കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇരിട്ടിയില്‍ ഭൂമിവിണ്ടുകീറല്‍: കണ്ണൂരില്‍ അഞ്ഞൂറോളം കുടുംബങ്ങള്‍ ഭീഷണിയില്‍, വീടുകള്‍ വാസയോഗ്യമല്ല

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: പ്രളയത്തില്‍ ദുരിതത്തില്‍ നിന്നു കരകയറാനൊരുങ്ങുന്ന ജില്ലയിലെ മലയോര മേഖലയായ ഇരിട്ടി താലൂക്കില്‍ താമസിക്കുന്നവര്‍ കടുത്ത ഭീതിയില്‍. ഭൂമി വിണ്ടുകീറുന്നതും മണ്ണിടിച്ചിലുമാണ് ഇവരെ ഭയപ്പാടിലാഴ്ത്തുന്നത്. മഴകുറഞ്ഞ് വെള്ളമിറങ്ങിയതോടെ ഇരിട്ടി മേഖലയിലെ പലപ്രദേശങ്ങളിലും ഭൂമി വിണ്ടുകീറലും മണ്ണിടിച്ചിലും കാരണം 500ലധികം വീടുകളാണ് അപകടാവസ്ഥയിലായിരിക്കുന്നത്. അയ്യന്‍കുന്ന് പഞ്ചായത്തിലെ പാലത്തില്‍കടവ് മേഖലയിലാണ് ആദ്യമായി ഈ പ്രതിഭാസം കണ്ടെത്തിയത്. തുടര്‍ന്നു പ്രദേശത്തെ നിരവധി കുടുംബങ്ങളെമാറ്റി പാര്‍പ്പിച്ചു.

ഹൈദരാബാദില്‍ നിന്ന് ജിപിആര്‍ സംവിധാനം ഇന്നെത്തും; കവളപ്പാറയിലും പുത്തുമലയിലും തെരച്ചില്‍ തുടരുന്നുഹൈദരാബാദില്‍ നിന്ന് ജിപിആര്‍ സംവിധാനം ഇന്നെത്തും; കവളപ്പാറയിലും പുത്തുമലയിലും തെരച്ചില്‍ തുടരുന്നു

ഇന്നലെ പടിയൂര്‍ പഞ്ചായത്തിലെ കൈക്കൂലിത്തട്ടിലെ അനധികൃത ചെങ്കല്‍ പണയില്‍ നിന്നു സോയില്‍ പൈപ്പിങ് പ്രതിഭാസം മൂലം ഉളിക്കല്‍ പഞ്ചായത്തിലെ നിരവധി വീടുകള്‍ വാസയോഗ്യമല്ലാതാവുകയും കിണറുകള്‍ മലിനമാവുകയും ചെയ്തിരിരുന്നു. പടിയൂര്‍ പഞ്ചായത്തിലെ കല്ലുവയലില്‍ വാക്കയില്‍ പീറ്ററിന്റെ വീടിനോട് ചേര്‍ന്ന 30സെന്റ് സ്ഥലം പൂര്‍ണമായി ഇടിഞ്ഞ് വീട് വാസയോഗ്യമല്ലാതെയായി. അപകട ഭീഷണിയെ തുടര്‍ന്ന് പഞ്ചായത്തിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ഈ കുടുംബം വാടകവീട്ടിലേക്ക് താമസം മാറിയിരിക്കുകയാണ്.

landslide-15

റവന്യൂവകുപ്പും പഞ്ചായത്ത് അധികൃതരും ഇത്തരം ദുരിതത്തില്‍ കഴിയുന്നവരുടെ ലിസ്റ്റുകള്‍ ശേഖരിച്ച് അടിയന്തരമായി സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുï്. അതേസമയം ഇത്തരം പ്രതിഭാസങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ വിദഗ്ധരെ പങ്കെടുപ്പിച്ച് വിശദമായ പഠനം പ്രദേശങ്ങളില്‍ നടപ്പാക്കാണമെന്നും ഇത്തരം പ്രദേശങ്ങളില്‍ കഴിയുന്നവരുടെ പുനരധിവാസം ഉറപ്പാക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

English summary
Crack in Iritty after natural calamity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X