Get Updates
Get notified of breaking news, exclusive insights, and must-see stories!

പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങള്‍ വികൃതമാക്കി: അന്വേഷിക്കാന്‍ പ്രത്യേക സംഘം

കണ്ണൂര്‍: കണ്ണൂര്‍ പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങളില്‍ രാസലായനി ഉപയോഗിച്ചു വികൃതമാക്കിയ കേസിലെ പ്രതിയെ പിടികൂടുന്നതിനായി പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മുന്‍ മുഖ്യമന്ത്രി ഇകെ. നായനാര്‍ മുന്‍സംസ്ഥാന സെക്രട്ടറിമാരായ ചടയന്‍ ഗോവിന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, മുന്‍ എംപി ഭരതന്‍ എന്നിവരുടെ പ്രവേശന കവാടത്തിത് സമീപമുള്ള സ്മൃതി മണ്ഡപങ്ങളാണ രാസ ലായനി ഒഴിച്ചു വികൃതമാക്കിയ നിലയില്‍ വ്യാഴാഴ്ച്ച രാവിലെ പതിനൊന്നു മണിയോടെ ബീച്ച് ജീവനക്കാര്‍ കണ്ടെത്തിയത്.

വിവരമറിഞ്ഞ് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ അജിത്ത് കുമാര്‍, കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ സുഭാഷ് ബാബു എന്നിവരുടെ നേതൃത്വത്തില്‍ പയ്യാമ്പലം സ്മൃതി മണ്ഡപങ്ങളുള്ള പ്രദേശത്ത് വ്യാപക തെരച്ചില്‍ നടത്തി. ഇതിനു ശേഷം വൈകിട്ട് മൂന്നുമണിയോടെ കണ്ണൂരില്‍ നിന്നെത്തിയ ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

knr-cpm-case

കണ്ണൂര്‍ എസിപിസിബി ടോം, കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ സുഭാഷ് ബാബു എന്നിവരടങ്ങുന്നതാണ് അന്വേഷണ സംഘം. സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുക. എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും മട്ടന്നൂരില അക്രമത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ അറിയിച്ചു.

സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി, സ്പീക്കര്‍ എഎന്‍ ഷംസീര്‍ നേതാക്കളായ എം പ്രകാശന്‍, എല്‍ഡിഎഫ് പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി എംവി ജയരാജന്‍, ആക്ടിങ് ജില്ലാ സെക്രട്ടറി ടിവി രാജേഷ്, കെപി സഹദേവന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. നേതാക്കളുടെ സ്മൃതി മണ്ഡപത്തിന് നേരെയുള്ള അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകുന്നേരം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനവും നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+