Get Updates
Get notified of breaking news, exclusive insights, and must-see stories!

റെഡ് വളന്റിയര്‍മാര്‍ക്കും ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം; സമത്വ സന്ദേശവുമായി സിപിഎം

കണ്ണൂര്‍: പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ ചരിത്രം കുറിച്ച് സി പി ഐ എം. സി പി ഐ എം റെഡ് വളണ്ടിയര്‍ വിങ്ങിലും ഇനി മുതല്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം കാണാം. കേരള ചരിത്രത്തില്‍ ആദ്യമായി ആണ് സി പി ഐ എം പാര്‍ട്ടി റെഡ് വളണ്ടിയര്‍മാരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ യൂണിഫോം നടപ്പിലാക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവസാന ദിനമായ ഞായറാഴ്ച ആയിരക്കണക്കിന് റെഡ് വളണ്ടിയര്‍മാര്‍ അണിനിരക്കുന്ന മാര്‍ച്ച് നിശ്ചയിച്ചിട്ടുണ്ട്. ഇതില്‍ സ്ത്രീകളും പുരുഷന്മാരും ഒരേ വസ്ത്രമാണ് ധരിക്കുക.

നേരത്തെ ട്രയല്‍ മാര്‍ച്ചില്‍ പങ്കെടുത്ത എല്ല വളണ്ടിയര്‍മാരും ഒരേ യൂണിഫോം ആണ് ധരിച്ചിരുന്നത്. മുന്‍ കാലങ്ങളില്‍ സ്ത്രീകള്‍ക്ക് ചുവപ്പ് ചുരിദാറും വെള്ള പാന്റും ഷാളും ആയിരുന്നു സി പി ഐ എം റെഡ് വളണ്ടിയര്‍ മാര്‍ച്ചിന് അനുവദിച്ചിരുന്നത്. ഇത് മാറ്റിയാണ് പുരുഷന്മാരുടേതിന് സമാനമായ കാക്കി നിറത്തിലുള്ള പാന്റും ചുവപ്പ് ഷര്‍ട്ടും ഏര്‍പ്പെടുത്തിയിരിക്കുന്നത്. എറണാകുളത്ത് നടന്ന സി പി ഐ എം സംസ്ഥാന സമ്മേളനത്തിലും സ്ത്രീകളായ വളണ്ടിയര്‍മാര്‍ ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രമാണ് ധരിച്ചിരുന്നത്. കണ്ണൂരിലാണ് സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്.

red flag

സമത്വം എന്ന ആശയം മുന്‍നിര്‍ത്തിയാണ് വളണ്ടിയര്‍മാര്‍ക്ക് ഒരേ യൂണിഫോം നടപ്പിലാക്കിയതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. സ്ത്രീ വളണ്ടിയര്‍മാരുടെ സൗകര്യവും ആവശ്യവും പരിഗണിച്ച് സംസ്ഥാന തലത്തില്‍ പാര്‍ട്ടി തീരുമാനിച്ച് നടപ്പാലാക്കിയതാണ് ഈ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയമെന്ന് സി പി ഐ എം നേതാവ് എന്‍ സുകന്യ പ്രതികരിച്ചു. ജെന്‍ഡര്‍ ന്യൂടല്‍ വസ്ത്രത്തിന്റെ കാലമാണല്ലോ ഇത്, സ്‌കൂളുകളും പ്രൊഫഷണല്‍ സ്ഥാപനങ്ങളും ഇതേ രീതി പിന്തുടരുന്നുണ്ടെന്നും ഇനി മുതല്‍ വളണ്ടിയര്‍മാര്‍ ഇതേ വസ്ത്രമാവും ധരിക്കുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ കേരളത്തിലെ പല സര്‍ക്കാര്‍ സ്‌കൂളുകളും തങ്ങളുടെ യൂണിഫോം ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമാക്കിയിരുന്നു. ക്കൊണ്ട് ക്യാംപയിനിന്റെ ഭാഗമായി. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയത്തിന് സോഷ്യല്‍ മീഡിയയില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചിരുന്നത്. എന്നാല്‍ ചിലയിടങ്ങളില്‍ മതമൗലിക വാദികള്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെ രംഗത്തെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+