കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തില്‍ യുഡിഎഫില്‍ പോര്... മുന്നണി മര്യാദ പാലിക്കണം!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനം കൈമാറലുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ പോര് തുടങ്ങി. മേയര്‍ സ്ഥാനം കൈമാറാനുള്ള കോണ്‍ഗ്രസ് ജില്ലാ നേതാക്കളുടെ താല്‍പര്യമില്ലായ്മയാണ് കോര്‍പറേഷന്‍ ഭരണത്തെ അസ്വസ്ഥമാക്കുന്നത്. എന്തു തന്നെയായാലും മുന്നണി മര്യാദകള്‍ പാലിക്കണമെന്ന ശക്തമായ നിലപാടാണ് മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തിനുള്ളത്. എന്നാല്‍ നിലവിലുള്ള സാഹചര്യത്തില്‍ തലപ്പത്ത് ഭരണമാറ്റം ഗുണം ചെയ്യില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. കോര്‍പറേഷനില്‍ അംഗബലവും സംഘടനാ ശേഷിയും കോണ്‍ഗ്രസിനാണെന്ന് ഇവര്‍ ചുണ്ടിക്കാട്ടുന്നു.

1

അതേസമയം യുഡിഎഫിലെ പോരില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് എല്‍ഡിഎഫ്. പതിവുപോലെ പ്രശ്‌നം പരിഹരിക്കുന്നതിനായി കെ.സുധാകരന്റെ ഇടപെടല്‍ പ്രതീക്ഷിക്കുകയാണ് ഇരു പാര്‍ട്ടികളും. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ പദവി മുസ്ലീം ലീഗിന് കൈമാറുന്ന കാര്യം കെ.സുധാകരന്‍ എം.പി തീരുമാനിക്കുമെന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പ്രതികരിച്ചു..പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി സുധാകരന്‍ ഇപ്പോള്‍ ഡല്‍ഹിയിലാണുള്ളത് അദ്ദേഹം വന്നു കഴിഞ്ഞാല്‍ ഉടനെ ഈ വിഷയത്തില്‍ യുഡിഎഫ് യോഗം ചേരുമെന്നും പാച്ചേനി അറിയിച്ചു.

മേയര്‍ പദവി ആവശ്യപ്പെട്ടുകൊണ്ട് മുസ്ലീം ലീഗ് നല്‍കിയെന്ന് പറയപ്പെടുന്ന കത്തിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും സതീശന്‍ പാച്ചേനി വ്യക്തമാക്കി. അവശേഷിച്ച ആറു മാസം കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ പദവി ആവശ്യപ്പെട്ട് മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസമാണ് യുഡിഎഫ് ചെയര്‍മാന് കത്തു നല്‍കിയത്. മാര്‍ച്ച് നാലിനുള്ളില്‍ നിലവിലുള്ള മേയര്‍ സ്ഥാനം ഒഴിഞ്ഞ് മുസ്ലീം ലീഗ് അംഗത്തിന് സത്യപ്രതിജ്ഞ ചെയ്യാന്‍ സൗകര്യമൊരുക്കണമെന്നാണ് മുസ്ലീം ലീഗ് നല്‍കിയ കത്തില്‍ ചുണ്ടിക്കാണിക്കുന്നത്.

ആറു മാസം മുന്‍പ് ഭരണം പിടിച്ചെടുത്ത വേളയില്‍ കോണ്‍ഗ്രസും മുസ്ലീം ലീഗും ഇതുസംബന്ധിച്ച് ധാരണയിലെത്തിയിരുന്നു. അതു കൊണ്ടു തന്നെ കോണ്‍ഗ്രസ് മുന്നണി മര്യാദ പാലിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ പറഞ്ഞു. നിലവില്‍ മുതിര്‍ന്ന വനിതാ നേതാവ് സുമാ ബാലകൃഷ്ണനാണ് മേയര്‍. കോണ്‍ഗ്രസ് വിമതനും ഡെപ്യൂട്ടി മേയറുമായ പികെ രാഗേഷിന്റെ പിന്തുണയിലാണ് യുഡിഎഫ് ഭരണം പിടിച്ചത്. അതേസമയം മേയര്‍ സുമാ ബാലകൃഷ്ണന്‍ രാജിവെച്ചാല്‍ മുസ്ലിം ലീഗിലെ സീനിയര്‍ വനിതാ നേതാവ് സി. സീനത്ത് മേയറാകുമെന്നാണ് സൂചന.

English summary
crack in udf over kannur mayor post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X