കുത്തുപറമ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരന്‍ പി ശശി ബിജെപിയില്‍ ചേര്‍ന്നു
കണ്ണൂര്‍: കൂത്തുപറമ്പ് വെടിവെയ്പില്‍ ഗുരുതരമായി പരിക്കേറ്റ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ പുഷ്പന്‍റെ സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നു. പുഷ്പന്‍റെ സഹോദരന്‍ പുതുക്കിടി ശശിയാണ് ബിജെപിയില്‍ ചേര്‍ന്നത്. വിവിധി വിഷയങ്ങളില്‍ പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ചാണ് സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതെന്നാണ് ശശി പറഞ്ഞഥ്. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പി പ്രകാശ് ബാബു ശശിക്ക് പാര്‍ട്ടി അംഗത്വം നല്‍കി.
കൂടുതല്‍ കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ പരസ്യമായി പിന്നീട് പറയാമെന്നും ശശി അറിയിച്ചതായും ബിജെപി നേതൃത്വം വ്യക്തമാക്കി. പുഷ്പന്‍റെ സഹോദരന്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന കാര്യം ബിജെപി കണ്ണൂര്‍ ജില്ലാ ഘടകത്തിന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്.

ബിജെപി കണ്ണൂര്‍ ഫേസ്ബുക്ക് പോസ്റ്റ്.
Recommended Video

സിപിഎമ്മിൻ്റെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരനും സിപിഎം സജീവ പ്രവർത്തകനുമായ ശശി ബിജെപി അംഗത്വമെടുത്തു. കണ്ണൂരിൽ ബിജെപി തലശേരി മണ്ഡലം ഓഫീസിൽ നടക്കുന്ന ചടങ്ങിൽ ആണ് അദ്ദേഹം അംഗത്വമെടുത്തത്. സി പി എമ്മിൻ്റെ നിലപാടിലെ ഇരട്ടത്താപ്പിൽ പ്രതിഷേധിച്ചാണ് സഹോദരൻ സി പി എമ്മിൽ നിന്ന് രാജി വെച്ച് ബിജെപിയിൽ ചേർന്നത്. ഇനി ബിജെപിയിൽ സജീവമായി പ്രവർത്തിക്കാനാണ് തീരുമാനമെന്ന് പുഷ്പൻ്റെ സഹോദരൻ ശശി അറിയിച്ചു. ഇനിയും കൂടുതൽ ആളുകൾ ബിജെപിയിലേക്ക് എത്തി ചേരുമെന്നും കൂടുതൽ കാര്യങ്ങൾ പരസ്യമായി പിന്നീട് പറയാമെന്നും അദ്ദേഹം അറിയിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു ശശിയെ പാർട്ടിയിലേക്ക് സ്വീകരിച്ചു












Click it and Unblock the Notifications