• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

അക്രമം അടങ്ങിയില്ല: പയ്യന്നൂരിൽ സിപിഎം ഓഫീസ് ബോംബെറിഞ്ഞ് തകർത്തു!!

  • By Desk

പയ്യന്നൂർ: കണ്ണൂരിൽ അക്രമങ്ങൾ തുടരുന്നു. പയ്യന്നൂർ മേഖലയിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി പാർട്ടി ഓഫിസുകൾക്കു നേരെയുള്ള അതിക്രമമാണ് തുടർക്കഥയാവുന്നത്. ദിവസങ്ങൾക്കു മുൻപ് കോൺഗ്രസ് ഓഫീസിനും സജിത്ത് ലാൽ സ്മാരക സ്തുപത്തിനും നേരെ നടന്ന അതിക്രമത്തിൻ്റെ തുടർച്ചയായി കുഞ്ഞി​മം​ഗ​ല​ത്ത് സി​പി​എം ഓ​ഫീ​സി​നു നേ​രേയും ബോം​ബേ​റ് നടന്നു. ശ​ക്ത​മാ​യ സ്‌​ഫോ​ട​ന​ത്തി​ല്‍ ഓ​ഫീ​സി​ന്‍റെ വാ​തി​ലും ജ​ന​ലു​ക​ളും കോ​ണ്‍​ക്രീ​റ്റും ത​ക​ര്‍​ന്നു. സം​ഭ​വ സ്ഥ​ല​ത്ത് പയ്യന്നൂർ പോ​ലീ​സ് ശക്തമായ കാ​വ​ല്‍ ഏ​ര്‍​പ്പെ​ടു​ത്തിയിട്ടുണ്ട്.

ഏതാണീ പയ്യൻ? മന്ത്രി അനുരാഗ് ടാക്കൂറിനെ ലോക്‌സഭയില്‍ പറപ്പിച്ച് കോൺഗ്രസിന്റെ അധിര്‍ രഞ്ജന്‍ ചൗധരി!

വെള്ളിയാഴ്ച്ച പു​ല​ര്‍​ച്ചെ ഒ​ന്നേ​കാ​ലോ​ടെ​യാ​ണ് കു​ഞ്ഞി​മം​ഗ​ലം ക​ണ്ട​ംകു​ള​ങ്ങ​ര കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്തെ സി​പി​എം ഓ​ഫീ​സി​ലേ​ക്ക് ബോം​ബേ​റു​ണ്ടാ​യ​ത്. സി​പി​എം കു​ഞ്ഞി​മം​ഗ​ലം നോ​ര്‍​ത്ത് ലോ​ക്ക​ല്‍ ക​മ്മി​റ്റി ഓ​ഫീ​സാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന പി. ഭ​ര​ത​ന്‍ സ്മാ​ര​ക മ​ന്ദി​ര​ത്തി​ന് നേ​രെ​യാ​ണ് അ​ക്ര​മം നടന്നത്. ശ​ക്ത​മാ​യ ര​ണ്ട് സ്‌​ഫോ​ട​ന ശ​ബ്ദം കേ​ട്ട് അ​യ​ല്‍​വാ​സി എ​ഴു​ന്നേ​റ്റ് വ​രു​മ്പോ​ഴേ​ക്കും അ​ക്ര​മി​ക​ള്‍ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. വാ​ഹ​ന​ത്തി​ലെ​ത്തി​യ​വ​രാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

സ്‌​ഫോ​ട​ന​ത്തി​ല്‍ ഓ​ഫീ​സി​നു മു​ന്‍​വ​ശ​ത്തെ ക​ട്ടി​ള​യു​ള്‍​പ്പെ​ടെ​യു​ള്ള വാ​തി​ലും ജ​ന​ലു​ക​ളും ത​ക​ര്‍​ന്നി​ട്ടു​ണ്ട്. കോ​ണ്‍​ക്രി​റ്റ് സ്ലാ​ബി​നും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. വി​വ​ര​മ​റി​ഞ്ഞ​യു​ട​ന്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. സം​ഭ​വ സ്ഥ​ല​ത്തു​നി​ന്നും സ്റ്റീ​ല്‍ ബോം​ബി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഓ​ഫീ​സി​നു നേ​രെ​യു​ണ്ടാ​യ അ​ക്ര​മ​ത്തി​നെ​തി​രെ ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ​ട​ക്കാ​ട​ന്‍ വി​ജ​യ​ന്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം വി ജ​യ​രാ​ജ​നു​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ള്‍ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു. സി​പി​എം ഓ​ഫീ​സി​ന് നേ​രെ​യു​ണ്ടാ​യ അ​ക്ര​മ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. മു​മ്പ് ര​ണ്ടു​ത​വ​ണ ഈ ​ഓ​ഫീ​സി​നു നേ​രെ അ​ക്ര​മ​ങ്ങ​ള്‍ ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ലും ബോം​ബാ​ക്ര​മ​ണം ന​ട​ക്കു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. ആർ.എസ്.എസ് പ്രവർത്തകരാണ് അക്രമം നടത്തിയതെന്നാണ് സി.പി.എം നേതൃത്വത്തിൻ്റെ ആരോപണം. ഇതിനിടെ

കല്യാശ്ശേരി ഇരിണാവ് നേതാജി വായനശാലയിലും പി കുഞ്ഞിരാമന്‍ വൈദ്യര്‍ സ്മാരക മന്ദിരത്തിലും ഡിവൈഎഫ്ഐ പോസ്റ്ററുകൾ പതിച്ചതായി പരാതിയുണ്ട്.

വെഞ്ഞാറമൂട് കൊലപാതകവുമായി ബന്ധപ്പെട്ട പോസ്റ്ററുകളാണ് വ്യാപകമായി വായനശാലയുടെയും മന്ദിരത്തിന്റെയും ചുമരുകളില്‍ ഒട്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയും ഈ സ്ഥാപനങ്ങള്‍ക്കു നേരെ അക്രമണം നടന്നിരുന്നു. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് ജനാധിപത്യ ധ്വംസനവും അരാജകത്വവും സൃഷ്ടിക്കുവാനുള്ള ബോധപൂര്‍വ്വമുള്ള ശ്രമമാണ് ഇതിന്റെ പിന്നിലെന്ന് കല്യാശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കാപ്പാടന്‍ ശശിധരന്‍ ആരോപിച്ചു.എൽ.ഡി.എഫ്. ഭരണത്തിലെ അഴിമതിയും കൊള്ളരുതായ്മകളും ജനങ്ങളുടെ മുമ്പില്‍ മറച്ചുവെക്കുവാനാണ് ഇത്തരം ഗുണ്ടായിസം കാണിക്കുന്നതിന് കാരണമെന്ന് കല്യാശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു.

ഇതിനിടെ വ്യവസായ മ​ന്ത്രി ഇ പി ജ​യ​രാ​ജ​ന്‍റെ വീ​ട്ടി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി പി​രി​ഞ്ഞു​പോ​കു​ക​യാ​യി​രു​ന്ന യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ​ത്തു ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ പേ​രി​ൽ വ​ള​പ​ട്ട​ണം പോ​ലീ​സ് കേ​സെ​ടു​ത്തു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ മ​ന്ത്രി ജ​യ​രാ​ജ​ന്‍റെ അ​രോ​ളി​യി​ലു​ള്ള വീ​ട്ടി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​നു​ശേ​ഷം പി​രി​ഞ്ഞു​പോ​കു​ക​യാ​യി​രു​ന്ന യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രെ പാ​പ്പി​നി​ശേ​രി ടൗ​ണി​ൽ വ​ച്ച് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ സം​ഘ​ടി​ത​മാ​യി അക്രമിച്ചുവെന്നാണ് പരാതി. പോ​ലീ​സി​ന്‍റെ കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘി​ച്ച് സ​മ​രം ന​ട​ത്തി​യ​തി​നും 20 യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രു​ടെ പേ​രി​ലും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

English summary
CPM office attacked with bomb in Payyannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X