കഞ്ചാവ് കടത്ത് കേസിൽ സിപിഎം നേതാവ് അറസ്റ്റിൽ: വലവിരിച്ചത് കർണാടക പോലീസ്, ക്രിമിനൽ കേസിലും പ്രതി!!
കണ്ണൂർ: കഞ്ചാവ് കടത്തുകേസിൽ കണ്ണൂർ സ്വദേശി കർണാടക പോലീസിന്റെ പിടിയിൽ. കർണ്ണാടകത്തിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ കേസിലാണ് നടപടി. പായം പഞ്ചായത്തിലെ ചീങ്ങാക്കുണ്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും 108 ആംബുലൻസ് ഡ്രൈവറുമായിരുന്ന സുബിലാഷാണ് അറസ്റ്റിലായിട്ടുള്ളത്. കോളിക്കടവ് സ്വദേശിയായ ഇയാളുടെ സഹോദരൻ സുബിത്തും പോലീസ് പിടിയിലാണ്. മൈസുരുവിൽ നിന്ന് കേരളത്തിലെത്തിയ കർണ്ണാടക പോലീസിലെ അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയതെന്നാണ് പുറത്തുവരുന്ന വിവരം.
നേരത്തെയും ഇയാൾ പല ക്രിമിനൽ കേസുകളിലും പ്രതിയാണ്. ഇതോടെയാണ് ക്രിമിനൽ കേസുകളിൽ പ്രതിയായ സുബിലാഷ് ആംബുലൻസ് ഡ്രൈവറായി തുടരുന്ന സംഭവം വിവാദമാകുന്നത്. തുടർന്നാണ് ഈ ജോലിയിൽ നിന്ന് വിട്ടുനിൽക്കാൻ നിർദേശിക്കുന്നത്. വധശ്രമം ഉൾപ്പെടെയുള്ള കേസുകളാണ് ഇയാൾക്കെതിരെയുള്ളത്.

പത്തനംതിട്ടയിൽ കൊവിഡ് സ്ഥിരീകരിച്ച പെൺകുട്ടി 108 ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച സംഭവത്തിന് ശേഷമാണ് 108 ആംബുലൻസിലെ ഡ്രൈവർമാരുടെ ക്രിമിനൽ പശ്ചാലത്തലം സംബന്ധിച്ച അന്വേഷണം വരുന്നത്. ആറന്മുളയിൽ പെൺകുട്ടിയെ പീഡിപ്പിച്ച ആംബുലൻസ് ഡ്രൈവർ നേരത്തെയും പല ക്രിമിനൽ കേസുകളിലും പ്രതിയാണെന്ന വിവരം പുറത്തുവന്നത് വൻ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ആരോഗ്യവകുപ്പിനെതിരെയും സംഭവത്തിൽ രൂക്ഷ വിമർശനമുയർന്നതോടെയാണ് സർക്കാർ നടപടികൾ കർശനമാക്കുന്നത്.












Click it and Unblock the Notifications