Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ റബ്ബര്‍ തോട്ടത്തില്‍ വെട്ടേറ്റു മരിച്ച നിലയില്‍

കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടേറ്റുമരിച്ച നിലയില്‍ കണ്ടെത്തി. തൊടിക്കുളം യുടിസി കോളനിക്ക് സമീപമാണ് റബ്ബര്‍ തോട്ടത്തിലാണ് പുതുശേരി നിവാസില്‍ രാഗേഷിനെ (38) വെട്ടിയ നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് യുടിസി കോളനിയിലെ തന്നെ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പൊലീസ് വ്യക്തമാക്കി.

ഞായറാഴ്ച്ച രാവിലെയായിരുന്നു രാഹേഷിനെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ കൈക്കും കാലിനും വെട്ടേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു കണ്ടെത്തിയത്. കണ്ണവം പൊലീസ് സ്ഥലത്തെത്തി ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി കുത്തുപറമ്പില്‍ വെച്ചാണ് മരണപ്പെട്ടത്.

crime

ശനിയാഴ്ച്ച രാത്രി യുവാവും രാഗേഷും കോളനിയില്‍ വെച്ച് തര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Recommended Video

cmsvideo
    Kerala Extends Covid Restrictions Till July 2021 | Oneindia Malayalam

    കോളനിയിലെ ഒരു ആടിനെ രാഗേഷ് കടത്തികൊണ്ടു പോയെന്നാരോപിച്ചായിരുന്നു തര്‍ക്കം. ഞായറാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിക്ക് കോളനിയിലെ ചിലര്‍ തൊടീകളത്തെ വീട്ടില്‍ നിന്നും രാഗേഷ് ആടിനെ കടത്തികൊണ്ട് പോയെന്ന് കണ്ണവം പൊലീസില്‍ ഫാണിലൂടെ പരാതിയും നല്‍കിയിരുന്നു.

    അന്വേഷണത്തിന്റെ ഭാഗമായി തൊടീകളത്തെത്തിയ പൊലീസ് രാഗേഷുമായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഒഴിഞ്ഞുമാറുകയായിരുന്നു. ബാലസംഘത്തിന്റേയും എസ്എഫ്‌ഐയുടേയും മുന്‍ ഏരിയാ കമ്മിറ്റി അംഗമാണ് രാഗേഷ്. യുടിസി കോളനിയിലെ വീടുകള്‍ക്ക് ഭീഷണിയായ കരിങ്കല്‍ ക്വാറിക്കെതിരെ ഇയാള്‍ സമരം നടത്തുകയും പരാതി നല്‍കുകയും ചെയ്തിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+