കണ്ടാമൃഗത്തേക്കാൾ ചർമ്മബലം, പെൻഷൻ അവകാശവാദത്തിൽ യുഡിഎഫിനെതിരെ എംവി ജയരാജൻ
കണ്ണൂർ: പെൻഷൻ തുക വർധിപ്പിച്ചത് തങ്ങളാണെന്ന യുഡിഎഫിന്റെ അവകാശവാദം തളളി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. സാമൂഹ്യസുരക്ഷാ പെൻഷൻ തുകയും പെൻഷൻകാരുടെ എണ്ണവും വർധിപ്പിച്ചതും കുടിശികയില്ലാതെ നൽകിയതും എൽഡിഎഫ് സർക്കാരാണ് എന്ന് എംവി ജയരാജൻ വ്യക്തമാക്കി. എട്ടുകാലി മമ്മൂഞ്ഞിയെ പോലെ അവകാശവാദമുന്നയിക്കുന്നവരെ ജനങ്ങൾ തിരിച്ചറിയും .1980 ൽ ഇ കെ നായനാർ മുഖ്യമന്ത്രിയായ കാലത്താണ് 60 വയസ് കഴിഞ്ഞ കർഷകത്തൊഴിലാളികൾക്ക് 45 രൂപ വീതം പ്രതിമാസം പെൻഷൻ നൽകിയത്.
മണ്ണിൽ പൊന്ന് വിളയിക്കുന്നവർക്കാണ് എൽഡിഎഫ് സർക്കാർ ക്ഷേമ പെൻഷൻ നൽകിയത് എന്നതിനെ എതിർത്തവരുണ്ടായിരുന്നു. ഇപ്പോൾ കർഷകക്ഷേമനിധി ബോർഡ് രൂപീകരിക്കുകയും 5000 രൂപ വരെ പെൻഷൻ നൽകാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തുവെന്നും ജയരാജൻ വ്യക്തമാക്കി. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 33.99 ലക്ഷം പേർക്കാണ് പെൻഷൻ നൽകിയതെങ്കിൽ ഇപ്പോൾ 60.31 ലക്ഷം പെൻഷൻ ഗുണഭോക്താക്കളുണ്ട്.

മാസ്റ്ററിങ് നടത്തിയതിന് ശേഷം പെൻഷൻ വാങ്ങുന്നവരുടെ എണ്ണം 55.99 ലക്ഷമാണ്. ഇതിൽ 37.5 ലക്ഷം പേർക്ക് കേന്ദ്രസർക്കാരിന്റെ യാതൊരു സഹായവുമില്ല. സംസ്ഥാന സർക്കാരാണ് പെൻഷൻ നൽകുന്നതിന്റെ മഹാ ഭൂരിപക്ഷം തുകയും നൽകിവരുന്നത് എന്നും ജയരാജൻ വ്യക്തമാക്കി. 2016 ൽ യുഡിഎഫിന്റെ അവസാന കാലത്ത് പ്രതിമാസം 525 രൂപ വീതം 85 ശതമാനം പെൻഷൻ ഗുണഭോക്താക്കൾക്ക് നൽകിയ സ്ഥാനത്ത് ഇപ്പോൾ 1400 രൂപയാണ്.2021 ജനുവരി മുതൽ 1500 രൂപയായി വർധിപ്പിക്കുകയും ചെയ്യും.
5 വര്ഷം യുഡിഎഫ് 9311 കോടി നൽകിയപ്പോൾ നാലര വർഷത്തിനുള്ളിൽ എൽഡിഎഫ് 31327 കോടിയാണ് നൽകിയത്. ഏകദേശം മൂന്നിരട്ടി. യുഡിഎഫ് 19 മാസം കുടിശിക വരുത്തി . എൽഡിഎഫ് സർക്കാർ കുടിശിക മുഴുവൻ നൽകിയെന്ന് മാത്രമല്ല കോവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസമെന്ന നിലയിൽ പ്രതിമാസം പെൻഷൻ നൽകിത്തുടങ്ങി. കണ്ടാമൃഗത്തേക്കാൾ ചർമ്മബലമുള്ളവർക്ക് മാത്രമേ പെൻഷൻ തങ്ങളുടേതാണെന്ന് അവകാശപ്പെടാനാകൂ എന്നും എംവി ജയരാജൻ കുറ്റപ്പെടുത്തി.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications