായിക്കാനെത്തിയ രണ്ടു പേര്‍ ഈ ബഹളത്തിനിടയില്‍ ഓടിരക്ഷപ്പെടുകയായിരുന്നു.

മര്‍ദനത്തില്‍ സാരമായ പരുക്കേറ്റ പൂജാരിയെ ആദ്യം തലശ്ശേരി ജനറല്‍ ആശുപത്രിയിലും പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കൂത്തുപറമ്പിനടുത്തെ ചെറുവാഞ്ചേരിയിലാണ് സംഭവം.സി.പി. എം ചെറുവാഞ്ചേരി ബ്രാഞ്ച് സെക്രട്ടറിയും എ.കെ.ജി സാംസ്‌കാരിക നിലയം പ്രസിഡന്റുമായ പൂവ്വത്തൂരിലെ മഹേഷ്പണിക്കാരാണ്(42) തിങ്കളാഴ്ച രാത്രി പത്തുമണിയോടെ കണ്ണവം കോളനിയിലെ ഒരു വീട്ടില്‍ പൂജയ്‌ക്കെത്തിയപ്പോള്‍ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
ഇതിനെ തുടര്‍ന്ന് രാത്രി പതിനൊന്നു മണിയോടെ പിതാവിനോടൊപ്പം കണ്ണവം പൊലിസ് സ്‌റ്റേഷനിലെത്തി പെണ്‍കുട്ടി പരാതി നല്‍കി. മഹേഷ് പണിക്കര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തതായി കണ്ണവം പൊലിസ് അറിയിച്ചു. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായാല്‍ ഉടന്‍ ഇയാളെ അറസ്റ്റു ചെയ്യുമെന്നും രക്ഷപ്പെടുന്നത് തടയാന്‍ പൊലിസിനെ കാവലിനായി നിയോഗിച്ചിട്ടുണ്ടെന്നും എസ്. ഐ അറിയിച്ചു.












Click it and Unblock the Notifications