കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസ്: അഞ്ച് ലീഗുകാർക്ക് പത്ത് വർഷം തടവ്

  • By Desk
Google Oneindia Malayalam News

തളിപ്പറമ്പ്: സിപിഎം പ്രവർത്തകനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ അഞ്ച് മുസ്‌ലീം ലീഗ് പ്രവർത്തകർക്ക് പത്തു വർഷം തടവ് ശിക്ഷ വിധിച്ചു കുപ്പം വൈര്യം കോട്ടം സ്വദേശി കല്ലിങ്കൽ ദിനേശനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് കുപ്പം സ്വദേശികളായ ആ വാര സുബൈർ(45) എൻ. മുസ്തഫ (50) ഉളിയൻ മൂലയിൽ മൊയ്തീൻ (39) മീത്തലെ വളപ്പിൽ ഷഫീഖ് എന്ന കൊള്ളി ഷഫീഖ് (38) ഉളിയൻ മുലയിൽ തയ്യിബ് (38) എന്നിവരെയാണ് പയ്യന്നൂർ അസി. സെഷൻസ് ജഡ്ജ് കെ.ആർ സുനിൽകുമാർ ശിക്ഷിച്ചത്.

അനൂപ് ആരാണ് എന്ന് ചോദിയ്ക്കാൻ ഫിറോസ് ഖാൻ ആയിട്ടില്ല' പൊട്ടിത്തെറിച്ച് അനൂപും ഫിറോസ് ഖാനുംഅനൂപ് ആരാണ് എന്ന് ചോദിയ്ക്കാൻ ഫിറോസ് ഖാൻ ആയിട്ടില്ല' പൊട്ടിത്തെറിച്ച് അനൂപും ഫിറോസ് ഖാനും

പ്രതികൾക്ക് 37500 രൂപ പിഴയും വിധിച്ചു. ആയുധം ഒളിപ്പിക്കാൻ പ്രതികളെ സഹായിച്ച കുറ്റത്തിന് പാലക്കോടൻ ഷബീറിനെയും രണ്ടു വർഷത്തേക്ക് ശിക്ഷിച്ചിട്ടുണ്ട്. കേസിലെ രണ്ടാം പ്രതിയായ പി.സി. മുസ്തഫ നേരത്തെ മരണമടഞ്ഞിരുന്നു.. 2001 ഓഗസ്റ്റ് 29 നാണ് കേസിനാസ്പദമായ സംഭവം. ചെങ്കൽ ലോഡിങ് തൊഴിലാളിയായ ദിനേശൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വൈര്യാംകോട്ടം റോഡിൽ തടഞ്ഞു നിർത്തി പ്രതികൾ മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നു ഇരുകാലുകൾക്കും ശരീരത്തിന്റെ പല ഭാഗങ്ങളിലും മാരകമായി വെട്ടേറ്റ ദിനേശൻ ഏറെക്കാലമായി ചികിത്സയിലായിരുന്നു.. ഇയാളെ ആദ്യം തളിപ്പറമ്പ് സഹകരണാശുപത്രിയിലും പിന്നീട് നില ഗുരുതരമായതിനാൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

 disha-014-157

രാത്രി പത്തര മുതൽ നടന്ന പന്ത്രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തി വലതു കാൽ തുന്നിചേർത്തുവെങ്കിലും പിന്നീട് പഴുപ്പ് ബാധിച്ചതി നാൽ വലതു കാൽ മുറിച്ചു മാറ്റുകയായിരുന്നു. 38 കുപ്പി ചോരയാണ് ദിനേശന്റെ ശരീരത്തിൽ കയറിയത്. ദിനേശന്റെ വധശ്രമത്തിന് ശേഷം തളിപ്പറമ്പിൽ സി.പി.എം - മുസ്ലിം ലീഗ് അക്രമപരമ്പരകൾ തന്നെ അരങ്ങേറി.. മുസ്ലിം ലീഗ് പ്രവർത്തകൻ കുപ്പത്തെ ലത്തീഫിനെ വെട്ടി കൊന്നത് ഇതിന്റെ തുടർച്ചയായിട്ടായിരുന്നു. ഈ കേസിലെ പ്രതികളെ പിന്നീട് കോടതി വെറുതെ വിട്ടു.

തളിപ്പറമ്പിൽ സമാധാനം പുന:സ്ഥാപിക്കുന്നതിനായി പിന്നീട് സി.പി.എം - ലീഗ് നേതാക്കൾ ചർച്ച നടത്തി. ഇരു ഭാഗത്തുമുള്ള മുഴുവൻ അക്രമ കേസുകളും ഒത്തുതീർപ്പാക്കിയിരുന്നു. ഏറെക്കാലം ചികിത്സയിൽ കഴിഞ്ഞിരുന്ന ദിനേശന് പിന്നീട് സി.പി.എം സ്ഥാപനത്തിൽ ജോലി ലഭിച്ചു. 12 സാക്ഷികളെ വിസ്തരിച്ച കേസിലെ വിധി 19 വർഷത്തിനു ശേഷമാണ് പ്രഖ്യാപിക്കുന്നത് 'പ്രൊസിക്യൂഷന് വേണ്ടി ഗവ. പ്ളി ഡർ കെ.പ്രമോദ് ഹാജരായി. ഇപ്പോൾ ഹൈകോടതിയിൽ സീനിയർ സ്പെഷ്യൽ ഗവ. പ്ളീഡറായ അഡ്വ. നികോളാസ് ജോസഫ് പ്രൊസിക്യൂഷനെ സഹായിച്ചു.

English summary
CPM woker's murder case, Five muslim Leage activists get imprisonment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X