കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പികെ ശ്രീമതിയുടെ പ്രചരണത്തിന് തുടക്കം കുറിക്കാന്‍ വൃന്ദാകാരാട്ട്; പ്രചാരണ പരിപാടി മൂന്ന് ഘട്ടങ്ങളിൽ...

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുന്‍പ് തന്നെ പ്രചരണം തുടങ്ങി എല്‍ഡിഎഫ് നിയുക്ത സ്ഥാനാര്‍ഥി പികെ ശ്രീമതി. ഇടതു സ്ഥാനാര്‍ഥിയുടെ പ്രചരണം കൊഴുപ്പിക്കാന്‍ എല്‍ഡിഎഫ് ഇക്കുറി ദേശീയ നേതാക്കളുള്‍പ്പെടെ രംഗത്തിറക്കും. ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും മത്സരിക്കുമെന്നുറപ്പായതോടെ പ്രചാരണ രംഗത്തും മുന്‍തൂക്കം നേടാനുള്ള ശ്രമത്തിലാണ് പി.കെ ശ്രീമതി.

<strong>റേഷന്‍ അരിയിലും വ്യാജന്‍: ചൂടുവെള്ളത്തില്‍ കഴുകിയാല്‍ കൈകളില്‍ പ്ലാസ്റ്റിക്ക് കറ</strong>റേഷന്‍ അരിയിലും വ്യാജന്‍: ചൂടുവെള്ളത്തില്‍ കഴുകിയാല്‍ കൈകളില്‍ പ്ലാസ്റ്റിക്ക് കറ

ആദ്യഘട്ടത്തില്‍ റയിസിംഗ് കണ്ണൂര്‍ എന്ന പരിപാടിയുമായാണ് ശ്രീമതി എത്തുന്നത്. മണ്ഡലത്തിലെ പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കുന്ന പരിപാടിയാണിത്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കാനും വോട്ടര്‍മാരുമായി നേരിട്ട് സംവദിക്കാനുള്ള ശ്രമം കൂടുതല്‍ ഗുണം ചെയ്യുമെന്ന വിധത്തിലാണ് ഇങ്ങനെയൊരു പ്രചാരണ പ്രവര്‍ത്തനത്തിന് ഇടത് മുന്നണിയെ പ്രേരിപ്പിക്കുന്നത്.

Brinda Karattt

ഇതിന്റെ ഭാഗമായി ഓരോ പ്രദേശത്തെയും വോട്ടര്‍മാര്‍ക്ക് നേരിട്ട് എം പി തന്നെ ക്ഷണക്കത്തും അയക്കുന്നുണ്ട്. ആദ്യപരിപാടി പാപ്പിനിശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ ഞായറാഴ്ച വൈകീട്ട് 3ന് നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതോടൊപ്പം തന്നെ 14ന് പോളിറ്റ്ബ്യൂറോ മെമ്പര്‍ വൃന്ദ കാരാട്ട് പങ്കെടുക്കുന്ന കണ്ണൂര്‍ അസംബ്ലി വനിതാ പാര്‍ലമെന്റ് സംഘടിപ്പിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് തന്നെ എം പിയെന്ന നിലയില്‍ ശ്രീമതി ടീച്ചര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറയുന്ന പോസ്റ്ററുകള്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനോടകം ഇടംപിടിച്ചിട്ടുണ്ട്. യു ഡി എഫിന്റെ സ്ഥാനാര്‍ത്ഥി ആരെന്നതിനെക്കുറിച്ച് ഇതുവരെ ധാരണയാകാത്ത സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലുണ്ടായ മുന്‍തൂക്കം പ്രചാരണരംഗത്തും നിലനിര്‍ത്താനാണ് എല്‍.ഡി.എഫിന്റെ ശ്രമം.

English summary
CPM leader Brinda karatt will come for Sreematrhi's election campaign.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X