പിപി ദിവ്യയെ രക്ഷിക്കുന്നതിനുള്ള തിരക്കഥ ഒരുക്കിയത് എകെജി സെന്ററില്‍: ജെബി മേത്തര്‍
കണ്ണൂര്‍: ആദര്‍ശനിഷ്ഠയുള്ള ഉദ്യോഗസ്ഥനായ നവീന്‍ ബാബുവിനെ മരണത്തിലേക്ക് തള്ളിയിട്ട വരെ രക്ഷിക്കാന്‍ പ്രൊസിക്യൂഷനും പൊലിസും ശ്രമിക്കുന്നുവെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. പി.പി ദിവ്യയെ കാണാതെ പൊലിസ് ഒളിച്ചു നടക്കുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. ദിവ്യയെ ഒളിപ്പിച്ചത് എകെജി സെന്ററി ലോ ക്ലിഫ് ഹൗസിലാണോയെന്നാണ് അറിയേണ്ടത്. ദിവ്യയെ എങ്ങനെയെങ്കിലും സംരക്ഷിക്കാമെന്നാണ് ഭരിക്കുന്ന പാര്‍ട്ടി മുന്‍ഗണന നല്‍കുന്നത്. മുഖ്യമന്ത്രി എത്രയോ വൈകിയാണ് നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതികരിച്ചത്.
നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് തങ്ങളെന്ന് എം.വി ഗോവിന്ദന്‍ പറയുമ്പോഴും പി.പി ദിവ്യയെ രക്ഷിക്കുന്നതിനുള്ള തിരക്കഥ എ.കെ.ജി സെന്ററില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുമാണ് തയ്യാറാക്കുന്നതെന്നും ജെബി മേത്തര്‍ പറഞ്ഞു. സി.പി.എം ഭരിക്കുന്ന സര്‍ക്കാര്‍ ദിവ്യയ്ക്കായി സുരക്ഷാകവചം ഒരുക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി പ്രതികരിക്കാന്‍ ദിവസങ്ങളോളമെടുത്തത് ലജ്ജാവഹമാണ്.

ഈ മുഖ്യമന്ത്രിയില്‍ കേരളത്തിലെ ജനങ്ങള്‍ എന്തിന് വിശ്വസിക്കണം. പി.പി ദിവ്യയെ അന്വേഷിക്കുന്ന പൊലിസ് അവരെ ഒളിച്ചു നടക്കുന്ന സാഹചര്യമാണ്. നിലവിലുള്ളത്. സിപിഎമ്മിന്റെ ഭരണത്തില്‍ ധാര്‍ഷ്ട്യത്തിന് ആന്തൂര്‍ സാജനെപ്പോലെ നവീന്‍ ബാബുവും ഇരയായി മാറിയിരിക്കുകയാണ്. നവീന്‍ ബാബുവിന്റെ മകള്‍ അച്ഛന് ഉദകക്രിയ ചെയ്യുന്ന സങ്കടകരമായ കാഴ്ച്ചയാണ് കേരളത്തിലെ അമ്മമാര്‍ കണ്ടത്. കൃപേഷിന്റെയും ശരത് ലാലിന്റെയും കേസുകളിലെ പ്രതികള്‍ക്കായി സുപ്രീം കോടതി വരെപ്പോയ സര്‍ക്കാരാണ് കേരളത്തിലേത്. എന്നാല്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റേത് എന്തായെന്ന് അറിയില്ല. കുറ്റവാളികളെ സംരക്ഷിക്കുന്ന നയമാണ് ആഭ്യന്തര വകുപ്പ് സ്വീകരിക്കുന്നതെന്ന് ജെ.ബി മേത്തര്‍ പറഞ്ഞു.
പിപി ദിവ്യയെ പൊലിസ് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ കലക്ടറേറ്റിന് മുന്‍പില്‍ മഹിളാമോര്‍ച്ച നടത്തിയ രാപകല്‍ സമരത്തിന്റെ സമാപന സമ്മേളനം ജെ. ബി മേത്തര്‍ എം.പി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്,കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യുട്ടി മേയര്‍ അഡ്വ. പി. ഇന്ദിര, സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രമാനന്ദ്'സംസ്ഥാന സെക്രട്ടറിമാരായ എം.ഉഷ, സി പ്രീയ, നസീമ ഖാദര്‍, ഇ.പി ശ്യാമള, പി.വി ധനലക്ഷ്മി, കുഞ്ഞമ്മ തോമസ് എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications