കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പയ്യന്നൂരില്‍ ബോധപൂര്‍വ്വം കലാപമുണ്ടാക്കാന്‍ സിപിഎം ശ്രമിക്കുന്നു: കെ സുരേന്ദ്രന്‍

Google Oneindia Malayalam News

പയ്യന്നൂര്‍: പയ്യന്നൂരും പരിസര പ്രദേശങ്ങളിലും ബോധപൂര്‍വം കലാപമുണ്ടാകാനുള്ള ആസൂത്രിത ശ്രമമാണ് ആര്‍എസ്എസ് കാര്യാലയത്തിന് നേരെയുണ്ടായ ബോംബ് ആക്രമണം. മാരക ശേഷിയുള്ള ബോംബുകളാണ് അര്‍ധരാത്രിക്കുശേഷം ആര്‍എസ്എസ് കാര്യാലയത്തിന് നേരെ എറിഞ്ഞത്. ഇത് മനഃപൂര്‍വ്വം കുഴപ്പമുണ്ടാക്കാനുള്ള സിപിഎമ്മിന്റെ ഗൂഢാലോചനയാണ്. ബോംബാക്രമണം നടന്ന പയ്യന്നൂര്‍ ആര്‍എസ്എസ് ജില്ലാ കാര്യാലയം സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു.

1

സിപിഎമ്മിനകത്തു ഉണ്ടായിട്ടുള്ള വിവാദങ്ങളില്‍നിന്നും അവര്‍ക്കു രക്ഷനേടാനാണ് ഈ ബോംബേറ് നടന്നിരിക്കുന്നത് രക്തസാക്ഷി ഫണ്ട് വെട്ടിപ്പും ആഭ്യന്തര കലഹങ്ങളും കാരണം പ്രതിസന്ധിയിലായിരിക്കയാണ് സി പി എം പയ്യന്നൂരും പരിസര പ്രദേശങ്ങളിലും. ഉന്നത നേതാക്കള്‍ക്കെതിരെ പാര്‍ട്ടിക്കകത്തുതന്നെ അഴിമതി ആരോപണം ഉയര്‍ന്നുവന്നിരിക്കയാണ് ഒരു രക്തസാക്ഷിയുടെ പേരില്‍ പിരിച്ച പണം വലിയതോതില്‍ കൈക്കലാക്കുകയും ആഭ്യന്തര കുഴപ്പങ്ങളില്‍ പെടുകയും ചെയ്തിരിക്കുകയാണ് ഇപ്പോള്‍ സിപിഎം. അതില്‍നിന്നും രക്ഷനേടാനാണ് ഒരു കലാപമുണ്ടാക്കാന്‍ സിപിഎം ശ്രമിക്കുന്നത്.

വളരെ ആസൂത്രിതവും നീചവുമായ നടപടിയാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. പ്രതികളെ സംബന്ധിച്ച വിവരങ്ങളെല്ലാം പൊലീസിന് ലഭിച്ചിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ പൊലീസിന് സാധിക്കുന്നില്ല. രാഷ്ട്രീയ ഇടപെടലാണ് ഇതിനു പിന്നിലെന്ന് എല്ലാവര്‍ക്കുമറിയാം. സിപിഎമ്മന്റെ താത്പര്യമനുസരിച്ചാണ് പോലീസ് കേസന്വേഷിക്കുന്നത്.

ഈ കേസിലെ പ്രതികളെ കണ്ടുപിടിക്കാന്‍ ഒരു ഗവേഷണ ബുദ്ധിയും ആവശ്യമില്ല, പരിസര പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്നും വന്നിരിക്കുന്ന രണ്ടു മോട്ടോര്‍ ബൈക്കുകളെക്കുറിച്ചു വ്യക്തമായ സൂചനകള്‍ പൊലീസിന് ലഭിച്ചിരിക്കുകയാണ്. ആരാണാ ബൈക്കുകളില്‍ എത്തിയത് എന്ന് കണ്ടുപിടിക്കാന്‍ ഒരു ചെറിയ അന്വേഷണം കൊണ്ടുപോലും സാധിക്കുന്നതാണ്, പക്ഷെ ഇത്ര സമയമായിട്ടും പ്രതികളെ അറസ്റ്റു ചെയ്യാത്തത് രാഷ്ട്രീയ താല്പര്യത്താലാണ്. പൊലീസിന് സിപിഎം കര്‍ശനമായിട്ടുള്ള വിലങ്ങു വച്ചിരിക്കുകയാണ്. ഈ കേസിലെ മുഴുവന്‍ കുറ്റവാളികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഭരണകൂടവും പോലീസും തയ്യാറാവണം.

ആര്‍എസ്എസ് കാര്യാലയത്തിനുനേരെ നീചമായ ആക്രമണം നടന്നിട്ടും നിയമസഭയിലിന്നു മുഖ്യന്ത്രി മറ്റു പരാമര്‍ശമാണ് നടത്തിയിരിക്കുന്നത് എസ് ഡി പി ഐ ആര്‍ എസ് എസ് ബോംബുകളെപ്പറ്റി സംസാരിക്കുന്നു എന്നാല്‍ സ്വന്തം പാര്‍ട്ടി ക്കാര് എ കെ ജി സെന്ററിന് ബോംബെറിഞ്ഞിട്ടു പിടിക്കാന്‍ അവര്‍ക്കു സാധിക്കുന്നില്ല. പോലീസിനെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും എങ്ങിനെയാണ് പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്നത് എന്നതിന്റെ തെളിവാണ് ഇവിടെ സംഭവിക്കുന്നത്. അടിയന്തിരമായി കുറ്റവാളികളെ അറസ്റ്റുചെയ്യണം അല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ നടപടികളുമായി ഞങ്ങള്‍ക്ക് മുന്നോട്ടു പോകേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
ബി ജെ പിയെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് ഇ ഡിയെ നേരിടേണ്ടി വരും |*Kerala

English summary
cpm trying to trigger the riot in payyannur says k surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X