കണ്ണൂരിലും പാലാരിവട്ടം: താവം പാലത്തിലെ കുഴികള്‍ ആരുമറിയാതെ അടയ്ക്കാന്‍ ശ്രമം
കണ്ണൂര്‍: പാപ്പിനിശേരി താവം റെയില്‍വേ മേല്‍പാലത്തിലെ കുഴികള്‍ ആരുമറിയാതെ അടയ്ക്കാന്‍ കരാര്‍ കമ്പനിക്കാരുടെ ശ്രമം. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് പാലത്തിലെ വിള്ളലടക്കുന്നതിനായി സിമന്റ് മിശ്രിതവുമായി കരാര്‍ കമ്പനിയുടെ തൊഴിലാളികളെത്തിയത്. മേല്‍പ്പാലത്തിന്റെ എക്സ്പാന്ഷന് ജോയിന്റുകളിലെ തകര്‍ന്ന ഭാഗങ്ങളിലെ വിള്ളലുകള്‍ ഇല്ലാതാക്കാനാണ് സിമന്റ് മിശ്രിതം കുഴികളില്‍ നിറച്ചത്.
കഴിഞ്ഞ ദിവസം വരെ പാലത്തിലെ മിക്ക എക്സാപന്‍ഷന്‍ ജോയിന്റുകളും തകര്‍ന്ന് കമ്പികള്‍ പുറത്ത് കണ്ടു തുടങ്ങിയിരുന്നു. നിര്‍മ്മാണം പൂര്‍ത്തിയായി ആദ്യ വര്‍ഷം മുതല്‍ ഈ രീതിയില്‍ തകരുകയും പലതവണ അറ്റകുറ്റപ്പണി നടത്തുകയും ചെയ്തിട്ടുണ്ട്. ആഴ്ചകള്‍ കൊണ്ട് കോണ്‍ക്രീറ്റ് തകര്‍ന്ന് വിള്ളലും കമ്പിയും വീണ്ടും പ്രത്യക്ഷപ്പെടും. രണ്ട് മാസം മുന്‍പ് എക്സ്പാന്ഷന് ജോയിന്റുകളിലെ വിള്ളലുകള്‍ അടയ്ക്കാന്‍ ശ്രമം നടന്നിരുന്നെങ്കിലും പരാജയപ്പെട്ടു.

പ്രത്യേക കോണ്‍ക്രീറ്റ് രാസ മിശ്രിതം കൊണ്ട് ശാസ്ത്രീയ രീതിയിലാണ് എക്സ്പാന്ഷന് ജോയിന്റുകള്‍ ബലപ്പെടുത്തേണ്ടത്. എക്സ്പാന്ഷന് ജോയിന്റുകളിലെ കുഴിയില്‍ വീണ് വന്‍ ശബ്ദത്തോടെയാണ് വാഹനങ്ങള്‍ ഇപ്പോഴും കടന്നുപോകുന്നത്. എന്നാല്‍, അശാസ്ത്രീയ രീതിയിലുള്ള എക്സ്പാന്ഷന് ജോയിന്റുകളുടെ നിര്‍മ്മാണം പാലത്തിന്റെ സ്ലാബുകള്‍ക്ക് തകര്‍ച്ചയുണ്ടാക്കാന്‍ കാരണമാവുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
വളപട്ടണം പാലം ബലപ്പെടുത്തി നവീകരിക്കേണ്ടി വന്നതിന് പ്രധാന കാരണം എക്സ്പാന്ഷന് ജോയിന്റുകളില്‍ വന്ന തകര്‍ച്ചയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ പാപ്പിനിശ്ശേരിയില്‍ ഇത്തരത്തില്‍ തകരാര്‍ ഉണ്ടാകുന്നത് നിര്‍മ്മാണത്തിലെ അപാകതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പാലത്തിനു മുകളിലെ മഴവെള്ളം പോലും ശരിയായ രീതിയില്‍ ഒഴുകി പോകുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.
കാലക്രമേണ സ്പാനുകള്‍ക്കും പാലത്തിന് ഒട്ടാകെയും ബലക്ഷയമുണ്ടാകാന്‍ സാധ്യത ഏറെയാണെന്ന് പാലം റോഡ് സാങ്കേതിക വിദഗ്ധര്‍ പറഞ്ഞു. കെഎസ്ടിപി എക്സി. എന്‍ജിനീയര്‍ വി എസ് മനീഷയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം പാപ്പിനിശ്ശേരി റെയില്‍വേ മേല്‍പാലം സന്ദര്‍ശിച്ചു. അസി. എക്സി. എന്‍ജിനീയര്‍ ഷീന ചേരോന്, പി. മധുസൂദനന്, റോഡ് നിര്‍മാണ കണ്‍സല്‍ട്ടന്‍സി ടീം ലീഡര്‍ എംകെ വര്‍ഗീസ്, ആര്‍ഡിഎസ് പ്രതിനിധി ബി ഉണ്ണികൃഷ്ണന് എന്നിവരാണ് സന്ദര്‍ശനം നടത്തി.
-
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം












Click it and Unblock the Notifications