കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുവതി പ്രവേശനത്തില്‍ കളിച്ചത് ആഭ്യന്തരവകുപ്പ്; ബിന്ദുവിനെയും കനകദുഗയെയും ഒളിവില്‍ പാര്‍പ്പിച്ചത് പാര്‍ട്ടി ഗ്രാമത്തില്‍? സംസ്ഥാനകമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ടിന്റെ മുള്‍മുന പിണറായിയിലേക്ക്?

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ശബരിമല യുവതി പ്രവേശന വിഷയം തിരിച്ചടിയായെന്ന് സിപിഎം സംസഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വെട്ടിലായിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന ആഭ്യന്തരവകുപ്പ്. വനിതാമതിലിന്റെ പിറ്റേ ദിവസം ബിന്ദു അമ്മിണിയും കനകദുര്‍ഗയും ശബരിമല കയറി ദര്‍ശനം നടത്തിയത് മുഖ്യമന്ത്രിപിണറായി വിജയന്‍ ഭരിക്കുന്ന ആഭ്യന്തരവകുപ്പിന്റെ പൂര്‍ണമായ ഒത്താശയോടു കൂടിയാണെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു.

<strong>ബിജെപി ജയിച്ചു, രാജ്യം തോറ്റു... ചുട്ട മറുപടിയുമായി മോദി... വയനാട്ടിലും ഇന്ത്യ തോറ്റോ?</strong>ബിജെപി ജയിച്ചു, രാജ്യം തോറ്റു... ചുട്ട മറുപടിയുമായി മോദി... വയനാട്ടിലും ഇന്ത്യ തോറ്റോ?

സുപ്രീം കോടതി സ്ത്രീ പ്രവേശനത്തിന് അനുകൂലമായ വിധി പ്രസതാവിച്ചതിനെ തുടര്‍ന്ന് ശബരിമല ദര്‍ശനത്തിനായി താല്‍പര്യം പ്രകടിപ്പിച്ച ബിന്ദു അമ്മിണിയെയും കനകദുര്‍ഗയെയും പൂര്‍ണമായും സംരക്ഷിച്ചത് പൊലിസും സി. പി. എമ്മുംചേര്‍ന്നാണ്. മുഖ്യമന്ത്രി പ്രതിനിധാനം ചെയ്യുന്ന ധര്‍മടം മണ്ഡലത്തിലെ ഒരു പാര്‍ട്ടി ഗ്രാമത്തില്‍ ദിവസങ്ങളോളം ഒളിവില്‍ പാര്‍പ്പിച്ച ഇവര്‍ക്ക് ശബരിമല ക്ഷേത്രത്തെ കുറിച്ച് വീഡിയോയിലൂടെ പൂര്‍ണമായും അറിവു നല്‍കുകയും ഏതുവശത്തൂടെ കയറണം, ആരൊക്കെ സഹായിക്കുമെന്നു പൊലിസിലെ സിപിഎം പക്ഷപാതികളായ ഒരു വിഭാഗം ക്ലാസെടുത്തു നല്‍കുകയുമായിരുന്നു.

അതീവ രഹസ്യം

അതീവ രഹസ്യം

ആഭ്യന്തരവകുപ്പിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ഇരുമുടിക്കെട്ടും ഡ്രസും കൊടുത്തതിനു ശേഷം അതീവരഹസ്യമായാണ് കണ്ണൂരില്‍ നിന്നും പ്രത്യേക പോലിസ് വാഹനത്തില്‍ ഇവരെ പമ്പയിലെത്തിച്ചത്. തുടര്‍ന്നങ്ങോട്ട് പൊലിസിന്റെ പ്ലാന്‍ കൃത്യമായി നടപ്പിലാക്കുകയും യുവതികള്‍ ദര്‍ശനം നടത്തുന്നത് പൊലിസ് തന്നെ വീഡിയോചിത്രീകരിച്ച് മാധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. ഇതോടെയാണ് യുവതീപ്രവേശനം വന്‍രാഷ്ട്രീയവിവാദമായത്. ഈ നീക്കം പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് ആരോപിച്ച് സിപിഎമ്മിനുള്ളില്‍ നിന്നുതന്നെ ഒരു വിഭാഗം രംഗത്തുവന്നിരുന്നു.

ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിക്കും തിരിച്ചടി

ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിക്കും തിരിച്ചടി

എന്നാല്‍ യുവതി പ്രവേശനത്തിന് എതിരായി പ്രതിഷേധസമരങ്ങള്‍ നടത്തുന്ന സംഘ്പരിവാറിനെതിരെയുള്ള തിരിച്ചടിയായിട്ടാണ് ഈ വിഷയം നേതൃത്വം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സുപ്രീംകോടതി അണുകിട തെറ്റാതെ പൂര്‍ണമായും നടപ്പിലാക്കിയെന്ന ഖ്യാതി കൈവരിക്കാനാണ് വനിതാമതിലിന്റെ പിറ്റേന്ന് ബിന്ദു അമ്മിണിയെയും കനകദുര്‍ഗയെയും സര്‍ക്കാര്‍ തന്നെ വന്‍നാടകമൊരുക്കി ശബരിമല കയറ്റിച്ചത്. എന്നാല്‍ ഇപ്പോള്‍ ഈ നടപടി പാര്‍ട്ടിക്കു ദോഷം ചെയ്തുവെന്ന സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍ ഫലത്തില്‍ ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിക്കും തിരിച്ചടിയായിരിക്കുകയാണ്.

അനുഭാവികള്‍ക്കിടയില്‍ വലിയ ആഘാതം സൃഷ്ടിച്ചു

അനുഭാവികള്‍ക്കിടയില്‍ വലിയ ആഘാതം സൃഷ്ടിച്ചു

വനിതാമതിലിനു ശേഷം രണ്ട് യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചത് യുഡിഎഫും ബിജെപിയും ഉപയോഗപ്പെടുത്തിയെന്നും ഈ പ്രചാരണം അനുഭാവികള്‍ക്കിടയില്‍ വലിയ ആഘാതം സൃഷ്ടിച്ചുവെന്നുമാണ് ഇപ്പോള്‍ സിപിഎമ്മിന്റെ വിലയിരുത്തല്‍. ഈ വിഷയത്തില്‍ അമര്‍ഷം പൂണ്ട ബിജെപി സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ യുഡിഎഫിന്‌വോട്ട് മറിച്ചു.

ബിജെപിയുടെ വോട്ട് ശതമാനം കൂടിയത് ആശങ്കയുയര്‍ത്തുന്നു

ബിജെപിയുടെ വോട്ട് ശതമാനം കൂടിയത് ആശങ്കയുയര്‍ത്തുന്നു

എന്നാല്‍ ഈ സാഹചര്യത്തിലും ബിജെപിയുടെ വോട്ട് ശതമാനം കൂടിയത് ആശങ്കയുയര്‍ത്തുന്നുവെന്നും സംസ്ഥാന കമ്മിറ്റിവിലയിരുത്തുന്നു. ശബരിമലയടക്കമുള്ള വിഷയങ്ങളില്‍. ജനങ്ങളുടെ മനസ്സ് മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടത് ഗൗരവകരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പാര്‍ട്ടി മുഖപത്രത്തില്‍ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് ശബരിമലവിഷയത്തില്‍ കോടതിവിധി നടപ്പാക്കാനിറങ്ങിയത് പാര്‍ട്ടിക്ക് തിരിച്ചടിയായെ കുറ്റസമ്മതമുള്ളത്.

English summary
CPM review report for Sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X