ഇസ്ലാം മതസ്ഥര്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ്: കാലത്തിന് ഭൂഷണം അല്ലെന്ന് എംവി ജയരാജന്‍
കണ്ണൂര്‍ : ഉത്സവദിനത്തില്‍ ഇസ്ലാം മതസ്ഥര്‍ക്ക് പ്രവേശനമില്ലെന്ന് കാട്ടി ബോര്‍ഡ് പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി എംവി ജയരാജന്‍. ഇത്തരത്തിലുള്ള ബോര്‍ഡുകള്‍ കാലത്തിന് ഭൂഷണമല്ലെന്നും ആരാധനാലയങ്ങളെ സംഘര്‍ഷ ഭൂമിയാക്കരുതെന്നും എം.വി ജയരാജന്‍ പറഞ്ഞു. കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവ് ഭാരവാഹികളാണ് ക്ഷേത്രത്തിന് മുന്നില്‍ ഇത്തരത്തിലൊരു ബോര്‍ഡ് സ്ഥാപിച്ചത്.
'ആരാധനാലയങ്ങള്‍ പവിത്രമാണ്, അവിടം സംഘര്‍ഷ ഭൂമിയാക്കാന്‍ ആരും ഉപയോഗിക്കാന്‍ പാടില്ല. ഇത്തരമൊരു ബോര്‍ഡ് മുമ്പ് ഉണ്ടായിരുന്നുവെങ്കിലും ആരും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ അതിപ്പോള്‍ പുതുക്കി സ്ഥാപിക്കേണ്ട ആവശ്യം ഇന്നത്തെ കാലത്തില്ല. വിവിധ സംസ്ഥാനങ്ങളില്‍ മത ചിഹ്നങ്ങള്‍ ഉപയോഗിച്ച് ആളുകളെ വേര്‍തിരിക്കാന്‍ ശ്രമിക്കുന്ന ഈ കാലത്ത് ഭാരവാഹികളുടെ നടപടി ഭൂഷണമല്ല,' ജയരാജന്‍ വിശദീകരിച്ചു. മല്ലിയോട്ട് പാലോട്ട് കാവില്‍ വിഷുകൊടിയേറ്റവുമായി ബന്ധപ്പെട്ടാണ് ബോര്‍ഡ് ഉയര്‍ന്നത്. ചടങ്ങുകളിലേക്ക് മുസ്ലിങ്ങള്‍ക്ക് പ്രവേശനമില്ലെന്ന് ബോര്‍ഡില്‍ പറയുന്നു.

അതേ സമയം ഈ നടപടിയെ ഡിവൈഎഫ്‌ഐ അപലപിച്ചു. ഭാരവാഹികളുടെ നടപടി അപലപനീയമാണെന്ന് ഡി.വൈ.എഫ്.ഐ മാടായി ബ്ലോക്ക്കമ്മിറ്റി പറഞ്ഞു. മത നിരപേക്ഷ സമൂഹത്തോടുള്ള വെല്ലുവിളിയാണ് ബോര്‍ഡ് സ്ഥാപിച്ചതിലൂടെ നടത്തിയതെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു. ''മാനവ സാഹോദര്യത്തിന്റെയും സാംസ്‌കാരിക പ്രബുദ്ധതയുടെയും കേന്ദ്രമായ കുഞ്ഞിമംഗലത്ത് ഇത്തരം ബോര്‍ഡ് സ്ഥാപിക്കുന്നത് മത നിരപേക്ഷ സമൂഹത്തോടുള്ള വെല്ലുവിളിയാണ്. നവോത്ഥാന പുരോഗമന പ്രസ്ഥാനങ്ങളുടെ ഇടപെടലിലൂടെ ഇല്ലാതാക്കിയ ജാതിമത ചിന്തയെ വീണ്ടും എഴുന്നള്ളിക്കാനുള്ള ശ്രമത്തെ എതിര്‍ത്തു തോല്‍പിക്കേണ്ടതുണ്ട്.'
'കഴിഞ്ഞ വര്‍ഷവും ക്ഷേത്ര അധികൃതര്‍ ഇത്തരത്തില്‍ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടും അതില്‍ നിന്ന് പിന്‍തിരിയാന്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണ്. നാടിന്റെ സൗഹൃദാന്തരീക്ഷം തകര്‍ത്ത് വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമത്തെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും.'' ഡിവൈഎഫ്ഐ പറഞ്ഞു.
വിഷുക്കോടിയില്‍ നാടന്‍ സുന്ദരിയായി അനുപമ പരമേശ്വരന്‍; വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications