പാര്‍ട്ടി കോണ്‍ഗ്രസിനെ വരവേല്‍ക്കാനൊരുങ്ങി കണ്ണൂര്‍; സമ്മേളനം ഏപ്രില്‍ ആറ് മുതല്‍ 10 വരെ
കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് വേണ്ടി കണ്ണൂരില്‍ വേദിയരുങ്ങാന്‍ ഇനി വെറും രണ്ട് മാസം ഏപ്രില്‍ ആറ് മുതല്‍ 10 വരെ അഞ്ച് ദിവസമാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടത്തുകയെന്ന് സീതാറാം യെച്ചൂരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2012 ല്‍ കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസ് ചേര്‍ന്നതിന് ശേഷം ആദ്യമായാണ് കേരളം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് വേദിയാകുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനങ്ങള്‍ സംസ്ഥാനത്ത് നടന്നു വരികയാണ്. ഒട്ടുമിക്ക ജില്ലകളിലും ജില്ലാ സമ്മേളനം കഴിഞ്ഞു. ഇനിയിപ്പോള്‍ സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കാനിരിക്കുകയാണ് പാര്‍ട്ടി അണികളും നേക്കാന്മാരും.
മാര്‍ച്ച് ഒന്ന് മുതല്‍ നാലുവരെ എറണാകുളത്താണ് സിപിഎം സംസ്ഥാന സമ്മേളനം നടക്കുക. അതിന്റെ ഭാഗമായുള്ള പ്രചാരണ പരിപാടികള്‍ സംസ്ഥാനത്തും എറണാകുളത്തും ആരംഭിച്ച് കഴിഞ്ഞു. എറണാകുളവും കൊല്ലവുമായിരുന്നു സംസ്ഥാന സമ്മേളനത്തിന് വേദിയാക്കാന്‍ അവസാന തീരുമാനത്തിലുണ്ടായിരുന്നത്. അവസാനഘട്ടത്തില്‍ എറണാകുളം തെരഞ്ഞെടുക്കുകയായിരുന്നു. ആള്‍ക്കൂട്ടമുണ്ടാകുന്ന രീതിയിലുള്ള സമ്മേളനങ്ങള്‍ ഉണ്ടാകില്ലെന്നാണ് തീരുമാനം. ഒമ്പത് വര്‍ഷത്തിന് ശേഷമാണ് കേരളത്തില്‍ വെച്ച് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കാന്‍ പോകുന്നത്. 2012ല്‍ കോഴിക്കോട് നഗരത്തില്‍ വെച്ചായിരുന്നു 20-ാം പാര്‍ട്ടി കോണ്‍ഗ്രസ്. 2018ല്‍ ഹൈദരാബാദില്‍ വെച്ചായിരുന്നു 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് നടന്നത്. ഈ വര്‍ഷം ഏപ്രിലില്‍ നടക്കാനിരുന്ന 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് കോവിഡ് പ്രതിസന്ധിയും കേരളം, പശ്ചിമബംഗാള്‍, തമിഴ്‌നാട്, അസം സംസ്ഥാനങ്ങളിലെ അസംബ്ലി തെരഞ്ഞെടുപ്പുകളും കണക്കിലെടുത്താണ് 2022 ലേക്ക് നീട്ടിയിരുന്നത്.

പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയം സംബന്ധിച്ചായിരുന്നു മൂന്ന് ദിവസമായി ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തു. ബിജെപിക്കെതിരെ മതേതര ശക്തികളെ ഒന്നിച്ച് നിര്‍ത്തി പോരാടണമെന്ന് കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലടക്കം ജനാധിപത്യ മതേതര കക്ഷികളെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്നും കേന്ദ്ര കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. കരട് രാഷ്ട്രീയ പ്രമേയത്തിന്‍മേല്‍ നടന്ന ചര്‍ച്ചകള്‍ക്ക് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മറുപടി പറഞ്ഞു. പാര്‍ട്ടിയും ബഹുജന സംഘടനകളും സര്‍ക്കാരിന്റെ ഭാഗമായി മാറാതെ സ്വതന്ത്ര സംഘടനകളായി പ്രവര്‍ത്തിക്കണം. പാര്‍ട്ടി കേഡര്‍മാര്‍ കൂടുതല്‍ വീനീതരായി മാറണമെന്നും ജനങ്ങളോട് ഉത്തരവാദിത്വമുള്ളവരായി മാറണമെന്നും തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇടത് ബദല്‍ വളര്‍ത്തിക്കൊണ്ടുവരണമെന്നാണ് സിപിഎം കേന്ദ്രകമ്മിറ്റിയില്‍ തത്വത്തില്‍ തീരുമാനമായിരിക്കുന്നത്. ദേശീയതലത്തില്‍ ഒരു മുന്നണി രൂപീകരണം ഉണ്ടായിരിക്കില്ല. തെരഞ്ഞെടുപ്പ് സഖ്യങ്ങള്‍ അതാത് സംസ്ഥാനങ്ങളിലെ സാഹചര്യം അനുസരിച്ച് സംസ്ഥാനതലത്തിലാകും ഉണ്ടാകുക. ബംഗാള്‍ മാതൃകയിലുള്ള സഖ്യം ഇനി വേണോ എന്ന കാര്യത്തില്‍ അതാത് സാഹചര്യം അനുസരിച്ച് മാത്രമേ തീരുമാനമെടുക്കൂ.
ബിജെപി തന്നെയാണ് മുഖ്യശത്രുവെന്ന കാര്യത്തില്‍ കേന്ദ്രകമ്മിറ്റി യോഗത്തില്‍ ഏകാഭിപ്രായമായിരുന്നു ഉയര്‍ന്നത്. ബിജെപിക്കെതിരെ എല്ലാ മതനിരപേക്ഷ ശക്തികളെയും ഒന്നിപ്പിക്കണമെന്നും കേന്ദ്ര കമ്മിറ്റി ഏകകണ്ഠമായി നിലപാടെടുക്കുകയായിരുന്നു. കോണ്‍ഗ്രസിനെ ഇതില്‍ നിന്ന് മാറ്റി നിര്‍ത്തില്ല. എന്നാല്‍ കോണ്‍ഗ്രസിന്റെ മതനിരപേക്ഷ നിലപാടില്‍ വ്യക്തത വേണമെന്നും കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള കരട് രാഷ്ട്രീയപ്രമേയം കേന്ദ്രകമ്മിറ്റി അംഗീകരിച്ചു. ഫെബ്രുവരി ആദ്യവാരം കരട് രേഖ പ്രസിദ്ധപ്പെടുത്തും. അന്തിമരേഖ തയ്യാറാക്കാന്‍ പൊളിറ്റ് ബ്യൂറോയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇനി വരാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലാകും പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് നയം തീരുമാനിക്കുക. ജനങ്ങളുടെ നിലപാട് കൂടി കേട്ട ശേഷം പാര്‍ട്ടി കോണ്‍ഗ്രസില്‍ വിശദമായ ചര്‍ച്ചയുണ്ടാകും. അതിന് ശേഷമാകും അന്തിമരേഖയും നിലപാടും സ്വീകരിക്കുക.












Click it and Unblock the Notifications