കോടിയേരിയുടെ മക്കളുടെ വിഷയം വന്നപ്പോഴുള്ള അതേ നിലപാടാണ് പാര്‍ട്ടിക്ക്, ഒന്നും മറയ്ക്കാനില്ല: ഗോവിന്ദന്‍
കണ്ണൂര്‍: മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മാധ്യമങ്ങള്‍ കള്ളം പ്രചരിപ്പിക്കുകയാണ് എന്ന് എം വി ഗോവിന്ദന്‍ ആരോപിച്ചു. കണ്ണൂരില്‍ ഡി വൈ എഫ് ഐയുടെ സെക്യുലര്‍ സ്ട്രീറ്റ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വലതുപക്ഷ ആശയങ്ങളെ കേരളത്തിലെ മാധ്യമങ്ങള്‍ പിന്തുണക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'മാസപ്പടിയില്‍ പാര്‍ട്ടിക്ക് ഒന്നും മറച്ചുവെക്കാനില്ല. വീണയുടെ ഐ ടി കമ്പനി ഇപ്പോഴില്ല. വാങ്ങിയ പണത്തിന് സേവനം നല്‍കി. കുടുംബാംഗങ്ങളുടെ അക്കൗണ്ട് പാര്‍ട്ടിയുടെ കണക്കില്‍പ്പെടുത്തേണ്ട. കോടിയേരിയുടെ മക്കളുടെ കാര്യം വന്നല്ലോ? സി പി എം നിലപാട് എടുത്തല്ലോ. അതാണ് ഇപ്പോഴത്തെയും നിലപാട്,' എം വി ഗോവിന്ദന്‍ വ്യക്തമാക്കി. കള്ളപ്രചാര വേലയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

രാവിലെ മുതല്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ചോദിക്കുകയാണ്. മിണ്ടിയാലും മിണ്ടിയില്ലെങ്കിലും പ്രശ്നമാണ്. മാധ്യമങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധതയാണ് ഉള്ളത് എന്നും ജനങ്ങളാണ് അവസാന വാക്കെന്ന കാര്യം മാധ്യമങ്ങള്‍ തിരിച്ചറിയുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഇവന്റ് മാനേജ്‌മെന്റുകള്‍ വാര്‍ത്താ തലക്കെട്ടുകള്‍ നിശ്ചയിക്കുന്ന രീതിയാണ് സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത്.
മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ വാര്‍ത്തകള്‍ ചമക്കുന്നു. പാര്‍ട്ടിയെ കടന്നാക്രമിക്കാന്‍ നേതാക്കന്മാരുടെ കുടുംബാംഗങ്ങള്‍ക്കെതിരെ വരെ ആക്ഷേപം ഉന്നയിക്കുകയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതു സംബന്ധിച്ചുള്ള മറുപടികള്‍ മാധ്യമങ്ങള്‍ മനസിലാക്കുന്നില്ലെന്ന് നടിക്കുന്നു. ആക്ഷേപം പറഞ്ഞു മടുത്തപ്പോള്‍ പുതിയ കള്ള പ്രചരണം നടത്തുകയാണ്. എന്നും അദ്ദേഹം പറഞ്ഞു.
അതിന്റ ഭാഗമാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. മുഹമ്മദ് റിയാസ് സത്യവാങ്മൂലം നല്‍കിയതില്‍ തെറ്റുണ്ടെങ്കില്‍ പരിശോധിക്കാമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. അതിനിടെ മാസപ്പടി വിവാദങ്ങള്‍ക്ക് പിന്നില്‍ മാധ്യമ ഉടമകളുടെ താല്പര്യമാണ് എന്നായിരുന്നു റിയാസിന്റെ പ്രതികരണം.
സി എം ആര്‍ എല്‍ കമ്പനി വീണ വിജയന് മാസപ്പടി നല്‍കിയെന്നും ഈ വിവരം മന്ത്രി തെരഞ്ഞെടുപ്പ് സത്യവാങ്ങ് മൂലത്തില്‍ മറച്ചുവച്ചുവെന്നും ഉയര്‍ന്ന ആക്ഷേപത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇക്കാര്യത്തില്‍ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാട് വ്യക്തമാക്കിയിയിട്ടുണ്ട് എന്നും എത്ര തവണ ചോദ്യം ആവര്‍ത്തിച്ചാലും ഇത് തന്നെയാണ് ഉത്തരമെന്നുമായിരുന്നു റിയാസ് പറഞ്ഞത്. സ്വാതന്ത്ര്യം ലഭിക്കാത്ത വിഭാഗമാണ് മാധ്യമപ്രവര്‍ത്തകര്‍ എന്നും ഉടമകളുടെ താല്പര്യം സംരക്ഷിക്കാന്‍ അവര്‍ ഇറങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications