Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് ബാധിച്ച എംവി ജയരാജന്റെ ആരോഗ്യനില അതീവ ഗുരുതരം, പരിയാരത്ത് ഐസിയുവിൽ

കണ്ണൂര്‍: കൊവിഡ് ബാധിതനായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ ആരോഗ്യനില അതീവ ഗുരുതരം. കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. ഒരാഴ്ച മുന്‍പാണ് എംവി ജയരാജന്‍ കൊവിഡ് പോസിറ്റീവായത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് എംവി ജയരാജനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

Recommended Video

cmsvideo
    കണ്ണൂർ: കോവിഡ്; സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നില അതീവ ഗുരുതരം

    കൊവിഡിനൊപ്പം കടുത്ത ന്യൂമോണിയ കൂടി ഉണ്ടായതോടെയാണ് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതും. പ്രമേഹവും അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കി. സി പാപ്പ് ഓക്‌സിജന്‍ ഉപകരണത്തിന്റെ സഹായത്തോടെയാണ് അദ്ദേഹം ശ്വസിക്കുന്നത്.

    mv jayarajan

    ആരോഗ്യമന്ത്രി കെകെ ശൈലജ കഴിഞ്ഞ ദിവസം പരിയാരം മെഡിക്കല്‍ കോളേജിലെത്തി എംവി ജയരാജനെ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ സംഘവുമായും ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് ഡോക്ടര്‍ അനൂപ് പരിയാരത്ത് എത്തി എംവി ജയരാജനെ പരിശോധിച്ചു. കൊവിഡ് വിദഗ്ധനാണ് ഡോക്ടര്‍ അനൂപ്.

    മുഖ്യമന്ത്രി പിണറായി വിജയനും എംവി ജയരാജന്റെ ആരോഗ്യനിലയെ കുറിച്ച് അന്വേഷിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടായ ഡോക്ടര്‍ കെ സുദീപുമായി മുഖ്യമന്ത്രി ഫോണില്‍ എംവി ജയരാജന്റെ ചികിത്സ സംബന്ധിച്ച് ചര്‍ച്ച നടത്തി. കണ്ണൂരിലെ പ്രമുഖ സിപിഎം നേതാവായ എംവി ഗോവിന്ദനും പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിയിരുന്നു. എംവി ജയരാജനെ പരിശോധിക്കുന്നതിന് തിരുവനന്തപുരത്ത് നിന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ പരിയാരം മെഡിക്കല്‍ കോളേജിലെത്തും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+