Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ ആദിവാസി പെണ്‍കുട്ടിയ പീഡിപ്പിച്ച കേസില്‍ സിപിഎം പ്രാദേശിക നേതാവിനെ അറസ്റ്റു ചെയ്തു; പാര്‍ട്ടി നേതാക്കള്‍ക്കൊപ്പമുള്ള ചിത്രം വൈറലാകുന്നു...

കൂത്തുപറമ്പ്: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഢിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ പൂജാരി പൂവത്തൂരിലെ മഹേഷ് പണിക്കര്‍(42) സിപിഎം നേതൃത്വത്തിനു ഏറെ വേണ്ടപ്പെട്ടവന്‍. ബി.ജെ.പിയുമായി ഏറെ വര്‍ഷങ്ങളായി സംഘര്‍ഷം നിലനില്‍ക്കുന്ന ചെറുവാഞ്ചേരിയില്‍ സിപിഎം വേരുറപ്പിക്കാനും ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്താനും നേതൃത്വം നല്‍കിയത് മഹേഷ് പണിക്കരാണ്.

അതുകൊണ്ടു തന്നെ പരിവാര്‍ സംഘടനകളുടെ നോട്ടപ്പുള്ളിയായിരുന്നു ഈ നേതാവ്. നേരത്തെ ഒരു പാര്‍ട്ടി ഓഫിസുപോലുമില്ലാതിരുന്ന ചെറുവാഞ്ചേരിയില്‍ സി. പി. എമ്മിന് ബ്രാഞ്ച് കമ്മിറ്റി ഓഫിസ് സ്ഥാപിക്കനും ബഹുജനസ്വാധീനം വളര്‍ത്താനും മഹേഷ് പണിക്കരുടെ പ്രവര്‍ത്തനങ്ങള്‍ക്കു കഴിഞ്ഞു. ആര്‍എസ്എസ് നേതാവായിരുന്ന എ അശോകന്‍ സിപിഎമ്മിലേക്ക് കൂടുമാറിയതും ഇപ്പോള്‍ കൂത്തുപറമ്പ് ബ്ലോക്ക് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നതും ഈ മേഖലയില്‍ പരിവാര്‍ സംഘടനകളുടെ സ്‌ക്രൂ ഇളക്കിയിരുന്നു.

Mahesh

സിപിഎം ചെറുവാഞ്ചേരി ബ്രാഞ്ച് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന മഹേഷ് പണിക്കര്‍ കഴിഞ്ഞസമ്മേളനത്തോടെയാണ് വ്യക്തി ഗതമായ കാരണത്താല്‍ സ്ഥാനമൊഴിഞ്ഞത്.കുലത്തൊഴിലായ പൂജാദികര്‍മങ്ങളില്‍ പേരുകേട്ട ഇയാളെ ജില്ലയിലെ മിക്കയിടങ്ങളിലും താന്ത്രികകര്‍മങ്ങള്‍ക്കായി പോകാറുണ്ട്.രാഷ്ട്രീയ വിശ്വാസം പുരോഗമനായിരിക്കെ തന്നെ പാര്‍ട്ടി എതിര്‍ത്തുവന്ന അന്ധവിശ്വാസങ്ങള്‍ മുറുകെ പിടിക്കുകയും ചെയ്ത വൈരുദ്ധ്യാത്മിക ഭൗതികവാദമായിരുന്നു ഇയാളുടെ ജീവിതത്തിന്റെ അടിത്തറ.

ചെറുവാഞ്ചേരിയിലെ സി.പി. എം ബ്രാഞ്ച് ഓഫിസ് ഉദ്ഘാടനം നടന്നത മഹേഷ് പണിക്കരുടെ സംഘാടന മികവിന്റെ ബലത്തില്‍ കൂടിയായിരുന്നു. ഇതിനോടൊപ്പം യുവാക്കളെ ആകര്‍ഷിക്കുന്നതിനായി എ.കെ.ജി സ്മാരക സാംസ്‌കാരിക നിലയവും ആരംഭിച്ചു. പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി സ്ഥാനമൊഴിഞ്ഞപ്പോഴും സാംസ്‌കാരിക നിലയത്തിന്റെ പ്രസിഡന്റായി മഹേഷ് പണിക്കര്‍ തന്നെ തുടര്‍ന്നു. ഇ

തോടൊപ്പം സി.പി. എം ഭരിക്കുന്ന പാട്യം സഹകരണ ബാങ്ക് ഡയറക്ടറും കൂടിയാണ് മഹേഷ് പണിക്കര്‍.സി.പി. എം ഓഫിസ് ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് നിര്‍വഹിച്ചത്. അന്നത്തെ ജില്ലാസെക്രട്ടറിയായിരുന്ന പി.ജയരാജനും പരിപാടിയില്‍ പങ്കെടുത്തു. ഇവരെ സ്വീകരിക്കുന്ന മഹേഷ് പണിക്കരുടെ ചിത്രം ഇപ്പോള്‍ പരിവാര്‍ സംഘടനകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. അതേ സമയം മഹേഷ് പണിക്കര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം സി.പി. എമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്.

സ്ത്രീപീഢനകേസില്‍ കുടുങ്ങിയ പ്രാദേശിക നേതാവിനെ പാര്‍ട്ടി തള്ളിപറയുന്നുണ്ടെങ്കിലും ഈ കേസുമായി ബന്ധപ്പെട്ടു ഗൂഢാലോചനയുണ്ടെന്ന കാര്യവും ഉന്നയിക്കുന്നുണ്ട്. ആര്‍. എസ്. എസിന് വലിയ തോതില്‍ സ്വാധീനമുള്ള സ്ഥലങ്ങളിലൊന്നാണ് കണ്ണവം. മഹേഷ് പണിക്കറെ കുടുക്കുന്നതിനായി പെണ്‍കുട്ടിയുടെ കുടുംബത്തെ പരിവാര്‍ ഉപയോഗിച്ചുവോയെന്നാണ് പാര്‍ട്ടിയുടെ സംശയം. ഏതായാലും ഈക്കാര്യത്തില്‍ പാര്‍ട്ടി അന്വേഷണവും ഒരു വശത്തു നിന്നും നടക്കുന്നുണ്ട്.

മഹേഷ് പണിക്കര്‍ക്കെതിരെ ഉടന്‍ സംഘടനാ നടപടികള്‍ സ്വീകരിക്കുമെന്ന് പാര്‍ട്ടികേന്ദ്രങ്ങള്‍ വ്യക്തമാക്കി. ഈക്കാര്യത്തില്‍ ഉടന്‍ നടപടി വേണമെന്നാണ് സി. പി. എം കണ്ണൂര്‍ ജില്ലാകമ്മിറ്റിയുടെ നിര്‍ദേശം. പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ തങ്ങളുടെ പ്രാദേശിക നേതാവ് കുടുങ്ങിയത് തെരഞ്ഞെടുപ്പു കാലത്ത് പാര്‍ട്ടിക്ക് വലിയ അവമതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. സി.പി. എം സ്വാധീനമുറപ്പിച്ചുവരുന്ന ചെറുവാഞ്ചേരിയില്‍ ഇതോടെ സംഘപരിവാര്‍ പ്രചാരണങ്ങള്‍ക്കു മറുപടി പറഞ്ഞു നില്‍ക്കാന്‍ കഴിയാത്ത അവസഥയായി.

ആര്‍. എസ്. എസ് ഇരുപതിലേറെ തവണ തകര്‍ത്ത ഓഫിസാണ് ചെറുവാഞ്ചേരിയിലേത്. കഴിഞ്ഞ ദിവസവും ഓഫിസ് അക്രമിക്കുകയും വടകര ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി പി.ജയരാജന്റെ കട്ടൗട്ടും പ്രചാരണ ബോര്‍ഡുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുടെ പരാതിയില്‍ മഹേഷ് പണിക്കര്‍ക്കെതിരെ പോക്‌സോകേസ് ചുമത്തിയിരുന്നു.

തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ അയല്‍വാസികളെന്നു പറയുന്നവരുടെ മര്‍ദനമേറ്റ ഇയാള്‍ ഡിസ്ചാര്‍ജ് ചെയ്യും വേളയില്‍ പൊലിസ അറസ്റ്റു ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ മഹേഷ് പണിക്കര്‍ റിമാന്‍ഡിലാണ്. ഇയാളുടെ കൂടെ സഹായിയായി പൂജാദികര്‍മങ്ങള്‍ ചെയ്തുവരുന്ന രണ്ടു പേര്‍ ബഹളം നടക്കുന്ന സമയത്ത് ഓടിരക്ഷപ്പെട്ടിരുന്നു. ഇവര്‍ക്കായി പൊലിസ് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+