കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിന്റെ നൂറാം വാര്‍ഷികം: ഒരുവര്‍ഷം നീളുന്ന പരിപാടിയുമായി സിപിഎം

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിന്റെ 100ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സിപിഎം ജില്ലയില്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി 20ന് തലശ്ശേരിയില്‍ സെമിനാറും ബഹുജന പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിക്കും.

പരാതി പിൻവലിക്കാൻ ജോളി ആവശ്യപ്പെട്ടു; തിരികെ വരാനാകുമോ എന്ന ഭയമുണ്ടായിരുന്നുവെന്ന് റോജോപരാതി പിൻവലിക്കാൻ ജോളി ആവശ്യപ്പെട്ടു; തിരികെ വരാനാകുമോ എന്ന ഭയമുണ്ടായിരുന്നുവെന്ന് റോജോ

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ 100ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി 17ന് ജില്ലയിലെ 3,895 ഘടകങ്ങളില്‍ രാവിലെ പതാക ഉയര്‍ത്തും. 20ന് രാവിലെ 10ന് തലശ്ശേരി സഹകരണ റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാര്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 'ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും' എന്ന വിഷയത്തില്‍ ഡോ. കെഎന്‍ ഗണേഷും 'ഇന്ത്യന്‍ സാമ്പത്തിക തകര്‍ച്ചയുടെ പശ്ചാതലത്തില്‍ മാര്‍ക്‌സിസത്തിന്റെ പ്രസക്തി ' എന്ന വിഷയത്തില്‍ ധനമന്ത്രി ഡോ തോമസ് ഐസക്കും പ്രഭാഷണം നടത്തും.

cpm

വൈകിട്ട് നാലിന് വളന്റിയര്‍ മാര്‍ച്ചും ബഹുജന പ്രകടനവും നടക്കും. അഞ്ചിനു തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. എംവി ജയരാജന്‍, എഎന്‍ ഷംസീര്‍ എംഎല്‍എ എന്നിവര്‍ പങ്കെടുക്കും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ പരിപാടിയുടെ ഭാഗമായി സിപിഐയും വിപുലമായ പരിപാടികള്‍ നടത്തിയിരുന്നു. ഭാരതീയ സംസ്‌കാരവും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും എന്ന വിഷയത്തില്‍ എൻ ഇ ബാലറാം, കെ ദാമോദരന്‍ എന്നിവരുടെ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി പാര്‍ട്ടി നടത്തുന്ന സെമിനാറില്‍ അഖിലേന്ത്യാ നേതാക്കള്‍ പങ്കെടുക്കും.

ഭാരതീയം എന്ന പേരിലാണ് സെമിനാര്‍ നടത്തുന്നത്. ഇതുകൂടാതെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിശ്വാസികളോടൊപ്പം എന്ന സന്ദേശവുമായി പന്ന്യന്‍ രവീന്ദ്രന്‍, കെ ഇ ഇസ്മായില്‍ എന്നിവരുടെ നേതൃത്വത്തില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ഗൃഹസന്ദര്‍ശമാരംഭിച്ചു. പൊതുജനങ്ങളില്‍ സിപിഐയുടെ നയവും പരിപാടിയും വിശദീകരിക്കുകയാണ് ലക്ഷ്യം. ഇതുകൂടാതെ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഇടപെടുമ്പോള്‍ പാര്‍ട്ടിക്കുണ്ടാകുന്ന പോരായ്മകളെ കുറിച്ചും നേതാക്കള്‍ അഭിപ്രായം തേടും. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പരാജയത്തിനു ശേഷം സിപിഎം നേതാക്കള്‍ നടത്തിയ ഗൃഹസന്ദര്‍ശനം ഏറെ ഗുണം ചെയ്തുവെന്ന വിലയിരുത്തലിനു ശേഷമാണ് സിപിഐയും ജനസമ്പര്‍ക്കപരിപാടി തുടങ്ങിയത്.

English summary
CPM plans to celebrate its 100th anniversary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X