കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സി.പി.എമ്മിന്റേത് അസഹിഷ്ണുതയുടെ രാഷ്ട്രീയമെന്ന് വി.ഡി.സതീശന്‍

Google Oneindia Malayalam News

മട്ടന്നൂര്‍: ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാര്‍ എന്നവകാശപ്പെടുന്ന സി.പി.എം ഇപ്പോള്‍ അസഹിഷ്ണുതയുടെ രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഒരു സിനിമയുടെ പരസ്യവാചകം പോലും സൈബര്‍ പോരാളികളായ സി.പി.എമ്മുകാരുടെ അസഭ്യ വര്‍ഷത്തിനിടയാക്കുന്നു.

തങ്ങള്‍ക്ക് അഭിമതമല്ലാത്തതെന്തും നഖശിഖാന്തം എതിര്‍ക്കുന്ന നശീകരണ രാഷ്ട്രീയത്തിലേക്ക് സി.പി.എം. പോകുമ്പോള്‍ മനുഷ്യ സ്നേഹത്തിലൂന്നിയ, ജനസേവനത്തിലൂന്നിയ രാഷ്ട്രീയമാണ് യു.ഡി.എഫ്. മുന്നോട്ടുവയ്ക്കുന്നത്. 25 വര്‍ഷക്കാലത്തെ സി.പി.എം ദുര്‍ഭരണം അവസാനിപ്പിച്ച് യു.ഡി.എഫിനെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും അദ്ദേഹം മട്ടന്നൂരിലെ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

erewf

ഇന്ത്യക്ക് എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാക്കിയത് കോണ്‍ഗ്രസാണെന്ന് സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഡി.സി.സി.പ്രസിഡണ്ട് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് നയിച്ച ആസാദി കീ ഗൗരവ് പദയാത്രയുടെ ആദ്യ ദിവസത്തെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു. ധീരരായ സ്വാതന്ത്ര്യ സമര പോരാളികളുടെ സമരവും ജീവിതവും നാട് എന്നും സ്മരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിജീവിതക്കൊപ്പമല്ല, സത്യത്തിനൊപ്പം എന്നല്ലേ കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്, കേരളം മാറിത്തുടങ്ങി'; രാഹുല്‍ ഈശ്വര്‍അതിജീവിതക്കൊപ്പമല്ല, സത്യത്തിനൊപ്പം എന്നല്ലേ കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്, കേരളം മാറിത്തുടങ്ങി'; രാഹുല്‍ ഈശ്വര്‍

മട്ടന്നൂരില്‍ നടന്ന സമാപന സമ്മേളനത്തില്‍ കെ.പി.സി.സി. സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരി അധ്യക്ഷനായിരുന്നു. അഡ്വ.സണ്ണി ജോസഫ് എം.എല്‍.എ, അഡ്വ. ബിന്ദുകൃഷ്ണ, അഡ്വ.സജീവ് ജോസഫ് എം.എല്‍.എ.കെ.പി.സി.സി.ജനറല്‍ സെക്രട്ടറി അഡ്വ.സോണി സെബാസ്റ്റ്യന്‍, യു.ഡി.എഫ്.ജില്ലാ ചെയര്‍മാന്‍ പി.ടി.മാത്യു, കണ്‍വീനര്‍ അഡ്വ.അബ്ദുള്‍ കരീം ചേലേരി, കണ്ണൂര്‍ മേയര്‍ അഡ്വ.ടി.ഒ.മോഹനന്‍, നേതാക്കളായ വി.എ.നാരായണന്‍, സജീവ് മാറോളി, കെ.സി മുഹമ്മദ് ഫൈസല്‍ കെ.സി.വിജയന്‍, എന്‍.പി.ശ്രീധരന്‍, അന്‍സാരി തില്ലങ്കേരി വി.മോഹനന്‍, ഇ.പി.ശംസുദ്ദീന്‍, പി.സുനില്‍കുമാര്‍, മുഹമ്മദ് ബ്ലാത്തൂര്‍ അഡ്വ.വി.പി.അബ്ദുള്‍ റഷീദ് സംസാരിച്ചു.

ഫോട്ടോഷൂട്ട് വൈറലാക്കാന്‍ പ്രിയാമണി കഴിഞ്ഞേ ആളൊള്ളൂ...കൊല്ലുന്ന നോട്ടം തന്നെ മതിയല്ലോ; വൈറല്‍ ചിത്രങ്ങള്‍

റിജില്‍ മാക്കുറ്റി, പി.സി.ഷാജി, ലിസി ജോസഫ്, രജനി രമാനന്ദ്, സുദീപ് ജയിംസ്, വി.ആര്‍.ഭാസ്‌കരന്‍ ,അഡ്വ.റഷീദ് കവ്വായി, ഹരിദാസ് മൊകേരി, ബാബു എളയാവൂര്‍, ടി.ജയകൃഷ്ണന്‍, പി.കെ.സതീശന്‍, രജിത്ത് നാറാത്ത്, കെ.സി.ഗണേശന്‍, എം.കെ മോഹനന്‍, മുഹമ്മദ് ഷമ്മാസ് , ബെന്നി തോമസ്, ബേബി തോലാനി, നൗഷാദ് ബ്ളാത്തൂര്‍, കെ കമല്‍ജിത്ത്, വിനീഷ് ചുളളിയാന്‍, സന്ദീപ് പാണപ്പുഴ, പി.കെ.ജനാര്‍ദ്ദനന്‍, എം.സി. കുഞ്ഞമ്മദ് മാസ്റ്റര്‍ പദയാത്രക്ക് നേതൃത്വം നല്‍കി.

'ശ്രീലേഖയെ പോലെ അല്ല ബൈജു പൗലോസ്...എത്ര പഴി പറഞ്ഞാലും ശക്തമായി തിരിച്ചുവരും'; ബൈജു കൊട്ടാരക്കര'ശ്രീലേഖയെ പോലെ അല്ല ബൈജു പൗലോസ്...എത്ര പഴി പറഞ്ഞാലും ശക്തമായി തിരിച്ചുവരും'; ബൈജു കൊട്ടാരക്കര

Recommended Video

cmsvideo
ദേശിയ പതാകയുമായുള്ള ബന്ധം ആഴത്തിലാകണം: PM Modi | *Politics

നാളെ 13 - 8-2022 ന് ശനിയാഴ്ച കൃത്യം 2.30 ന് പദയാത്ര വളപട്ടണം മന്നയില്‍ നിന്നും ആരംഭിച്ച് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സമാപിക്കും സമാപന സമ്മേളനത്തില്‍ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് എം. എല്‍. എ പങ്കെടുക്കും

English summary
CPM's politics is intolerance says opposition leader VD Satheesan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X