ഒരേ ഗ്രൂപ്പായിട്ടും സോണിക്കിട്ട് പണിതത് മാത്യു; കോൺഗ്രസ്സുകാരിൽ പോലും ഞെട്ടലുണ്ടാക്കി: എംവി ജയരാജന്‍
കണ്ണൂര്‍: ഡിസിസി ജനറൽ സെക്രട്ടറിയായ സോണി സെബാസ്റ്റ്യനെതിരെ ഫേസ്ബുക്കിലൂടെ വ്യാജപ്രചരണം നടത്തിയതിന് പിന്നില്‍ കോണ്‍ഗ്രസ് നേതാവും യുഡിഎഫ് ജില്ലാ ചെയര്‍മാനുമായ പിടി മാത്യുവാണെന്ന് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ സംഭവത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും രംഗത്ത് വന്നിരിക്കുകയാണ് സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറിയായ എംവി ജയരാജന്‍. സ്വന്തം ഗ്രൂപ്പുകാരെ കൊല്ലാൻ പോലും മടികാണിക്കാത്ത പാർട്ടിയാണ് കോൺഗ്രസ് എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
സ്വന്തം ഗ്രൂപ്പുകാരെപ്പോലും 'കൊല്ലാൻ മടിയില്ലാത്ത' പാർട്ടി. ഒരേ ഗ്രൂപ്പുകാരായ നേതാക്കളാണ് കോൺഗ്രസ്സിൽ പി.ടി. മാത്യുവും സോണി സെബാസ്റ്റ്യനും. രണ്ടുപേരും ഡിസിസി ജനറൽ സെക്രട്ടറിമാരുമാണ്. പിടി മാത്യു യുഡിഎഫ് കൺവീനറും. വ്യാജ എക്കൗണ്ടുണ്ടാക്കി സോണി സെബാസ്റ്റ്യൻ അഴിമതിക്കാരനാണെന്ന് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാൻ നേതൃത്വം കൊടുത്തയാൾ പി.ടി മാത്യു ആണെന്ന വിവരം കോൺഗ്രസ്സുകാരിൽ പോലും ഞെട്ടലുണ്ടാക്കി.

Recommended Video

ക്രൈം നമ്പർ 129/21 പ്രകാരം ഇന്ത്യൻ ശിക്ഷാനിയമം 153, 465, 469, 471 കേരള പോലീസ് ആക്ട് 120 (ഒ), ഐ.ടി. ആക്ട് 66 (ഡി) എന്നീ വകുപ്പുകൾ അനുസരിച്ച് ജാമ്യമില്ലാ കേസാണ് ആലക്കോട് പോലീസ് പി.ടി. മാത്യുവിന്റെ പേരിൽ രജിസ്റ്റർ ചെയ്തത്. മൂന്നുവർഷം വരെ ജയിൽശിക്ഷയും പിഴയും ലഭിക്കാൻ സാധ്യതയുള്ള കുറ്റങ്ങളാണിത്.
ഇരിക്കൂർ മണ്ഡലം സ്ഥാനാർത്ഥിനിർണ്ണയത്തിലുണ്ടായ ഗ്രൂപ്പുതർക്കം കോൺഗ്രസ്സിലെ എ-ഐ തർക്കമാണെന്നാണ് എല്ലാവരും കരുതിയത്. എ ഗ്രൂപ്പുകാരനായ സോണി സെബാസ്റ്റ്യനെ സ്ഥാനാർത്ഥിയാക്കാൻ വേണ്ടി ശ്രീകണ്ഠാപുരം കോൺഗ്രസ് ഓഫീസ് അടച്ചുപൂട്ടാനും ഉപവാസസമരവും കൺവെൻഷനും സംഘടിപ്പിക്കാനും പി.ടി. മാത്യുവാണ് നേതൃത്വം കൊടുത്തത്.
അതെല്ലാം വിശ്വസിച്ച് കൂടെ നടന്നിരുന്ന സോണിസെബാസ്റ്റ്യൻ ഇന്നിപ്പോൾ സ്വന്തം ഗ്രൂപ്പുകാരനാൽ വഞ്ചിക്കപ്പെട്ടിരിക്കുകയാണ്. ഡി.സി.സി. പ്രസിഡന്റ് പദവിമോഹമോ ധനമോഹമോ ഏതാണ് ഈ കൊലച്ചതിക്ക് പ്രചോദനമായതെന്ന് അന്വേഷിച്ച് കണ്ടെത്തേണ്ടിയിരിക്കുന്നു. സാധാരണ കോൺഗ്രസ്സുകാർ ഒരുകാര്യം തിരിച്ചറിഞ്ഞു. സ്വന്തം ഗ്രൂപ്പുകാരെ കൊല്ലാൻ പോലും മടികാണിക്കാത്ത പാർട്ടിയാണ് കോൺഗ്രസ്. തൃശ്ശൂരിൽ പരസ്പരം കൊലപ്പെടുത്തിയ മുൻ അനുഭവമുള്ള പാർട്ടി. അതാണ് കോൺഗ്രസ്സ്.
ആരാധകരെ ആവേശത്തിലാക്കി നടി തന്യ ഹോപ്പെ: വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications