കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉപതെരഞ്ഞെടുപ്പ് വിജയം പ്രചോദനമായി: ഗൃഹസന്ദര്‍ശനവുമായി സിപിഎം വീണ്ടും ജനങ്ങളിലേക്ക്

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: വരാന്‍പോകുന്ന തദ്ദേശസ്വയംഭരണ,നിയമസഭാ തെരഞ്ഞെടുപ്പുകളുടെ മുന്നോടിയായി ജനകീയ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി സിപിഎം വീണ്ടും ഗൃഹസന്ദര്‍ശനമാരംഭിക്കുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു ശേഷം പാര്‍ട്ടിയും ജനങ്ങളുമായി അകല്‍ച്ചവന്നുവെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന തലം മുതല്‍ ബ്രാഞ്ചുവരെയുള്ള നേതാക്കളും പ്രവര്‍ത്തകരും വിവിധയിടങ്ങളില്‍ ഗൃഹസന്ദര്‍ശനവും വിവിധ വിഷയങ്ങളില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടുകളെ ജനങ്ങള്‍ എങ്ങനെയാണ് സ്വീകരിച്ചതെന്ന അന്വേഷണവും നടത്തിയിരുന്നു.

 കേരള കോണ്‍ഗ്രസ് രണ്ടായി പിളരും? ആരെ ഉള്‍ക്കൊള്ളുമെന്ന ആശങ്കയില്‍ യുഡിഎഫ്; കൂടെ കൂട്ടാന്‍ ഇടതും കേരള കോണ്‍ഗ്രസ് രണ്ടായി പിളരും? ആരെ ഉള്‍ക്കൊള്ളുമെന്ന ആശങ്കയില്‍ യുഡിഎഫ്; കൂടെ കൂട്ടാന്‍ ഇടതും

ഈ ജനകീയ സര്‍വേയുടെ ഭാഗമായി ലഭിച്ച വിവരങ്ങള്‍ കോഡ്രീകരിച്ച് പിന്നീട് സംസ്ഥാന കമ്മിറ്റി തെറ്റുതിരുത്തല്‍ നടപടികള്‍ സ്വീകരിക്കുകയും പാര്‍ട്ടിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും നിലപാടുകളില്‍ തിരുത്തലുകള്‍ വരുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ജൂലൈയില്‍ നടത്തിയ ഗൃഹസന്ദര്‍ശനം ഗുണം ചെയ്തുവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് രണ്ടാംഘട്ടത്തില്‍ വീണ്ടും ഇതിന്റെ തുടര്‍ച്ചയെന്നോണം പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും വീണ്ടും ജനങ്ങളിലേക്ക് ഇറങ്ങുന്നത്.

cpmpm

വിവിധ രാഷ്ട്രീയാശയങ്ങള്‍ വെച്ചുപുലര്‍ത്തുന്ന കുടുംബങ്ങളില്‍ കൂടി ഇത്തവണത്തെ ഗൃഹസന്ദര്‍ശനത്തിന്റെ ഭാഗമായി നേതാക്കളെും. വ്യത്യസ്ത അഭിപ്രായം പറയുന്നവരോട് പ്രതികരിക്കുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സംയമനത്തോടു കൂടി മറുപടി പറയണമെന്നും വ്യക്തമായി മറുപടി അറിയിക്കാന്‍ കഴിയാത്ത വിഷയങ്ങള്‍ പിന്നീട് മേല്‍ക്കമ്മിറ്റിയുമായി ബന്ധപ്പെട്ടു അഭിപ്രായം തേടി ഉത്തരവാദിത്വത്തോടെ ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരോട് അവര്‍ക്കുള്ള മറുപടി നല്‍കണമെന്നും പ്രത്യേക മാര്‍ഗനിര്‍ദേശമുണ്ട്.
സിപിഎം നേതാക്കളും പ്രവര്‍ത്തകരും ജില്ലയിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിക്കാനാണ് തീരുമാനം. സന്ദര്‍ശനത്തില്‍ സംസ്ഥാന, ജില്ലാ, പ്രാദേശീക നേതാക്കളാണ് നേതൃത്വം നല്‍കുക.

സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വിശദീകരിക്കുന്നതിനും അവരുടെ അഭിപ്രായങ്ങള്‍ സ്വരൂപിക്കുന്നതിനും വേണ്ടി ജില്ലയിലെ 3745 ബ്രാഞ്ചുകളിലും ഗൃഹ സന്ദര്‍ശനംനടത്തുമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം വി ജയരാജന്‍ അറിയിച്ചു.

English summary
CPM to begin house visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X