Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്; പാനൂർ കൂറ്റേരിയിലെ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

കണ്ണവം: 2009 ൽ കണ്ണവത്തെ സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്. തുടരന്വേഷണത്തിൽ പാനൂരിലെ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. 2009 ൽ കണ്ണവം തൊടീകളത്തെ സിപിഎം പ്രവർത്തകനും, ദേശാഭിമാനി പത്രവിതരണക്കാരനുമായ ഗണപതിയാടൻ പവിത്രനെ കൊലപ്പെടുത്തിയ കേസിലാണ് 14 വർഷങ്ങൾക്കു ശേഷം വീണ്ടും അറസ്റ്റ് നടന്നത്.

പാനൂർ കൂറ്റേരി യിലെ സുബിൻ (40)എന്ന ജിത്തുവിനെയാണ് ക്രൈംബ്രാഞ്ചിൻ്റെ പ്രത്യേക സംഘം കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്.നേരത്തെ 6 പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും വാളാങ്കിച്ചാൽ മോഹനൻ വധത്തിൽ പിടികൂടിയ ചെമ്പ്രയിലെ സുബി എന്ന കുപ്പി സുബി നൽകിയ മൊഴിയിലാണ് ,തുടരന്വേഷണം ഉണ്ടായത്.

crime

തലശേരി, പാനൂർ ഭാഗത്തെ ആർ എസ് എസ് പ്രവർത്തകരാണ് കൃത്യം നടത്തിയത് എന്നായിരുന്നു മൊഴി. അന്ന് വാഹനം ഓടിച്ചത് താനാണെന്നും സുബീഷ് മൊഴി നൽകിയിരുന്നു. സുബീഷ് അടക്കമുള്ളവരെ പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.

പാനൂരിലെ സിപിഎം പ്രവർത്തകൻ താഴെയിൽ അഷറഫിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിൽ കഴിയുന്നതിനിടെയാണ് ജിത്തുവിനെ ക്രൈംബ്രാഞ്ച് എസ്.പി.പി.വിക്രമൻ്റ നേതൃത്വത്തിലുള്ള സംഘം ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.പ്രതിയെ കഴിഞ്ഞ ദിവസം കൃത്യം നടന്ന തൊടീകളത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു.കേസിൽ ഉടൻ രണ്ടാമത്തെ കുറ്റപത്രം സമർപ്പിക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+