'ഞങ്ങടെ ഉറപ്പാണ് പിജെ'; പിണറായിയുടെ ധര്‍മ്മടത്ത് ജയരാജന്റെ ചിത്രം പതിച്ച് കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡ്
കണ്ണൂര്‍: നിയമസഭ തിരഞ്ഞെടുപ്പില്‍ പി ജയരാജന് സീറ്റ് നല്‍കാത്തതില്‍ കടുത്ത പ്രതിഷേധമാണ് പാര്‍ട്ടി അണികള്‍ ഉയര്‍ത്തുന്നത്. സോഷ്യല്‍ മീഡിയയിലും സംസ്ഥാനത്ത നേതൃത്വത്തിനെതിരെ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. പിജെ ആര്‍മി എന്ന പേരിലുള്ള ഫേസ്ബുക്ക് പേജില്‍ മുഖ്യമന്ത്രിക്കെതിരെ വരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്ത് പി ജയരാജന്റെ ചിത്രമുള്ള കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. സിപിഎം കേന്ദ്രങ്ങളെ ഞെട്ടിപ്പിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ നീക്കം.
തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിൽ കമൽഹാസൻ, ചിത്രങ്ങൾ കാണാം

ഞങ്ങടെ ഉറപ്പാണ് പിജെ
സിപിഎം കേന്ദ്രങ്ങളെ ശരിക്കും ഞെട്ടിക്കുന്ന തരത്തിലാണ് ആരാധകരുടെ ഇപ്പോഴത്തെ നീക്കം. ഞങ്ങടെ ഉറപ്പാണ് പിജെ എന്ന് എഴുതിയ കൂറ്റന്‍ ഫ്‌ളക്‌സാണ് പിണറായിയുടെ ധര്‍മ്മടത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതേസമയം, ആരാധകര്‍ എന്താണ് ഈ ഫ്‌ളക്‌സ് ബോര്‍ഡ് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാല്ല.

സീറ്റ് നിഷേധിച്ചു
നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പി ജയരാജന് സീറ്റ് നിഷേധിച്ചിരുന്നു. ഇതില്‍ ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ക്ക് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പിജെ ആര്‍മി എന്ന ഫേസ്ബുക്ക് പേജില്‍ പി ജയരാജനെ അനുകൂലിച്ച് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കൂടാതെ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡന്റ് എന്‍ ധീരജ് കുമാര്‍ രാജിവെയ്ക്കുകയും ചെയ്തിരുന്നു.

പേരാളികള്‍
സോഷ്യല്‍ മീഡിയയില്‍ പിജെ ആര്‍മി എന്ന ഫേസ്ബുക്ക് കൂട്ടായാമയാണെങ്കില്‍ ഇപ്പോള്‍ പോരാളികള്‍ എന്ന പേരോടെയാണ് ഫ്‌ളക്‌സ് വച്ചത്. പി ജയരാജനെ പാര്‍ട്ടി അവഗണിക്കുകയാണെന്നാണ് ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്. പിണറായി, കോടിയേരി എന്നീ നേതാക്കളുടെ പേര് എടുത്താണ് പിജെ ആര്‍മി വിമര്‍ശനം ഉന്നയിച്ചത്.

ജയരാജന്റെ വിശദീകരണം
എന്നാല്‍ പിജെ ആര്‍മി പ്രവര്‍ത്തിക്കുന്നത് തന്റെ അനുമതിയില്ലാതെയാണെന്നാണ് പി ജയരാജന്‍ പറയുന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും എന്റെ പേരുമായി ബന്ധപ്പെടുത്തി ചില അഭിപ്രായ പ്രകടനങ്ങള്‍ നടന്ന് വരുന്നതായി മനസ്സിലാക്കുന്നു. ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലക്ക് ഏത് ചുമതല നല്‍കണം എന്നത് പാര്‍ട്ടിയാണ് തീരുമാനിക്കുകയെന്ന് പി ജയരാജന്‍ പറഞ്ഞിരുന്നു.
ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുമായി പേളി: പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications