ഹാന്‍വീവില്‍ നടക്കുന്നത് കെടുകാര്യസ്ഥതയെന്ന് സി പി എം നേതാവ് ജയിംസ് മാത്യു
കണ്ണൂര്‍: സർക്കാർ ഉടമസ്ഥതയിലുളള ഹാന്‍വീ വ് കോർപറേഷനിൽ കെടുകാര്യസ്ഥതയെന്ന് കെ. എസ്. എച്ച്.ഡി.സി എംപ്ലോയീസ് യൂനിയന്‍ പ്രസിഡന്റ് ജയിംസ് മാത്യു കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹാന്‍വീവില്‍ ഇപ്പോള്‍ കെടുകാര്യസ്ഥതയാണ് ഉള്ളതെന്നും ഇതിനെതിരെ സി. ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ തുടര്‍ സമരം സംഘടിപ്പിക്കുമെന്ന് ജയിംസ്മാത്യു മുന്നറിയിപ്പുനല്‍കി.
2004-മുതല്‍ ഹാന്‍വീവില്‍ ശമ്പളപരിഷ്‌കരണമില്ല. കഴിഞ്ഞ മൂന്നുമാസമായി തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം നല്‍കാനും മാനേജ് മെന്റ് തയ്യാറാകുന്നില്ല. ഇതോടെ ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികള്‍ പട്ടിണിയിലാണ്. 12 കോടി രൂപയുടെത്തുണിത്തരങ്ങള്‍ വിറ്റഴിക്കാന്‍ പറ്റാതെ ഹാന്‍വീവ് ഗോഡൗണില്‍ കെട്ടി കിടക്കുകയാണ്.

ഹാന്‍വീവിനെ ഹാന്‍ടെക്‌സുമായി ലയിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകം. അങ്ങനെയാവുമ്പോള്‍ രണ്ട് എം.ഡി വേണ്ട, രണ്ട് കമ്പനി സെക്രട്ടറിയും വേണ്ട. ഇതേ കുറിച്ച് തൊഴിലാളി സംഘടന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെടണമെന്നും തൊഴിലാളികളുടെ ദുരിതം അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്നും ജയിംസ്മാത്യു ആവശ്യപ്പെട്ടു. പ്രസംഗിക്കുമ്പോള്‍ വൈകാരികമായാണ് തനിക്ക് എം.ഡിയെ തെണ്ടിയെന്നു വിളിക്കേണ്ടി വന്നത്. പ്രസംഗത്തിന്റെ അവസാനത്തില്‍ തെറ്റുപറ്റിയെന്ന തോന്നിയതിനാല്‍ അതു തിരുത്തിയിട്ടുണ്ടെന്നും ഈക്കാര്യത്തില്‍ ഖേദമുണ്ടെന്നും ജയിംസ് മാത്യു പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്‌ളബില്‍ നടത്തിയ
വാര്‍ത്താ സമ്മേളനത്തില്‍ എസ്.കെ വിനോദ്, എസ്. ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications