• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഉദ്യോഗസ്ഥരെ ബലിയാടാക്കി പികെ ശ്യാമളയെ രക്ഷിച്ചെടുക്കാന്‍ സിപിഎം നേതൃത്വത്തിന്റെ നീക്കം; ആന്തൂരില്‍ രാഷ്ട്രീയ വിശദീകരണ യോഗം നടത്തും!

  • By Desk

കണ്ണൂര്‍: ഉദ്യോഗസ്ഥരെ ബലിയാടാക്കി സി.പി. എം കേന്ദ്രകമ്മിറ്റിയംഗം എം.വി ഗോവിന്ദന്റെ ഭാര്യയും ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സനുമായ പി.കെ ശ്യാമളയെ രക്ഷിച്ചെടുക്കാന്‍ സി.പി. എം നേതൃത്വത്തിന്റെ നീക്കം. ഇതിന്റെ ഭാഗമായി ശനിയാഴ്ച ആന്തൂരില്‍ സി.പി. എം രാഷ്ട്രീയ വിശദീകരണ യോഗം നടത്തും. എം.വി ജയരാജന്‍, പി.ജയരാജന്‍, ജയിംസ്മാത്യു എം. എല്‍. എ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. ശ്യാമളയുടെ ഭര്‍ത്താവ് എം.വി ഗോവിന്ദന്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് സൂചനയുണ്ടെങ്കിലും ഈക്കാര്യം സ്ഥിരികരിച്ചിട്ടില്ല.

നിർമ്മാണത്തിലിരിക്കുന്ന നാവികസേനയുടെ യുദ്ധക്കപ്പലിൽ തീപ്പിടുത്തം; ഒരാൾ മരിച്ചു, കാരണം വ്യക്തമല്ല!!

ഇതിനിടെ തന്റെ ഭര്‍ത്താവിന്റെ മരണത്തിന് കാരണമായി അധികാര ദുര്‍വിനിയോഗം നടത്തിയെന്നാരോപിച്ച്് ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമളയ്‌ക്കെതിരെ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി പാറയില്‍ സാജന്റെ ഭാര്യ ബീന മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമളയ്ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ്‌സാജന്റെ ഭാര്യ ബീന പരാതി നല്‍കിയത്. ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ ശ്യാമളയുടെയും ഉദ്യോഗസ്ഥരുടെയും പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് പരാതിയില്‍ പറയുന്നു.

ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കണം

ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കണം

ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കണമെന്നും ബീന് ആവശ്യപ്പെട്ടു. സാജന്റെ ഉടമസ്ഥതയില്‍ നിര്‍മിക്കുന്ന പാര്‍ത്ഥാസ് കണ്‍വെന്‍ഷ സെന്ററിന് ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമളയും നഗരസഭാ സെക്രട്ടറിയും അനുമതി തരില്ലെന്നു പറഞ്ഞതായി ഭര്‍ത്താവ് മരിക്കുന്നതിനു മുന്‍പ്് ഒരിക്കല്‍ സൂചിപ്പിച്ചതായും സാജന്റെ ഭാര്യബീന പരാതയില്‍ ചൂണ്ടിക്കാട്ടി. ചെയര്‍പേഴ്‌സണും ഉദ്യോഗസ്ഥരും പദവിയും അധികാരവും ദുര്‍വിനിയോഗം ചെയ്തുവെന്നു ഇതിലൂടെ തെളിഞ്ഞതായി ബീന പരാതിയില്‍ ആരോപിച്ചു.

ഓരോ ഫയലും ഓരോജീവിതമാണെന്ന്പറഞ്ഞത് വീണ്‍വാക്കോ...

ഓരോ ഫയലും ഓരോജീവിതമാണെന്ന്പറഞ്ഞത് വീണ്‍വാക്കോ...

ഓരോഫയലും ജീവിതമാണെന്ന് പറഞ്ഞ മുഖ്യമന്ത്രിപിണറായി വിജയന്‍ ഈക്കാര്യത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ പ്രവാസിസൗഹാര്‍ദ്ദ സര്‍ക്കാരെന്ന മേലങ്കി നഷ്ടമാകുമെന്ന് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ഓരോഫയലും ജീവിതമാണെന്നു അധികാരമേറ്റെടുക്കുമ്പോള്‍ ഉദ്യോഗസ്ഥരെ ഉത്‌ബോധിപ്പിച്ച മുഖ്യമന്ത്രി സ്വന്തം പാര്‍ട്ടിഭരിക്കുന്ന നഗരസഭാ ചെയര്‍പേഴ്‌സനെതിരെ എന്തു നടപടിയെടുക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ഗോവിന്ദനെയും ശ്യാമളയെയും കൈവിടുമോ ഇരട്ടചങ്കന്‍

ഗോവിന്ദനെയും ശ്യാമളയെയും കൈവിടുമോ ഇരട്ടചങ്കന്‍

എന്നാല്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗമായ എം.വി ഗോവിന്ദന്റെ ഭാര്യയായ പി.കെ ശ്യാമളയെ സംസ്ഥാനനേതൃത്വവും മുഖ്യമന്ത്രിയും പൂര്‍ണമായി സംരക്ഷിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. ഉദ്യോഗസ്ഥരെ ബലിയാടാക്കി ആന്തൂര്‍ ഭരണനേതൃത്വത്തെ രക്ഷിച്ചെടുക്കാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്. മന്ത്രിയുടെ ചോദ്യം ചെയ്യലില്‍ ആന്തൂര്‍ നഗരസഭാ സെക്രട്ടറിയും മറ്റു ഉദ്യോഗസ്ഥരും പി.കെ ശ്യാമളയുടെ ഇടപെടല്‍ പ്രശ്‌നത്തിലുണ്ടായിട്ടുണ്ടെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും ഈക്കാര്യം മൈന്‍ഡ്് ചെയ്യാതെ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ അടിച്ചു കൈയില്‍ കൊടുക്കുകയായിരുന്നു എ.സി മൊയ്തീന്‍. ഇതിനിടെ ഉദ്യോഗസ്ഥതലങ്ങളിലാണ് കുഴപ്പമെന്നു വരുത്തിതീര്‍ക്കാനായി ആലപ്പുഴയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗം ഇതിനു അടിവരയിടുന്നതാണ്.

പിണറായി ആലപ്പുഴയില്‍ പറഞ്ഞതിന്റെ ധ്വനി

പിണറായി ആലപ്പുഴയില്‍ പറഞ്ഞതിന്റെ ധ്വനി

സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ചുവപ്പ് നാടക്കുരുക്കിനെതിരെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശനമുന്നയിച്ചത്. അര്‍ഹത മാനദണ്ഡമായി എടുത്ത് അനുവദിക്കാവുന്ന കാര്യങ്ങള്‍ അനുവദിക്കണം. അതിന് കാലതാമസം ഉണ്ടാകാന്‍ പാടില്ല. അര്‍ഹതയുള്ളവരെ അനാവശ്യമായി നടത്തരുതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

ചുവപ്പ് നാട എന്നത് നമ്മുടെ നാട് ഭീഷണിയോടെയോ ഭയത്തോടെയോ കാണേണ്ട കാര്യമല്ല. അത് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ നമുക്ക് സാധിക്കണം. ഇക്കാര്യം എല്ലാവരും പ്രത്യേക രീതിയില്‍ തന്നെ മനസ്സില്‍ സൂക്ഷിക്കണം. സിവില്‍ സര്‍വീസിന്റെ ഏതു കണ്ണിയായാലും പൊതുജന സേവനത്തിന് വേണ്ടിയുള്ളതാണെന്ന ധാരണ വേണം. അര്‍ഹത ഉള്ളവരെ അനാവശ്യമായി നടത്തിക്കരുത്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ആകെ നാണക്കേടുണ്ടാക്കുമെന്ന് ഉദ്യോഗസ്ഥര്‍ മനസിലാക്കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കിയിരുന്നു.

English summary
CPM moves to save PK Shyamala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more