മട്ടന്നൂർ തിരഞ്ഞെടുപ്പിൽ സിപിഎം - എസ് ഡി പി ഐ അവിശുദ്ധ കൂട്ടുകെട്ട് - കെ സുരേന്ദ്രൻ
മട്ടന്നൂർ: സ്വാതന്ത്ര്യ ദിനം ആപത്ത് 15 എന്ന് പറഞ്ഞ നടന്ന സി പി എം ഇപ്പോൾ എല്ലാ വീട്ടിലും ദേശീയ പതാക ഉയർത്തണമെന്ന് പറഞ്ഞു നടക്കുകയാണ്. സി പി എം - എസ് ഡി പി ഐ അവിശുദ്ധ കൂട്ടുകെട്ടാണ് മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പിൽ കാണാൻ പോകുന്നതെന്നും ഇടതുഭരണത്തിൽ വികസനം മുരടിച്ച മട്ടന്നൂരിനെ വികസ കുതിപ്പിനായി ബി ജെ പി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയിൽ ആദ്യമായി ഒരു ആദിവാസി വിഭാഗത്തിലെ വനിതയെ രാഷ്ട്രപതിയാക്കാൻ ബി ജെ പി തീരുമാനിച്ചപ്പോൾ ശക്തമായ എതിർപ്പുമായി രംഗത്ത് വന്നവരാണ് കോൺഗ്രസും,സിപിഎം ഉം.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് പോസറ്റീവ് ആകുന്നതും മരണനിരക്കും കേരളത്തിലാണ് എന്ന് പരിപാടി ഉദ്ഘാടനം ചെയ്യ്ത് കൊണ്ട് അദ്ദേഹം സൂച്ചിപ്പിച്ചു.

മട്ടന്നൂർ മണ്ഡലം പ്രസിഡണ്ട് ജിതിൻ കൂടാളി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് സി.സദാനന്ദൻ മാസ്റ്റർ, സംസ്ഥാന സെക്രട്ടറി അഡ്വ.കെ.പി.പ്രകാശ് ബാബു, ബി ഡി ജെ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് പൈലി വാത്യാട്ട് എന്നിവർ സംസാരിച്ചു.ബി ജെ പി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ.വേലായുധൻ, സംസ്ഥാന സമിതി അംഗം കെ.ധനഞ്ജയൻ,മേഖല ജനറൽ സെക്രട്ടറി കെ.കെ.വിനോദ് മാസ്റ്റർ, ജില്ലാ ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി, ജില്ലാ സെൽ കോഡിനേറ്റർ രാജൻ പുതുക്കുടി, മഹിളാ മോർച്ച ജില്ലാ പ്രസിഡണ്ട് റീനാ മനോഹരൻ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു. മട്ടന്നൂർ മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി.എസ് പ്രകാശൻ സ്വാഗതവും എ.ഇ.സജു നന്ദിയും പറഞ്ഞു.












Click it and Unblock the Notifications