പി.കെ ശ്യാമളയ്ക്കെതിരായ അധിക്ഷേപം; രണ്ട് പേരെ സസ്‌പെൻഡ് ചെയ്ത് സിപിഎം, 15 പേർക്ക് ശാസന
പി.കെ ശ്യാമളയ്ക്കെതിരായ അധിക്ഷേപം; രണ്ട് പേരെ സസ്‌പെൻഡ് ചെയ്ത് സിപിഎം, 15 പേർക്ക് ശാസന
കണ്ണൂർ: പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും ആന്തൂർ നഗരസഭാ മുൻ ചെയർ പേഴ്സണുമായ പി.കെ ശ്യാമളയെ സമൂഹ മാധ്യമങ്ങൾ വഴി അധിക്ഷേപിച്ചവർക്കെതിരെ അച്ചടക്ക നടപടിയുമായി പാർട്ടി. 17 പേർക്കെതിരെയാണ് സിപിഎം നടപടി സ്വീകരിച്ചിരിക്കുന്നത്. രണ്ട് പേരെ പാർട്ടി അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തപ്പോൾ 15 പേർക്ക് പരസ്യ ശാസനയും നൽകി.
സാരിയിൽ ഗ്ലാമറസ് ലുക്കിൽ റിതു മന്ത്ര; ബിഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വൈറൽ

തളിപറമ്പ് ഏരിയ കമ്മിറ്റിക്ക് കീഴിൽ വരുന്ന പ്രവർത്തകർക്കെതിരെയാണ് നടപടി. രണ്ട് ഏരിയ കമ്മിറ്റി അംഗങ്ങളും ലോക്കൽ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും നടപടി നേരിട്ടവരിൽ ഉൾപ്പെടുന്നു. രണ്ട് പേരെ ഒറു വർഷത്തേക്കാണ് പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. കൺവെൻഷൻ സെന്ററിന് അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് സാജൻ ആത്മഹത്യ ചെയ്യുന്നത്. സംഭവത്തിൽ ആന്തൂർ നഗരസഭാ അധ്യക്ഷയായിരുന്ന പി.കെ ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന വിമർശനം പാർട്ടി പ്രവർത്തകർക്കിടയിൽ നിന്ന് തന്നെ ഉയർന്നിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ പി.കെ ശ്യാമളയെ അധിക്ഷേപിക്കുന്ന തരത്തിലും വിമർശിക്കുന്നതുമായ കമന്റുകളിട്ടതിനാണ് ഇപ്പോൾ നടപടി. എ.എൻ ശംസീർ എം.എൽ.എ, ടി.ഐ മധുസൂതനൻ, എൻ. ചന്ദ്രൻ എന്നിവർ അടങ്ങുന്ന അന്വേഷണ സമിതി വിവാദം പരിശോധിക്കുകയും പ്രവർത്തകർക്ക് തെറ്റുപറ്റിയെന്ന് കണ്ടെത്തുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇവർ പി.കെ ശ്യാമളയ്ക്കെതിരേ സാമൂഹിക മാധ്യമങ്ങൾ പോസ്റ്റ് ചെയ്തു എന്ന് മാത്രമല്ല പാർട്ടിക്കും സി.പി.എം. നേതാക്കൾക്കുമെതിരെയുള്ള പോസ്റ്റിൽ ലൈക്കും ചെയ്തുവെന്ന് പാർട്ടി നിയമിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തി. കണ്ണൂർ സിപിഎമ്മിൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച സംഭവമായിരുന്നു ആന്തൂരിലേത്. സാജന്റെ ആത്മഹത്യ രാഷ്ട്രീയ കേരളത്തിൽ ഏറെ ചർച്ചയായി. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ എം.വി ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയാണ് പി.കെ ശ്യാമള.












Click it and Unblock the Notifications