എംവിആറിനോട് സിപിഎമ്മിന് ഇപ്പോഴും വൈരാഗ്യം: കെ.മുരളീധരന്‍ എം.പി
കണ്ണൂര്‍: എംവിആര്‍ ഏഴാം ചരമദിനാചരണ അനുസ്മരണ സമ്മേളനത്തില്‍ സിപിഎമ്മിനെ കടന്നാക്രമിച്ച് കെ.മുരളിധരന്‍ എം.പി.അഴീക്കോട് മണ്ഡലത്തില്‍ എംവി നികേഷ് കുമാറിന് ജയിക്കാന്‍ സാധ്യതയുണ്ടായിട്ടും രണ്ടാമത് സീറ്റു നല്‍കാത്തതിന് പിന്നില്‍ സിപിഎമ്മിന് പിതാവ് എംവി ആറിനോടുള്ള വൈരാഗ്യം കാരണമാണെന്നു കെ.മുരളീധരന്‍ എം.പി ആരോപിച്ചു.

എംവിആര്‍ അവസാനം വരെ യുഡിഎഫില്‍ തന്നെയായിരുന്നു പിണറായി വിജയന് എന്നും എംവിആറിനോട് വിദ്വേഷമായിരുന്നു.ജയിക്കുന്ന ഘട്ടം വന്നപ്പോള്‍ കഴിഞ്ഞ തവണ ആ സീറ്റില്‍ നിന്നും എം.വി.നികേഷിനെ മാറ്റാന്‍ ഇതാണ് കാരണം. യഥാര്‍ത്ഥ മാര്‍ക്‌സിസ്റ്റുകാര്‍ എം.വി. ആറിനെ ഇന്നും സ്‌നേഹിക്കുന്നു. പിണറായിസമാണ് കേരളത്തില്‍ .മോദി ഇന്ന് കേന്ദ്രത്തില്‍ ചെയ്യുന്നതും ഇതു തന്നെ. സി.എം. പി ജില്ല കമ്മിറ്റി കണ്ണൂരില്‍ നടത്തിയ എം.വി ആര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
കഴിഞ്ഞ ഒന്നിന് കോണ്‍ഗ്രസ് എറണാകുളത്ത് നടത്തിയ സമരം കേന്ദ്രത്തിനെതിരായിരുന്നു. എന്നാല്‍ ഒരു സിനിമാ നടന്‍ ചെന്ന് ഷോ ഉണ്ടാക്കി. നടനെക്കൊണ്ട് ചെയ്യിച്ചു. ഒരു കോടിയുടെ ഒരു ഗ്‌ളാസ് പൊട്ടി. പത്ത് വര്‍ഷം ശിക്ഷിക്കാവുന്ന വകുപ്പാണ് ചുമത്തിയത്. ഡി.വൈ.എഫ്.ഐ നടത്തിയ മാര്‍ച്ചിലാണ് അക്രമം നടത്തിയതെങ്കില്‍ വൈകിട്ട് അനുശോചന യോഗം ഉറപ്പായിരുന്നില്ലേ.
കെ റയില്‍ വികസനമല്ല. നിലവിലെ പ്രൊജക്ട് നടപ്പാക്കിയാല്‍ രണ്ട് മഴ കഴിഞ്ഞാല്‍ കേരളത്തില്‍ വെള്ളപ്പൊക്കം ഉറപ്പ്. കോര്‍പ്പറേറ്റുകളുമായുള്ള കരാറാണിതിനു പിന്നില്‍. സാമുദായിക- മത മേലധികാരി മാരോട് മുഖ്യമന്ത്രിക്ക് വലിയ സ്‌നേഹമാണിപ്പോള്‍. മത അധ്യക്ഷന്‍മാരെ സ്വാധീനിച്ച് മുഖ്യമന്ത്രി സ്പര്‍ധ ഉണ്ടാക്കുന്നു. ഇതിന്റെയൊക്കെ വില മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കൊടുക്കേണ്ടിവരും.
പാടാത്ത പൈങ്കിളി...പൊളി ലുക്കിലാണല്ലോ; മനീഷയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
ബംഗാള്‍, ത്രിപുര ഇവിടെ ആവര്‍ത്തിക്കും.കിറ്റ് കൊടുത്തത് വാക്‌സിന്‍ ചലഞ്ചിലെ അടക്കം പണം എടുത്താണ് എന്നതാണ് സത്യം. തലശേരിയില്‍ ആര്‍ച്ച്ബിഷപ്പിന്റെ പാരോഹിത്യത്തിന് കേ ന്ദ്രമന്ത്രി വന്നപ്പോള്‍ തോന്നിയത് മോഡിയുടെ പാരോഹിത്യത്തിന് വന്നു എന്നാണ്. ആ രീതിയിലായിരുന്നു വി മുരളീധരന്റെ സംസാരവും .പരിയാരം മെഡിക്കല്‍ കോളജിന്റെ പിതൃത്വം കെ.കരുണാകരനും എം.വി.രാഘവനും മാത്രമാണ്.
എംവിആര്‍ പറഞ്ഞ യാഥാര്‍ത്ഥ്യം ഉള്‍കൊള്ളാതെ അദ്ദേഹത്തെ പുറത്താക്കിയതോടെയാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ തകര്‍ച്ച തുടങ്ങിയത്. കമ്മ്യൂണിസ്റ്റ് തിയറിയില്‍ തന്നെ സിഎംപി ഇന്നും പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ജെഎസ്എസ് അങ്ങിനെയായിരുന്നില്ല. സിഎ അജീര്‍ അധ്യക്ഷത വഹിച്ചു. എം.വി.ആറിന്റെ മകന്‍ എം.വി.ഗിരീഷ് കുമാര്‍ , ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് , സി.എന്‍ . വിജയകൃഷ്ണന്‍ , വി.കെ.രവീന്ദ്രന്‍ , പി.സുനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.












Click it and Unblock the Notifications