Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ഒരു വര്‍ഷം കൊണ്ട് സിപിഎം ആയിരം വീടുകള്‍ നിര്‍മ്മിക്കും: കോടിയേരി

കണ്ണൂര്‍: കേരളത്തില്‍ സി.പി. എമ്മിന്റെ നേതൃത്വത്തില്‍ ഒരുവര്‍ഷംകൊണ്ട് ആയിരം വീടുകള്‍ കൂടി നിര്‍മിച്ചു നല്‍കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഒരു ലോക്കല്‍കമ്മിറ്റി ഒരു വീട് നിര്‍മിച്ചുനല്‍കണമെന്ന് 2018ലെ തൃശൂര്‍ സംസ്ഥാന സമ്മേളനത്തില്‍ തീരുമാനിച്ചതാണ്. ഇതനുസരിച്ച് സംസ്ഥാനത്താകെ 1200 വീട് നിര്‍മിച്ചതായി കോടിയേരി പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നിര്‍മിച്ച 23 വീടുകളിലൊന്നിന്റെ താക്കോല്‍ പയ്യാമ്പലത്തെ ശ്രീലക്ഷ്മിക്ക് കൈമാറിയശേഷം പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

kodiyeri


ജനങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനൊപ്പം ജീവല്‍പ്രശ്നങ്ങള്‍ക്കും പരിഹാരം കാണേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ പാര്‍ടി തീരുമാനിച്ചത്. സംസ്ഥാനത്ത് ഒരുശതമാനത്തില്‍ താഴെ ആളുകള്‍ ഇപ്പോഴും പരമദരിദ്രരാണ്. അവരുടെ ഉന്നമനമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ പരിഗണന. ഇക്കാര്യത്തില്‍ പാര്‍ടി പ്രവര്‍ത്തകരും സജീവ പങ്കാളികളാകണം. സിപിഐ എം മുന്‍കൈയെടുത്താല്‍ അസാധ്യമായി ഒന്നുമില്ല. കോവിഡിലും പ്രളയത്തിലും യോദ്ധാക്കളായി രംഗത്തിറങ്ങി അത് തെളിയിച്ചതാണ്.

സുഖത്തില്‍ മാത്രമല്ല, ദുഃഖത്തിലും ഒപ്പംനില്‍ക്കുന്ന പാര്‍ട്ടിയാണ് സി.പി. എം . അതുകൊണ്ടാണ് ജനങ്ങള്‍ സ്വന്തം പാര്‍ട്ടിയായി കാണുന്നത്. മറ്റ് പാര്‍ട്ടികളിലെ ഉന്നത നേതാക്കളടക്കം സി.പി. എമ്മിലേക്ക് ആകൃഷ്ടരാവുന്നു. ദേശീയതലത്തില്‍ കോണ്‍ഗ്രസ് ബദല്‍ശക്തി അല്ലാതായി. മോദി സര്‍ക്കാരിനെ താഴെയിറക്കണമെങ്കില്‍ ഇടതുപക്ഷം കൂടുതല്‍ കരുത്താര്‍ജിക്കണം. അതിനുള്ള പ്രയോഗിക മാര്‍ഗങ്ങള്‍ പാര്‍ട്ടികോണ്‍ഗ്രസ് ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്ന് കോടിയേരി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+